മനോജ് തിവാരി കിങ്‌സ് ഇലവനു വേണ്ടി കളിക്കും

മുൻ ഇന്ത്യൻ താരം മനോജ് തിവാരിയെ ഒരു കോടി രൂപക്ക് കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി. 50 ലക്ഷം രൂപ അടിസ്ഥാന വില ഉണ്ടായിരുന്ന തിവാരിക്ക് വേണ്ടി ഹൈദരാബാദും രംഗത്തുണ്ടായിരുന്നു എങ്കിലും പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു.

ബൗളർ ജയദേവ് യാദവിനെ ദൽഹി സ്വന്തമാക്കി. 50 ലക്ഷം അടിസ്ഥാന വിലക്ക് തന്നെ ജയദേവ് ഡൽഹിക്ക് വിറ്റു പോയി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മുഹമ്മദ് നബി ഹൈദരാബാദിന് വേണ്ടി കളിക്കും

വാശിയേറിയ പോരാട്ടത്തിനൊടുവിൽ മുഹമ്മദ് നബിസൺറൈസേഴ്സ് ഹൈദരാബാദിലേക്ക്. ഒരു കോടി രൂപയ്ക്കാണ് അഫ്ഗാനിസ്ഥാൻ ബൗളർ ഹൈദരാബാദിലേക്ക് പോവുന്നത്.

മുഹമ്മദ് നബിക്കായി കൊൽക്കത്തയും രംഗത്തുണ്ടായിരുന്നു. 50 ലക്ഷം ആയിരുന്നു മുഹമ്മദ് നബിയുടെ അടിസ്ഥാന വില.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പതിനാറുകാരൻ മുജീബ് സദ്രാൻ പഞ്ചാബിലേക്ക്

പതിനാറു വയസ് മാത്രം പ്രായമുള്ള അഫ്ഗാൻ താരം മുജീബ് സദ്രാനെ കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി. നാല് കോടി രൂപ മുടക്കിയാണ് പഞ്ചാബ് ഈ അഫ്ഗാൻ ബാലനെ ടീമിൽ എത്തിച്ചത്.

50 ലക്ഷം അടിസ്ഥാന വില ഉണ്ടായിരുന്ന മുജീബിനു വേണ്ടി ഡൽഹിയും പഞ്ചാബും തമ്മിൽ കടുത്ത മത്സരം ആണ് നടന്നത്. 21ആം നൂറ്റാണ്ടിൽ ജനിച പുരുഷ കളിക്കാരിൽ ആദ്യമായി ഇന്റർനാഷനൽ ക്രിക്കറ്റ് കളിച്ചു എന്ന അപൂർവ റെക്കോഡിനു ഉടമയാണ് മുജീബ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റെക്കോർഡ് തുകക്ക് ജയദേവ് ഉനദ്കട് രാജസ്ഥാൻ റോയല്സിലേക്ക്

ഫാസ്റ്റ് ബൗളർ ജയദേവ് ഉനദ്കട് റെക്കോർഡ് തുകക്ക് രാജസ്ഥാൻ റോയല്സിലേക്ക്. പതിനൊന്നര കോടി നൽകിയാണ് ജയദേവിനെ രാജസ്ഥാൻ റോയൽസ് സ്വന്തം പാളയത്തിൽ എത്തിച്ചത്. ഈ ഐപിഎൽ ലേലത്തിൽ വിറ്റുപോയ ഇന്ത്യൻ കളിക്കാരിൽ ഏറ്റവും ഉയർന്ന തുകയാണ് രാജസ്ഥാൻ ജയദേവിന് വേണ്ടി മുടക്കിയത്.

