ഒബമയാങ് കൊടുങ്കാറ്റായി, നോർത്ത് ലണ്ടൻ ഡർബിയിൽ ആഴ്സണലിന് ജയം

പ്രീമിയർ ലീഗിൽ നോർത്ത് ലണ്ടൻ ഡർബിയിൽ ആഴ്സണലിന് മിന്നും ജയം. സ്പർസിനെ 4-2 ന് തകർത്താണ് നോർത്ത് ലണ്ടനിലെ വമ്പന്മാർ തങ്ങൾ തന്നെയാണ് എന്ന് ആഴ്സണൽ പ്രഖ്യാപിച്ചത്. 2 ഗോളുകൾ നേടുകയും 1 ഗോളിന് വഴി ഒരുക്കുകയും ചെയ്ത സ്‌ട്രൈക്കർ ഒബമയാങിന്റെ അവിസ്മരണീയ പ്രകടനമാണ്‌ ഗണ്ണേഴ്‌സിന് ജയം ഒരുക്കിയത്.

ആവേഷകരമായിരുന്നു ആദ്യ പകുതി. ആഴ്സണലാണ് ഡർബി ആവേശത്തിൽ ആദ്യ ഗോൾ നേടിയത്. ആഴ്സണലിന്റെ കോർണർ ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടയിൽ പന്ത് വെർതോഗൻ കൈകൊണ്ട് തൊട്ടതിന് റഫറി മൈക്ക് ഡീൻ ആഴ്സണലിന് പെനാൽറ്റി നൽകി. കിക്കെടുത്ത ഒബമയാങ് പിഴവൊന്നും കൂടാതെ പന്ത് വലയിലാക്കി. പിന്നീട് ഇരു ടീമുകളുടെയും ഏതാനും മികച മുന്നേറ്റങ്ങൾ നടത്തി. 30 ആം മിനുട്ടിലാണ് സ്പർസിന്റെ സമനില ഗോൾ നേടിയത്. എറിക്സന്റെ ഫ്രീകിക്കിൽ നിന്ന് എറിക് ഡയറാണ് ഗോൾ നേടിയത്. ഏറെ വൈകാതെ 34 ആം മിനുട്ടിൽ സോണിനെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. ആഴ്സണൽ താരങ്ങൾ പ്രതിഷേധിച്ചെങ്കിലും കാര്യമുണ്ടായില്ല. കെയ്‌നിന്റെ പെനാൽറ്റി വലയിൽ പതിച്ചതോടെ സ്പർസ് 1-2 ന് മുന്നിൽ.

രണ്ടാം പകുതിയിൽ ആഴ്സണൽ മികച്ച പ്രകടനമാണ്‌ നടത്തിയത്. 56 ആം മിനുട്ടിൽ റംസിയുടെ പാസ്സ് ബോക്സിന് പുറത്ത് നിന്ന് ഒബമയാങ് സ്പർസ് വലയിലാക്കിയതോടെ സ്കോർ 2-2. പിന്നീട് സോണിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ആഴ്സണൽ ഗോളി ലെനോയുടെ മികച്ച സേവ് രക്ഷക്ക് എത്തി. മത്സരം 75 മിനുട്ട് പിന്നിട്ടതോടെ 2 മിനുട്ടിനിടെ 2 ഗോളുകൾ നേടി ആഴ്സണൽ മത്സരം സ്വന്തം പേരിലാക്കി. സബ്ബായി എത്തിയ ലകാസെറ്റെ 74 ആം മിനുട്ടിൽ ഗോൾ നേടി സ്കോർ 3-2 ആക്കി, വൈകാതെ 77 ആം മിനുട്ടിൽ അവരുടെ നാലാം ഗോൾ ടോറെര നേടി വിജയം ഉറപ്പിച്ചു. ടൊറേരയുടെ ഗോളിന് വഴി ഒരുക്കിയത് ഒബമയാങ് ആയിരുന്നു. പിന്നീട് 85 ആം മിനുട്ടിൽ രണ്ടാം മഞ്ഞകാർഡ് കണ്ട് വെർതോഗൻ പുറത്തായതോടെ സ്പർസിന്റെ പതനം പൂർത്തിയായി.

