ഓസ്‌ട്രേലിയൻ സൂപ്പർ താരങ്ങളെ വിശ്വസിക്കാൻ തയ്യാറാകാതെ ഐ പി എൽ ടീമുകൾ

ഐ പി എൽ 2021ലേക്ക് നിലനിർത്തുന്ന താരങ്ങളുടെ പട്ടികയിൽ ഓസ്‌ട്രേലിയൻ സൂപ്പർ താരങ്ങളായ സ്റ്റീവ് സ്‌മിത്, ആരോൺ ഫിഞ്ച് , ഗ്ലെൻ മാക്‌സ്‌വെൽ എന്നിവർ സ്ഥാനം പിടിച്ചില്ല. കഴിഞ്ഞ പതിപ്പിലെ തീർത്തും നിറം മങ്ങിയ പ്രകടനവും പിന്നെ വമ്പൻ പ്രതിഫലവും തന്നെയാണ് പുറത്താക്കലിന് പിന്നിൽ.

രാജസ്ഥാൻ നായകനും മുൻനിര ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്‌മിതിന്റെ കരിയറിലെ ഏറ്റവും മോശം സീസണായിരിന്നു ഐപിഎൽ 2020 . മോശം ക്യാപ്റ്റൻസിയുടെ പേരിൽ ഏറേ പഴികേട്ട താരം 25.91 ശരാശരിയിൽ 311 റൺസാണ് ആകെ നേടിയത്.

പഞ്ചാബ് സൂപ്പർ കിങ്സിനായി 15.42 ശരാശരിയിൽ 108 റൺസും 3 വിക്കറ്റും മാത്രമായിരുന്നു ആൾറൗണ്ടറും ട്വൻറി-ട്വൻറി സ്പെഷ്യലിസ്റ്റുമായ മുൻ നായകൻ ഗ്ലെൻ മാക്‌സ്‌വെലിൻറെ സംഭാവന.

ഓപ്പണറും ഓസ്‌ട്രേലിയൻ നായകനുമായ ആരോൺ ഫിഞ്ചും റോയൽ ചലഞ്ചേഴ്സിനായി പ്രതീക്ഷക്ക് ഒത്തുയർന്നിരുന്നില്ല. 22.33 ശരാശരിയിൽ 268 റൺസുമാത്രം നേടിയ ഫിഞ്ച് ആകെ ഒരു അർധ ശതകമാണ് നേടിയത്.

നിലനിർത്തിയില്ലെങ്കിലും അടുത്ത താരലേലത്തിൽ ഈ താരങ്ങളെ തിരിച്ച് എടുക്കാനുള്ള അവസരം ടീമുകൾക്കുണ്ട്.

ഇന്ത്യയുടെ കിവി പരീക്ഷ

ഇന്ത്യയുടെ ഓസ്ട്രലേഷ്യൻ പര്യടനം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഓസ്ട്രേലിയയോട് ടെസ്റ്റ് പരമ്പരയും, ഏകദിന പരമ്പരയും ജയിച്ച ഇന്ത്യയ്ക്ക് പക്ഷേ ന്യൂസീലൻഡ് എത്ര എളുപ്പമാവില്ല.

പ്രധാന കാരണം അവരുടെ ബാറ്റിംഗ് നിരകളിലെ വ്യത്യാസം തന്നെ. കഴിഞ്ഞ ലോകകപ്പിന് ശേഷം കോഹ്ലിക്ക് പുറകിലായി ഏറ്റവുമധികം ശരാശരിയിൽ ഏകദിന റൺസ് നേടിയത് റോസ് ടെയ്‌ലർ ആണ്. പിന്നെ കെയ്ൻ വില്യംസൺ എന്ന അതികായൻ. ഗപ്ടിൽ – കോളിൻ മൺറോ എന്ന ഓപ്പണിങ് ദ്വയം ഇതുവരെ വൻ വിജയം ആയിട്ടില്ല എങ്കിലും തങ്ങളുടേതായ ദിവസങ്ങളിൽ കളി മാറ്റി മറിക്കാൻ കെൽപ്പുള്ള വെടിക്കെട്ട് ബാറ്റ്സ്മാൻമാരാണ് രണ്ടുപേരും. വില്യംസൺ, ടെയ്‌ലർ, എന്നിവർക്ക് പുറകെ വരുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലാതം ആണെങ്കിലും, ഹെൻറി ആണെങ്കിലും തകർപ്പൻ ഫോമിൽ ആണ്.

ഓൾ റൗണ്ടറിന്റെ കാര്യത്തിൽ സംശയത്തിന് വകയുണ്ടെങ്കിലും ഗ്രാൻഡ്ഹോമിന് ആയിരിക്കും സാധ്യത. പരിക്കിൽ നിന്ന് മടങ്ങി വരുന്ന സാന്റ്‌നർ ആണ് മറ്റൊരു സാധ്യത. ട്രെന്റ് ബോൾട്ട്, ടിം സൗതീ, എന്നീ സീനിയർ ബൗളർമാർ ഇന്ത്യയ്ക്ക് കാര്യങ്ങൾ കഠിനമാക്കും.