കഴിഞ്ഞ സീസണിൽ പൂനെക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതാണ് ജയദേവിന് തുണയായത്. 24 വിക്കറ്റുകൾ ആണ് ജയദേവ് പൂനെക്ക് വേണ്ടി നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്രദീപ് സാങ്വാൻ മുംബൈയിലേക്ക്

പ്രദീപ് സാങ്വാനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. 30 ലക്ഷം അടിസ്ഥാന വില ഇട്ടിരുന്ന സാങ്വാനെ ഡൽഹി ഡെയർ ഡെവിൾസ് ആണ് ബിഡ് ആരംഭിച്ചത് എങ്കിലും മുംബൈ കനത്ത പോരാട്ടം നടത്തി ഒന്നരക്കോടി നൽകി സ്വന്തമാക്കുകയായിരുന്നു.

മികച്ച ഫാസ്റ്റ് ബൗളർ ആയ സാങ്വാൻ കഴിഞ്ഞ വര്ഷം ഗുജറാത്ത് ലയന്സിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡിഹെയക്കായി റയൽ മാഡ്രിഡ് വീണ്ടും രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം ഡേവിഡ് ഡിഹെയക്കായി റയൽ മാഡ്രിഡ് വീണ്ടും രംഗത്ത്. റയൽ മാഡ്രിഡിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ കെയ്‌ലർ നവാസ്, ക്രൊയേഷ്യൻ മിഡ്ഫീൽഡർ മറ്റെയോ കൊവാച്ചിച് കൂടാതെ പണവും വാഗ്ദാനം ചെയ്താണ് റയൽ മാഡ്രിഡ് രംഗത്തെത്തിയിട്ടുള്ളത്.

വർഷങ്ങളായി ഡിഹെയയെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്ന റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ പരാജയപ്പെടുകയായിരുന്നു. 2015 ട്രസൻഫർ സീസണിന്റെ അവസാന നിമിഷം ഫാക്സ് മെഷീൻ തകരാറിൽ ആയത് മൂലം ട്രാൻസ്‌ഫർ നടക്കാതെ പോവുകയും ചെയ്തിരുന്നു.

ഈ സീസണിൽ തകർപ്പൻ ഫോമിലാണ് ഡിഹെയയുള്ളത്. 23 പ്രീമിയർ ലീഗ് മൽസരങ്ങളിൽ നിന്നായി ഇതുവരെ 14 ക്ലീൻ ഷീറ്റുകൾ ഈ സ്പാനിഷ് താരം സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ 2019 വരെ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ഉള്ള ഡിഹെയക്ക് ടീം പുതിയ കരാർ നൽകാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഏകദേശം ആഴ്ചയിൽ 3 ലക്ഷം പൗണ്ട് തുകയാണ് വാഗ്ദാനം നല്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്‌കോൾസിനെ വെയിൽസ് ടീമിലേക്ക് ക്ഷണിച്ച് റയാൻ ഗിഗ്‌സ്

മാഞ്ചസ്റ്റർ യൂണൈറ്റഡിൽ തന്റെ സഹതാരമായിരുന്ന പോൾ സ്‌കോൾസിനെ വെയിൽസ് ടീമിന്റെ പരിശീലക റോളിൽ തന്നെ സഹായിക്കാൻ ക്ഷണിച്ച് റയാൻ ഗിഗ്‌സ്. ഗിഗ്‌സ് തന്നെയാണ് തന്റെ പരിശീലക ടീമിലേക്ക് സ്‌കോൾസിനെ പരിഗണിക്കുന്നുണ്ടെന്ന് അറിയിച്ചത്. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ് എന്നും ഗിഗ്‌സ് കൂട്ടി ചേർത്തു.