ആഴ്സണൽ കുതിപ്പ് വാട്ട്ഫോർഡ് തടയുമോ ?

ഉനൈ എമറിക്ക് കീഴിൽ കുതിപ്പ് തുടരുന്ന ആഴ്സണലിന് തടയിടാൻ ചാവി ഗാർസിയയുടെ വാട്ട്ഫോർഡ് ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ. ഇന്ത്യൻ സമയം രാത്രി 7.30 നാണ് മത്സരം കിക്കോഫ്.

ആഴ്സണൽ നിരയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. ആഴ്സണൽ നിരയിൽ മറ്റു താരങ്ങൾക്ക് ഒന്നും കാര്യമായ സാധ്യതയില്ല. വാട്ട്ഫോർഡ് നിരയിൽ കബസെലെ സസ്പെൻഷൻ മാറി തിരിച്ചെത്തും.

അവസാനം നടന്ന 3 ആഴ്സണൽ- വാട്ട്ഫോർഡ് മത്സരങ്ങളിൽ രണ്ടിലും ജയം വാട്ട്ഫോഡിന്റെ കൂടെയായിരുന്നു. ഈ റെക്കോർഡ് തുടരാനാകും അവരുടെ ശ്രമം.

അനായാസ ജയവുമായി അത്ലറ്റികോ മാഡ്രിഡ്

ആദ്യ പകുതിയിൽ നേടിയ 3 ഗോളുകൾക്ക് സ്പാനിഷ് ലീഗിൽ അത്ലറ്റികോ മാഡ്രിഡിന് അനായാസ ജയം. ഹ്യുസ്കയെ എതിരില്ലാത്ത 3 ഗോളിനാണ് അവർ സ്വന്തം മൈതാനമായ വാൻഡ മെട്രോപൊളിറ്റാനോയിൽ മറികടന്നത്.

ആദ്യ പകുതിയിൽ 16 ആം മിനുട്ടിൽ ഗ്രീസ്മാന്റെ ഗോളിൽ വേട്ട ആരംഭിച്ച സിമയോണിയുടെ ടീം 30 ആം മിനുട്ടിൽ തോമസ് പാർട്ടെയുടെ ഗോളിൽ ലീഡ് രണ്ടാക്കി. ഏറെ വൈകാതെ 32 ആം മിനുട്ടിൽ കൊക്കെയുടെ ഗോളിൽ മൂന്നാം ഗോളും നേടിയ അവർ ആദ്യ പകുതിയിൽ തന്നെ മത്സരം വരുതിയിലാക്കി.

രണ്ടാം പകുതിയിൽ ഹ്യുസ്കക്ക് ഏതാനും അവസരങ്ങൾ സൃഷ്ടിക്കാനായെങ്കിലും ഗോൾ കണ്ടെത്താനായില്ല. ജയത്തോടെ 11 പോയിന്റുമായി അത്ലറ്റികോ ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 13 പോയിന്റ് വീതമുള്ള ബാഴ്സയും റയലുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

എവർട്ടന് വീണ്ടും സമനില

റിച്ചാർലിസൺ ഇല്ലാതെയിറങ്ങിയ എവർട്ടന് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം സമനില. ഹഡർസ്ഫീൽഡ് ടൗണാണ് മാർക്കോസ് സിൽവയുടെ ടീമിനെ അവരുടെ മൈതാനത്ത് സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.

കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട റി റിച്ചാർലിസണ് പകരം കാൽവേർട്ട് ലെവിനെ എവർട്ടൻ ടീമിൽ ഇറക്കി. ആദ്യ പകുതിയിലാണ് ഇരു ടീമുകളും ഗോൾ നേടിയത്. എവർട്ടൻ കൂടുതൽ സമയം പന്ത് കൈവശം വച്ചെങ്കിലും ഹഡർസ്ഫീൽഡാണ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. 34 ആം മിനുട്ടിൽ ഫിലിപ്പ് ബിലിങ്ങാന് സന്ദർശകരുടെ ഗോൾ നേടിയത്. പക്ഷെ രണ്ട് മിനിട്ടുകൾക്ക് ശേഷം കാൽവർട്ട് ലെവിൻ ഹെഡറിലൂടെ എവർട്ടനെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാനാവാതെ വന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു. 2 പോയിന്റുള്ള ഹഡർസ്ഫീൽഡ് 17 ആം സ്ഥാനത്താണ്. 6 പോയിന്റുള്ള എവർട്ടൻ 7 ആം സ്ഥാനത്താണ്.