ബുംറയുടെ അസാന്നിധ്യം ഓസ്ട്രേലിയൻ ഏകദിന മത്സരങ്ങളിൽ അറിഞ്ഞില്ല എങ്കിലും, അത് മാറിമറിയാൻ ഉള്ള സാധ്യതകൾ ന്യൂസീലൻഡിൽ കൂടുതലാണ്. ഉയർന്ന സ്കോറുകൾ വരാനുള്ള തരത്തിലാവും പിച്ചും, ബൗണ്ടറി അളവുകളും. മനോഹരമായ ബാക്ക്‌ഡ്രോപ്പുകൾ ഉള്ള ന്യൂസീലൻഡ് ഗ്രൗണ്ടുകളിൽ റൺ ഒഴുക്ക് തടഞ്ഞാലെ ജയിക്കാൻ കഴിയുകയുള്ളൂ.

ചാഹൽ, കുൽദീപ് എന്നിവരെ ഒരുമിച്ച് കളിപ്പിക്കാൻ പറ്റുന്ന ഒരു ടീം കോമ്പിനേഷൻ ഹർധിക്ക്‌ പാണ്ട്യയുടെ അപ്രതീക്ഷിതമായ വിലക്കിന് ശേഷം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിജയ് ശങ്കർ ഓസ്ട്രേലിയയോട് കളിച്ച അവസാന മത്സരത്തിൽ ലൈനും ലെങ്തും കൃത്യം ആയിരുന്നു എങ്കിലും, സ്പെഷ്യൽ എന്ന് പറയാൻ മാത്രം ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ നാലാം നമ്പർ ബാറ്റ്സ്മാൻ ആയി ആരെ കളിപ്പിക്കണം എന്ന് ഇതുവരെ ഉറപ്പ് ആയിട്ടില്ല.

കോഹ്ലി – രോഹിത് ശർമ എന്നിവർ നല്ല ഫോമിലാണ് ഉള്ളത്, ധവാൻ അധികകാലം ഒന്നും ഏകദിനത്തിൽ ഫോം ഔട്ട് ആയിട്ട് ഇരുന്നിട്ടുമില്ല. ധോണിയുടെ ഫോമിലേക്കുള്ള മടങ്ങിവരവ് ഇന്ത്യൻ ആരാധകർക്ക് സന്തോഷം ആണ് എങ്കിലും ഉയർന്ന സ്‌കോറുകൾ വരുന്ന മത്സരങ്ങളിൽ അദ്ദേഹം എങ്ങനെ കളിക്കും എന്ന് അറിയാൻ ആകാംക്ഷ കൂടുതലാണ്.

ഏറ്റവും പ്രതീക്ഷയോടെ ഉറ്റ് നോക്കുന്ന വസ്തുത ശുഭ്മാൻ ഗില്ലിന്റെ വരവാണ്. ഇന്ത്യയുടെ 2018 U19 ലോകകപ്പ് നേടിയ ടീമിലെ തന്നെ പൃഥ്വി ഷാ, ഋഷഭ് പന്ത് എന്നിവർക്ക്‌ അവസരം ലഭിച്ചപ്പോൾ, വളരെ സ്ഥിരതയോടെ കളിക്കുന്ന ഗില്ലിന് അവസരം ഉടനെ തന്നെ വരുമെന്ന് ഉറപ്പായിരുന്നു. യൂത്ത് ഏകദിന റെക്കോർഡുകൾ സൂചിപ്പിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന് പുതിയൊരു ദിശബോധം നൽകാൻ കഴിവുള്ള ഒരു കളിക്കാരന്റെ വരവാണ് പരമ്പര ആദ്യമേ നേടുകയാണ് എങ്കിൽ അവസാന മത്സരത്തിന് നാലാം സ്ഥാനത്ത് ഗിൽ കളിക്കും എന്ന് തന്നെ കരുതാം.

ഫെഡററും കെർബറും പുറത്ത്

അട്ടിമാറികളുമായി പുതുതാരങ്ങൾ ആസ്ട്രേലിയൻ ഓപ്പണിൽ അത്ഭുതം സൃഷ്ടിക്കുന്നു. പുരുഷ വിഭാഗം സിംഗിൾസിൽ റോജർ ഫെഡററിനും മാരിൻ സിലിച്ചിനുമാണ് നാലാം റൗണ്ടിൽ അടിതെറ്റിയത്. ഗ്രീസിന്റെ ഇരുപതുവയസുകാരൻ സ്റ്റെഫനോസ് ടിറ്റിപ്പസിനോടാണ് റോജർ തോൽവി വഴങ്ങിയത്. ആദ്യ സെറ്റ് നേടിയാണ് തുടങ്ങിയതെങ്കിലും തുടർന്ന് മൂന്നു സെറ്റുകളും നഷ്ടപ്പെടുത്തി റോജർ തോൽവി വഴങ്ങിയത്. സ്കോർ 7-6 6-7 5-7 6-7. സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗട്ടിനോടാണ് സിലിച്ച് പരാജയപ്പെട്ടത്. സ്കോർ 7-6 6-3 6-2 6-4 4-6.
  വനിതാ വിഭാഗം സിംഗിൾസിൽ അമേരിക്കൻ താരം ഡാനിയേല റോസ് കോളിൻസിനോടാണ് ആഞ്‌ജലീക്  കെർബറിന്റെ തോൽവി. സ്കോർ 6-0 6-2. കഴിഞ്ഞ റൗണ്ടിൽ മുൻ ജേതാവ് വോസ്‌നിയാക്കിയെ തോൽപ്പിച്ചെത്തിയ ഷറപ്പോവക്കും നാലാം റൗണ്ടിൽ അടിപതറി. ഓസിസ് താരം ആഷ്‌ലി ബർട്ടിയുടെ മുന്നിലാണ് ഷറപ്പോവ വീണത്. സ്കോർ 6-4 1-6 4-6