ഈ മാസം 15നു ആണ് രാജിവെച്ച കോള്മാന് പകരമായി റയാൻ ഗിഗ്‌സിനെ വെയിൽസ് ടീമിന്റെ പരിശീലകനായി നിയമിച്ചത്. യുവേഫ നേഷൻസ് ലീഗിനായി ടീമിനെ ഒരുക്കുക എന്നതാണ് റയാൻ ഗിഗ്‌സിന്‌ മുന്നിലുള്ള ആദ്യ വെല്ലുവിളി. ഗിഗ്‌സിന്റെ ആദ്യ മുഴുവൻ സമയ മാനേജർ ജോലി ആണ് ഇത്. മുൻപ് ഡേവിഡ്‌ മോയസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയപ്പോൾ ഗിഗ്‌സിന്‌ ആയിരുന്നു താൽക്കാലിക ചുമതല, അന്ന് സ്‌കോൾസ് ഗിഗ്‌സിനെ പരിശീലക സ്ഥാനത്ത് സഹായിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വീണ്ടും മാർഷ്യൽ; യുണൈറ്റഡിന് വിജയം

തുടർച്ചയായി മൂന്നാം മത്സരത്തിലും ഗോൾ കണ്ടെത്തിയ ആന്തണി മാർഷ്യലിന്റെ മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. ബേൺലിയെ മാർഷ്യൽ നേടിയ ഏക ഗോളിനാണ് യുണൈറ്റഡ് മറികടന്നത്.

ടർഫ് മൂറിൽ നടന്ന മത്സരത്തിൽ യുണൈറ്റഡിന് ഒരു അവസരവും നൽകാതെയാണ് അതിഥേയരായ ബേൺലി മത്സരം മുന്നോട്ട് കൊണ്ടുപോയത്. ആദ്യ പകുതിയിൽ ഒരു ഷോട്ട് ഓണ് ടാർഗറ്റ് പോലും നൽകാതെ മികച്ച പ്രതിരോധം കാഴ്ചവെച്ച ബേൺലി യുണൈറ്റഡിനെ അക്ഷരാർത്ഥത്തിൽ പിടിച്ചു കെട്ടുകയായിരുന്നു.

രണ്ടാം പകുതിയിൽ ആണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. 54ആം മിനിറ്റിൽ ലുകാക്കു നൽകിയ മനോഹരമായ ഒരു പാസ് മാർഷ്യൽ അനായാസം വലയിൽ എത്തിച്ചു. മത്സരത്തിന്റെ അവസാനം യുണൈറ്റഡ് ഗോൾ മുഖത്തെക്ക് ബേൺലി ഇരച്ചു കയറിയെങ്കിലും ഗോൾ വഴങ്ങാതെ പിടിച്ചു നിന്ന് യുണൈറ്റഡ് വിലപ്പെട്ട 3 പോയിന്റുകൾ സ്വന്തമാക്കി.

ഇന്നത്തെ വിജയത്തോടെ യുണൈറ്റഡ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനം നിലനിർത്തി. ഒരു മത്സരം കുറവ് കളിച്ച സിറ്റിയെക്കാൾ 9 പോയിന്റ് പുറകിലാണ് യുണൈറ്റഡ് ഇപ്പോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചർച്ചിലിനോടും തോറ്റ് ഗോകുലം അവസാന സ്ഥാനത്ത്

ഗോകുലം കേരള എഫ്സിക്ക് വീണ്ടും തോൽവി. ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന നാടകീയത നിറഞ്ഞ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് മുൻ ചാംപ്യന്മാരായ ചർച്ചിൽ ബ്രദേഴ്‌സ് ഗോകുലം കേരളയെ തോൽപ്പിച്ചത്. ഒരു ഘട്ടത്തിൽ ലീഡ് എടുത്ത ശേഷമാണ് ഗോകുലം തോൽവി ഏറ്റുവാങ്ങിയത്. ഇന്നത്തെ തോൽവിയോടെ ഗോകുലം കേരള എഫ്‌സി ഐ ലീഗ് പടികയിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റിൽ തന്നെ ഗോകുലത്തിന്റെ വലയിൽ ചർച്ചിൽ ആദ്യ ഗോൾ നിക്ഷേപിച്ചു. ആദ്യ പകുതിയിൽ ഗോൾ മടക്കാൻ കഴിയാതിരുന്ന ഗോകുലം 58ആം മിനിറ്റിൽ ഡാനിയൽ അഡ്ഡുവിലൂടെയാണ് സമനില കണ്ടെത്തിയത്. തുടർന്ന് 70ആം മിനിറ്റിൽ ചിഗോസിയിലൂടെ ലീഡ് ഉയർത്തി എങ്കിലും ഗോകുലത്തിന്റെ ലീഡിന് 4 മിനിറ്റിന്റെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. കാലുവിലൂടെ ചർച്ചിൽ സമനില പിടിച്ചു.