വിചിത്ര സൈനിംഗിന് ഒരുങ്ങി പി എസ് ജി, സ്റ്റോക്ക് താരം പാരീസിലേക്ക്

ട്രാൻസ്ഫർ അവസാനിക്കുന്ന ഇന്ന് ഫ്രഞ്ച് ജേതാക്കളായ പി എസ് ജി അപ്രതീക്ഷിത സൈനിംഗ് നടത്തുമെന്ന് ഉറപ്പായി. സ്റ്റോക്ക് സിറ്റി സ്ട്രൈക്കർ മാക്സിം ചുപമൗട്ടിങ് ക്ലബ്ബ്മായി കരാർ ഒപ്പിട്ടേക്കും. താരത്തിന്റെ വരവ് പി എസ് ജി പരിശീലകൻ ടോമസ് ടൂഹൽ സ്ഥിരീകരിച്ചു.

പോയ 18 മാസത്തിനിടയിൽ വെറും 5 ഗോളുകൾ മാത്രം നേടിയ താരത്തെ പി എസ് ജി ടീമിലെത്തിക്കുന്നത് ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. 29 വയസുകാരനായ ചുപമൗട്ടിങ് നേരത്തെ ടൂഹലിന് കീഴിൽ മൈൻസിൽ കളിച്ചിട്ടുണ്ട്.

സെപ്റ്റംബറിൽ ലിവർപൂളിനെ കാത്തിരിക്കുന്നത് കടുത്ത പോരാട്ടങ്ങൾ

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് നറുക്കെടുപ്പും മത്സര ക്രമവും എത്തിയപ്പോൾ ലിവർപൂളിനെ കാത്തിരിക്കുന്നത് കടുത്ത പോരാട്ടങ്ങൾ. സെപ്റ്റംബർ പകുതി മുതൽ ലിവർപൂളിന് എതിരാളികൾ യൂറോപ്പിലെ തന്നെ വമ്പൻ ക്ലബ്ബ്കൾ. ലിവർപൂളിന്റെ സീസണിലെ ഫലം തന്നെ നിർണയിക്കുന്ന നിർണായക മത്സരങ്ങളാണ് ഇവയെല്ലാം.

ചാമ്പ്യൻസ് ലീഗിൽ പി എസ് ജി യും നാപോളിയും അടങ്ങുന്ന മരണ ഗ്രൂപ്പിൽ പെട്ട ക്ളോപ്പിന്റെ ടീമിന് സെപ്റ്റംബർ 25 ന് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനെതിരെ എവേ മത്സരമുണ്ട്. സെപ്റ്റംബർ 18 ന് ചാമ്പ്യൻസ് ലീഗിൽ പി എസ് ജി യെ ആൻഫീൽഡിലാണ് അവർക്ക് നേരിടാനുള്ളത്. 22 ന് സൗതാംപ്ടനെ എവേ മത്സരത്തിൽ നേരിടുന്ന അവർക്ക് പിന്നീട് വരുന്നത് ചെൽസിക്കെതിരെ തുടർച്ചയായി 2 മത്സരങ്ങളാണ്.

ലീഗ് കപ്പ് രണ്ടാം റൗണ്ടിൽ സെപ്റ്റംബർ 25 നോ 26 നോ അവർക്ക് ആൻഫീൽഡിൽ ചെൽസിയെ നേരിടേണ്ടി വരും. 3 ദിവസങ്ങൾക്ക് അപ്പുറം സ്റ്റാംഫോഡ് ബ്രിഡ്ജിൽ പ്രീമിയർ ലീഗ് മത്സരം. ഒക്ടോബർ 3 ന് നാപോളിയെ അവരുടെ മൈതാനത്ത് നേരിടുന്ന ക്ളോപ്പിനും സംഘത്തിനും പിന്നീട് 7 ആം തിയതി കളിക്കേണ്ടത് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ആൻഫീൽഡിൽ !!.