നിലവിലെ ചാമ്പ്യന് മടക്ക ടിക്കറ്റ് നല്‍കി ഷറപ്പോവ

ആസ്ട്രേലിയൻ ഓപ്പൺ നിലവിലെ വനിത വിഭാഗം ജേതാവ് കരോളിന വോസ്നിയാക്കിയ്ക്ക് തോല്‍വി. റഷ്യയുടെ മരിയ ഷറപ്പോവയാണ് നിലവിലെ ചാമ്പ്യന് മടക്ക ടിക്കറ്റ് നല്‍കിയത്. വോസ്നിയാക്കി വനിത വിഭാഗം സിംഗിള്‍സിന്റെ മൂന്നാം റൗണ്ടിലാണ് മരിയ ഷറപ്പോവയോട് തല്‍വിയേറ്റു വാങ്ങിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് തോല്‍വി. ആദ്യ ഗെയിം കൈവിട്ട ശേഷം വോസ്നിയാക്കി ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും മൂന്നാം സെറ്റും സ്വന്തമാക്കി ഷറപ്പോവ അടുത്ത റൗണ്ടിലേക്ക് കടന്നത്.
സ്കോർ 6-4 4-6 6-3.  മൂന്നാം റൗണ്ട്  മത്സരങ്ങൾക്ക് ശേഷം ഞായറാഴ്ച പ്രി-ക്വാർട്ടർ ആരംഭിക്കും.

മറെ മടങ്ങി, നാല് മണിക്കൂറോളം നീണ്ട പോരാട്ടത്തിനു ശേഷം

മുൻ ലോക ഒന്നാം നമ്പർ താരവും മൂന്ന് ഗ്രാൻഡ് സ്ലാമുകൾക്ക് ഉടമയുമായ ബ്രിട്ടന്റെ പ്രൊഫഷണല്‍ ടെന്നീസ് താരം ആന്റി മറെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്ത്. അവസാന മത്സരത്തിൽ സ്പാനിഷ് താരം റോബെർട്ടോ ബാറ്റിസ്റ്റ അഗട്ടിനോട് 4 മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവിൽ 4-6, 4-6, 7-6, 7-6, 2-6 എന്ന സ്കോറിനാണ് മറെ കളിക്കളത്തിനോട് വിട പറഞ്ഞത്. കുറച്ച് നാളുകളായി പരിക്കിന്‍റെ പിടിയിലായിരുന്ന മറെ ഇത് തന്‍റെ അവസാന പരമ്പര ആയിരിക്കും എന്ന് അറിയിച്ചിരുന്നു. എന്നാല്‍ ‘Maybe I’ll see you again’ എന്ന മറെയുടെ വാക്കുകള്‍ ടെന്നീസ് ആരാധകരില്‍ വീണ്ടും പുതു പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. മറെ വിംബിള്‍ഡണ്‍ കൂടി കളിച്ച് നാട്ടില്‍ കരിയര്‍ അവസാനിപ്പിക്കുണമെന്ന ആവശ്യം ഉയര്‍ന്നു വരുന്നതിനിടയിലാണ് ഈ വാക്കുകള്‍.

നേരത്തെ മറെ നല്‍കിയ സൂചനകള്‍ ശരിയാവുകയാണെങ്കില്‍ ഇന്ന് താരത്തിന്റെ അവസാന മത്സരം ആകേണ്ടതാണ്. എന്നാല്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ റൗണ്ടില്‍ തന്നെ  ഏറ്റ തോല്‍വി താരത്തെ വീണ്ടും കോര്‍ട്ടില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നുവെന്ന് വേണം ഇന്നത്തെ വാക്കുകളില്‍ നിന്ന് ഒരു ടെന്നീസ് പ്രേമി മനസ്സിലാക്കേണ്ടത്.

2013 ലും 16 ലും വിമ്പിൾ കരസ്ഥമാക്കിയ മറെ 2013ൽ യു എസ് ഓപ്പൺ വിജയിയായി. രണ്ടു തവണ ഒളിമ്പിക്സ് ഗോൾഡ് മെഡൽ
സ്വന്തമാക്കിയ മറെ, ബ്രിട്ടൻ കണ്ട ഏറ്റവും മികച്ച ടെന്നീസ് താരങ്ങളിൽ ഒരാളാണ്.

Exit mobile version