മത്സരം സമനിലയിൽ കലാശിക്കും എന്നു കരുതിയടത്ത് ഗോകുലത്തിന്റെ ലക്ര പന്ത് കൈ കൊണ്ട് തൊട്ടതിനാൽ റഫറി പെനാൽറ്റി വിളിക്കുകയും കോഫി അനായാസം പന്ത് വലയിൽ എത്തിക്കുകയും ചെയ്‌ത്‌ ചർച്ചിലിന് സീസണിലെ ആദ്യ വിജയം സമ്മാനിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആർദ തുറാൻ ബാഴ്സലോണ വിട്ടു

തുർക്കിയുടെ അറ്റാക്കിങ് മിഡ്ഫീൽഡർ ആർദ തുറാൻ ബാഴ്സലോണ വിട്ട് ഇസ്താംബുൾ ബസെക്സിഹിർ ചേർന്നു. രണ്ടര വർഷത്തേക്ക് ലോൺ അടിസ്ഥാനത്തിൽ ആണ് കാമ്പ്നൗ വിട്ടു തുർക്കിഷ് താരം ബസെക്സിഹിറിൽ എത്തുന്നത്. 2020ൽ ബാഴ്‌സലോണയിലെ കരാർ അവസാനിക്കുന്നത് വരെ തുറക്കാൻബസെക്സിഹിറിൽ തുടരും. ലോൺ കാലാവധി കഴിഞ്ഞാൽ ബസെക്സിഹിറിൽ തന്നെ തുടരാനുള്ള ഓപ്‌ഷനും കരാറിൽ ഉണ്ട്.

2015 ജൂലൈയിൽ ആണ് തുറാൻ അത്ലറ്റികോ മാഡ്രിഡ് വിട്ട് ബാഴ്‌സലോണയിൽ എത്തുന്നത്. ആ സമയം ട്രാൻസ്ഫർ ബാൻ ഉണ്ടായിരുന്നതിനാൽ ബാഴ്സലോണക്ക് വേണ്ടി 2016 ജനുവരിയിൽ മാത്രമാണ് തുറാനു അരങ്ങേറാൻ കഴിഞ്ഞത്. നാല് വർഷത്തോളം അത്ലറ്റികോയിൽ കളിച്ച തുറാൻ ലാലിഗ, യൂറോപ്പ ലീഗ്‌ എന്നിവ നേടിയ ശേഷമാണ് ബാഴ്സയിൽ എത്തിയത്. എന്നാൽ ബാഴ്സലോണയുടെ സമ്പന്നമായ താരനിരക്കിടയിൽ ആദ്യ പതിനൊന്നിൽ സ്ഥാനം നേടാൻ ബുദ്ധിമുട്ടിയ തുറാൻ ആകെ 55 മത്സരങ്ങളിൽ മാത്രമാണ് ബാഴ്‌സലോണയ്ക്ക് വേണ്ടി ബൂട്ട് കെട്ടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചെന്നൈ സിറ്റിയെ തകർത്ത് ഐസോൾ എഫ്‌സി

ഐ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഐസോൾ എഫ്‌സിക്ക് തകർപ്പൻ വിജയം. സ്വന്തം ഗ്രൗണ്ടായ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ചെന്നൈ സിറ്റിയെ ആണ് ഐസോൾ തോൽപ്പിച്ചത്.