ഈ കാലയളവിൽ 3 പ്രധാന ടൂർണമെന്റുകളിലെ ലിവർപൂളിന്റെ ഭാവി തീരുമാനമാകും. പ്രീമിയർ ലീഗിൽ ഏറെ സാധ്യത കൽപ്പിക്കപ്പെടുന്ന ടീമിന് ഇത്രയും മത്സരങ്ങളിലെ പ്രകടനം നിർണായകമാകും.

സാൻഡ്രോ ഇനി റയൽ സോസീഡാഡിൽ

എവർട്ടൻ ഫ്ലോപ്പ് സാൻഡ്രോ റമിറസ് ല ലീഗ ക്ലബ്ബായ റയൽ സോസീഡാഡിൽ ചേർന്നു. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് താരം സ്പെയിനിലേക്ക് മടങ്ങുന്നത്. 2017 ൽ എവർട്ടനിൽ എത്തിയ താരം സമ്പൂർണ്ണ പരാജയമായിരുന്നു.

എവർട്ടന് വേണ്ടി 15 മത്സരങ്ങൾ കളിച്ച താരത്തിന് കേവലം ഒരു ഗോൾ മാത്രമാണ് നേടാനായിരുന്നത്. ഇതോടെ കഴിഞ്ഞ ഡിസംബറിൽ താരത്തെ സെവിയ്യയിലേക്ക് ലോണിൽ അയച്ചിരുന്നു. മുൻ ബാഴ്സലോണ താരമായ സാൻഡ്രോ മലാഖക്ക് വേണ്ടി മികച്ച പ്രകടനമാണ് 2016/ 2017 കാലയളവിൽ നടത്തിയത്. ഇതോടെയാണ് താരത്തെ എവർട്ടൻ സ്വന്തമാക്കിയത്. എന്നാൽ ആ കളി ഇംഗ്ലണ്ടിൽ പുറത്തെടുക്കാൻ താരത്തിനായില്ല.

മികച്ച കളിക്കാരനുള്ള അവാർഡ്‌ നൽകിയില്ല, യുവേഫക്കെതിരെ റൊണാൾഡോയുടെ ഏജന്റ്

യുവേഫയുടെ മികച്ച കളിക്കാരനുള്ള അവാർഡ് ക്രിസ്റ്റിയാനോ റൊണാള്ഡോക്ക് നൽകാത്തിനെതിരെ താരത്തിന്റെ ഏജന്റ് ജോർജ് മെൻഡസ് രംഗത്ത്. യുവേഫയുടെ തീരുമാനം അധിക്ഷേപത്തിന് തുല്ല്യമാണ് എന്നാണ് ഏജന്റിന്റെ വാദം. റൊണാൾഡോയുടെ മുൻ സഹ താരം ലൂക്ക മോഡ്രിചാണ് അവാർഡ് നേടിയത്.

യുവന്റസിന്റെ താരമായ റൊണാൾഡോ കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ആക്കുന്നതിൽ വഹിച്ച നിർണായക പങ്ക് യുവേഫ കണ്ടില്ലെന്ന് മെൻഡസ് ആരോപിച്ചു. റൊണാൾഡോ നിസംശയം വിജയി ആണെന്ന് മെൻഡസ് പറഞ്ഞു. എങ്കിലും യുവേഫയുടെ മികച്ച ഫോർവേഡിനുള്ള അവാർഡ് റൊണാൾഡോയാണ്‌ നേടിയത്.

ഹാട്രിക് അഗ്യൂറോ, സിറ്റിക്ക് കൂറ്റൻ ജയം

സ്വന്തം മൈതാനത്ത് ഹഡയ്സ് ഫീൽഡ് ടൗണിനെ വലിച്ചു കീറി മാഞ്ചസ്റ്റർ സിറ്റി. 6-1 നാണ് ചാമ്പ്യന്മാർ ജയം സ്വന്തമാക്കിയത്. സിറ്റിക്ക് വേണ്ടി അഗ്യൂറോ ഹാട്രിക് നേടി.