ആദ്യ പകുതിയുടെ 26 ആം മിനിറ്റിൽ തന്നെ ഐസോൾ ചെന്നെയി സിറ്റിക്ക് മേൽ ലീഡ് എടുത്തു. 26ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി യുഗോ കൊബായാഷി അനായാസം വലയിൽ എത്തിച്ചു ഐസോളിന് ലീഗ് നൽകി. ആദ്യ ഗോൾ വീണതിന്റെ ക്ഷീണം മാറും മുൻപേ ഒരു ഗോൾ കൂടെ നേടി ഐസോൾ വിജയം ഉറപ്പിച്ചു. 32ആം മിനിറ്റിൽ ഡേവിഡ് ലാൽറിമുവന ആണ് ഗോൾ നേടിയത്. മത്സരത്തിൽ ഉടനീളം വ്യക്തമായ ആധിപത്യം പുലർത്തിയാണ് ഐസോൾ വിജയം കണ്ടത്.

ഐ ലീഗിൽ 7 മത്സരങ്ങൾ പൂർത്തിയാക്കിയ ഐസോൾ 13 പോയിന്റുമായി നിലവിൽ ആറാം സ്ഥാനത്താണ്. 10 മത്സരങ്ങൾ കളിച്ച ചെന്നൈ സിറ്റി 9 പോയിന്റുമായി എട്ടാം സ്ഥാനത്തുമാണ്.
ചൊവാഴ്ച ഈസ്റ്റ് ബംഗാളിനെതിരെയാണ് ഐസോളിന്റെ അടുത്ത മത്സരം. 20നു ഗോകുലത്തിനെതിരെയാണ് ചെന്നൈ സിറ്റിയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഭൂട്ടാൻ താരങ്ങളെ ലക്ഷ്യമിട്ട് മിനേർവ

ഭൂട്ടാൻ ദേശീയ ടീമിലെ താരങ്ങളെ ടീമിലെത്തിക്കാൻ മിനേർവ എഫ്‌സി. തിമ്പു സിറ്റി ക്ലബിലെ കളിക്കാരനായ ജിഗ്മെ ത്ഷെറിങ് ഡോർജി, നിമാ വാങ്‌ടി എന്നീ താരണങ്ങളെയാണ് മിനേർവ ട്രയൽസിനായി ക്ഷണിച്ചിരിക്കുന്നത്. ഭൂട്ടാൻ സെൻസേഷൻ ചെഞ്ചോ നിലവിൽ മിനേർവയിൽ കളിക്കുന്നുണ്ട്, മികച്ച ഫോമിലുള്ള ചെഞ്ചൊയുടെ മികവിൽ നിലവിൽ ഐലീഗിൽ ഒന്നാമതാണ് മിനേർവ. ചെഞ്ചൊയുടെ മികച്ച ഫോം തന്നെയാണ് മിനേർവ മാനേജ്‌മെന്റിനെ വീണ്ടും ഭൂട്ടാൻ താരങ്ങളിലേക്ക് ശ്രദ്ധ തിരിപ്പിച്ചത് .

നിലവിൽ 6 വിദേശ കളിക്കാരെ മാത്രമേ ഐലീഗ് നിയമപ്രകാരം ഒരു ടീമിൽ ഉൾപ്പെടുത്താൻ കഴിയു. ഒരു ജാപ്പനീസ് താരം ഈ മാസം അവസാനത്തോടെ ടീം വിടുന്നതിനാൽ ഒഴിവു വരുന്ന സ്ഥാനത്തേക്കാണ് ഭൂട്ടാൻ താരങ്ങളെ മിനേർവ ക്ഷണിച്ചിരിക്കുന്നത്. എന്തായാലും രണ്ടിൽ ഒരു താരത്തിന് മാത്രമേ ടീമിൽ ഇടം നേടാൻ കഴിയു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version