ആദ്യ പകുതിയിൽ ഹഡയ്സ് ഫീൽഡ് ഗോളി ഹാമർ വരുത്തിയ വൻ പിഴവുകളാണ് അവർക്ക് വിനയായത്. 25 മിനുറ്റ് സിറ്റി ആക്രമണത്തെ പിടിച്ചു നിന്ന അവർ പക്ഷെ എഡേഴ്സൻ നൽകിയ ഗോൾ കിക്കിന് മുൻപിൽ വീണു. എഡേഴ്സന്റെ ഗോൾ കിക്ക് സ്വീകരിച്ച അഗ്യൂറോ പന്ത് അനായാസം വലയിലാക്കി. ഏറെ വൈകാതെ 30 ആം മിനുട്ടിൽ ജീസൂസിലൂടെ സിറ്റി ലീഡ് രണ്ടാക്കി. നാല് മിനുട്ടുകൾക്ക് ശേഷം ഹാമറിന്റെ പിഴവ് മുതലാക്കി മെൻഡി നൽകിയ പാസ്സ് അഗ്യൂറോ വീണ്ടും വലയിലാക്കിയതോടെ സിറ്റി 3 ഗോളുകൾക്ക് മുൻപിൽ. 42 ആം മിനുട്ടിൽ സ്റ്റാൻകോവിച് ഹഡയ്സ് ഫീൽഡിനായി ഒരു ഗോൾ മടക്കി ആദ്യ രണ്ടാം പകുതിയിലേക്ക് നേരിയ പ്രതീക്ഷ ബാക്കിയാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സിറ്റി നാലാം ഗോൾ നേടി. അഗ്യൂറോയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് 26 വാര അകലെ നിന്ന് ഡേവിഡ് സിൽവ ഹഡയ്സ് ഫീൽഡ് വലയിലാക്കി. പിന്നീട് 58 ആം മിനുട്ടിൽ അഗ്യൂറോ ഹാട്രിക്കിന് അടുത്ത് എത്തിയെങ്കിലും ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. പക്ഷെ 75 ആം മിനുട്ടിൽ മെന്റിയുടെ പാസ്സ് ഗോളാക്കി അഗ്യൂറോ ഹാട്രിക് പൂർത്തിയാക്കി. മാഞ്ചസ്റ്റർ സിറ്റി കരിയറിലെ 13 ആം ഹാട്രിക് പിറന്നതോടെ സിറ്റിയുടെ ആവേശ ജയം ഉറപ്പായി. പിന്നീട് കോംഗോലോയുടെ സെൽഫ് ഗോൾ കൾക്ക് ശേഷം ഹാമറിന്റെ പിഴവ് മുതലാക്കി മെൻഡി നൽകിയ പാസ്സ് അഗ്യൂറോ വീണ്ടും വലയിലാക്കിയതോടെ സിറ്റി 3 ഗോളുകൾക്ക് മുൻപിൽ. 42 ആം മിനുട്ടിൽ സ്റ്റാൻകോവിച് ഹഡയ്സ് ഫീൽഡിനായി ഒരു ഗോൾ മടക്കി ആദ്യ രണ്ടാം പകുതിയിലേക്ക് നേരിയ പ്രതീക്ഷ ബാക്കിയാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സിറ്റി നാലാം ഗോൾ നേടി. അഗ്യൂറോയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് 26 വാര അകലെ നിന്ന് ഡേവിഡ് സിൽവ ഹഡയ്സ് ഫീൽഡ് വലയിലാക്കി. പിന്നീട് 58 ആം മിനുട്ടിൽ അഗ്യൂറോ ഹാട്രിക്കിന് അടുത്ത് എത്തിയെങ്കിലും ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. പക്ഷെ 75 ആം മിനുട്ടിൽ മെന്റിയുടെ പാസ്സ് ഗോളാക്കി അഗ്യൂറോ ഹാട്രിക് പൂർത്തിയാക്കി. മാഞ്ചസ്റ്റർ സിറ്റി കരിയറിലെ 13 ആം ഹാട്രിക് പിറന്നതോടെ സിറ്റിയുടെ ആവേശ ജയം ഉറപ്പായി. പിന്നീട് കോംഗോലോയുടെ സെൽഫ് ഗോൾ പിറന്നതോടെ സിറ്റിയുടെ ഗോൾ നേട്ടം 6 ആയി.

ക്രോയേഷ്യൻ ലോകകപ്പ് ഹീറോ ക്ലബ്ബ് വിടില്ല

ക്രോയേഷ്യൻ താരം ആന്റി റെബിച് എൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിൽ തുടരും. താരം ക്ലബ്ബ്മായി പുതിയ കരാർ ഒപ്പുവച്ചു. കരാർ പ്രകാരം താരം 2022 വരെ ബുണ്ടസ് ലീഗ ക്ലബിൽ തുടരും.

ബുണ്ടസ് ലീഗ ജേതാക്കളായ ബയേണ് മ്യൂണിക് താരത്തെ സ്വന്തമാക്കാൻ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ അവസനാമായി. ക്രോയേഷ്യൻ ദേശീയ ടീം താരമായ റെബിച്‌വിങ്ങറാണ്. ലോകകപ്പിലെ മികച്ച പ്രകടനത്തോടെയാണ് താരം യൂറോപ്പിലെ വമ്പൻ ക്ലബ്ബ്കളുടെ നോട്ട പുള്ളിയായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റഷ്യൻ പരിശീലകന് പുതിയ കരാർ

റഷ്യയുടെ ഫുട്‌ബോൾ ടീം പരിശീലകൻ സ്റ്റാനിസ്ലാവ് ചെർഷെവ് പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം അദ്ദേഹം 2020 വരെ പരിശീലകനായി തുടരും. ലോകകപ്പിൽ റഷ്യ നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് പുതിയ കരാർ നൽകാൻ റഷ്യൻ ഫുട്‌ബോൾ ഫെഡറേഷൻ തീരുമാനിച്ചത്.

ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകും എന്ന് പലരും വിധി എഴുതിയ റഷ്യൻ ടീമിനെ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ വരെ എത്തിക്കാൻ അദ്ദേഹത്തിനായി. ഫൈനലിൽ ഇടം നേടിയ ക്രോയേഷ്യക്ക് മുൻപിലാണ്‌ അവരുടെ ലോകകപ്പ് യാത്ര അവസാനിച്ചത്. അടുത്ത യൂറോ കപ്പിനായി ടീമിനെ തയ്യാറെടുപ്പിക്കുക എന്നതാവും അദ്ദേഹം നേരിടുന്ന പ്രധാന വെല്ലുവിളി. 2016 ലാണ് അദ്ദേഹം റഷ്യയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കാത്തിരിപ്പിനൊടുവിൽ മഹ്റസ് മാഞ്ചസ്റ്റർ സിറ്റിയിൽ

ലെസ്റ്റർ സിറ്റി താരം റിയാദ് മഹ്റസ് മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ ഒപ്പിട്ടു. 60 മില്യൺ പൗണ്ട് നൽകിയാണ് പ്രീമിയർ ലീഗ് ജേതാക്കൾ താരത്തെ സ്വന്തമാക്കിയത്. വിങ്ങറയ താരത്തെ ജനുവരിയിൽ സ്വന്തമാക്കാൻ സിറ്റി ശ്രമം നടത്തിയിരുന്നെങ്കിലും ലെസ്റ്റർ നിരസിക്കുകയായിരുന്നു.

2016 ൽ പ്രീമിയർ ലീഗ് നേടിയ ലെസ്റ്റർ ടീമിന്റെ പ്രധാന താരമായിരുന്നു മഹ്റസ്. ആ സീസണിലെ പ്രീമിയർ ലീഗിലെ മികച്ച താരത്തിനുള്ള അവാർഡും താരം സ്വന്തമാക്കിയിരുന്നു. ജനുവരിയിൽ സിറ്റിയിലേക്ക് മാറാനുള്ള ശ്രമം നടക്കാതെ വന്നതോടെ താരം ക്ലബ്ബ്മായി ഇടഞ്ഞു പരിശീലനത്തിൽ നിന്ന് മാറി നിന്നിരുന്നു. അന്ന് പെപ്പ് ഗാർഡിയോള താരത്തിനായി അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ശ്രമം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ വാക്കാണ് ഇന്നത്തെ ട്രാൻസ്ഫറോടെ പൂർത്തിയാക്കപ്പെട്ടത്.

അൾജീരിയൻ ദേശീയ താരമായ മഹ്റസ് 2014 ലാണ് ലെസ്റ്ററിൽ എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version