ജെയിംസ് മക്കാർത്തിക്ക് ഞെട്ടിക്കുന്ന ഇഞ്ച്വറി, സീസൺ നഷ്ടമാകും

ഇന്നലെ നടന്ന എവർട്ടൺ വെസ്റ്റ് ബ്രോം മത്സരത്തിന്റെ ഫലത്തെക്കാൾ എവർട്ടൺ ആരാധകരെ വിഷമിപ്പിച്ചത് എവർട്ടൺ താരം ജെയിംസ് മക്കാർത്തിക്ക് ഏറ്റ ഭയാനകമായ പരിക്കായിരിക്കും. രണ്ടാം പകുതിൽ വെസ്റ്റ് ബ്രോം താരം റോണ്ടന്റെ കിക്കേറ്റാണ് മെക്കാർത്തിക്ക് പരിക്കേറ്റത്.

മുമ്പ് ആഴ്സണൽ താരം റംസിക്ക് ഏറ്റ പരിക്കിബോട് സാമ്യമുള്ള ഡബിൾ ലീഗ് ബ്രേക്കാണ് മക്കാർത്തിക്കും ഇന്നലെ സംഭവിച്ചത്. ഈ സീസൺ താരത്തിന് നഷ്ടമാകും എന്നാണ് എവർട്ടൺ മെഡിക്കൾ സ്റ്റാഫ് നൽകുന്ന പ്രാഥമിക വിവരം. പരിക്കിന് കാരണക്കാരനായ റോണ്ടൺ വരെ ഇഞ്ച്വറി കണ്ട് കരഞ്ഞത് പരിക്കിന്റെ തീവ്രത വ്യക്തമാക്കുന്നു.

പരിക്ക് ഗുരുതരമാണെന്നും താരത്തിനെ ഓർത്ത് സങ്കടമുണ്ടെന്നും ഇരു മാനേജർമാരും മത്സര ശേഷം പ്രതികരിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മലപ്പുറം ജില്ലാ എഫ് ഡിവിഷൻ – ഏറനാട് ഫൈറ്റേഴ്സ് എഫ്.സി സൂപ്പർ ലീഗിൽ

മഞ്ചേരി: എൻ.എസ്.എസ് കോളജ് മൈതാനത്ത് നടക്കുന്ന മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ ‘എഫ് ‘ ഡിവിഷൻ ലീഗ്‌ ടൂർണ്ണമെന്റിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഏറനാട് ഫൈറ്റേഴ്സ് ഫുട്ബോൾ ക്ലബ്ബ് മഞ്ചേരി കളിയുടെ അൻമ്പത്തഞ്ചാം മിനുട്ടിൽ അനസ്.കെ നേടിയ ഏക പക്ഷീയമായ ഒരു ഗോളിന് (1-0) എഫ്.സി മലപ്പുറത്തെ പരാജയപ്പെടുത്തി ടൂർണ്ണമെന്റിൽ തങ്ങളുടെ രണ്ടാം വിജയമാഘോഷിച്ചു. കളിയുടെ അവസാന മിനുട്ടുകളിൽ രണ്ട് മഞ്ഞക്കാർഡ് കണ്ടതിനെ തുടർന്ന് മധ്യ നിരയിൽ മികച്ച കളി കാഴ്ച്ച വച്ചിരുന്ന ഒമ്പതാം നമ്പർ താരം ടി.പി ശാക്കിറിനെ നഷ്ടപ്പെട്ട ഏറനാട് എഫ്.സി പത്ത് പേരുമായാണ് വിജയം ഉറപ്പിച്ചത്.

ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ യൂത്ത് വേൾഡ് മുണ്ടുപറമ്പ് ഏക പക്ഷീയമായ ഒരു ഗോളിന് ലോയൽ സ്പോർട്സ് ക്ലബ്ബ് ചെമ്മാടിനെയും പരാജയപ്പെടുത്തി.
ഇതോടെ നാല് ടീമുകൾ മത്സരിക്കുന്ന ‘എഫ് ‘ ഡിവിഷൻ രണ്ടാം പൂളിൽ നാല് ടീമുകളും രണ്ട് വീതം മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ പോയിന്റ് ടേബിളിൽ ഏറനാട് എഫ്.സി രണ്ട് വിജയങ്ങളുമായി ആറു പോയിന്റും, യൂത്ത് വേൾഡ് മുണ്ടു പറമ്പ് ഒരു തോൽവിയും ഒരു ജയവുമായി മൂന്നു പോയിന്റും എഫ്.സി മലപ്പുറവും, ലോയൽ ചെമ്മാടും ഓരോ സമനിലയും ഓരോ തോൽവിയുമായി ഓരോ പോയിന്റു വീതവും എന്ന നിലയിലായി. ഇതോടെ പൂളിൽ ഇന്ന് നടക്കാനിരിയ്ക്കുന്ന അവസാന മത്സരങ്ങളായ യൂത്ത് വേൾഡ് മുണ്ടുപറമ്പ് – എഫ്.സി മലപ്പുറം, ഏറനാട് എഫ്.സി – ലോയൽ ചെമ്മാട് മത്സര ഫലങ്ങൾ കാത്തിരിയ്ക്കാതെ തന്നെ ഏറനാട് ഫൈറ്റേഴ്സ് എഫ്.സി മറ്റന്നാൾ ഇതേ വേദിയിൽ നടയ്ക്കാനിരിയ്ക്കുന്ന ‘എഫ് ‘ ഡിവിഷൻ സൂപ്പർ ലീഗ് മത്സസരത്തിന് യോഗ്യത നേടി. പ്രസ്തുത മത്സരത്തിൽ കഴിഞ്ഞ മാസം പെരിന്തൽമണ്ണയിൽ നടന്ന ‘എഫ് ‘ ഡിവിഷൻ ഒന്നാം പൂൾ ജേതാക്കളായി വരുന്ന ഡൈനാമോസ് സ്പോർട്സ് ക്ലബ്ബ് തൃപ്പനച്ചിയാണ് ഏറനാട് ഫൈറ്റേഴ്സിന്റെ എതിരാളികൾ സൂപ്പർ ലീഗ് വിജയികൾ അടുത്ത വർഷം മുതൽ ‘ഇ’ ഡിവിഷൻ ലീഗ് കളിയ്ക്കാൻ യോഗ്യത നേടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മൂന്നു ഗോളിന് പിറകിൽ നിന്ന ശേഷം ജവഹർ മാവൂരിന്റെ ഗംഭീര തിരിച്ചുവരവ്

കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ ഇന്നലെ കണ്ടത് ജവഹർ മാവൂരിന്റെ വീരോചിത തിരിച്ചുവരവായിരുന്നു. ഇന്നലെ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിനെ നേരിട്ട ജവഹർ ആദ്യ പകുതിക്ക് പിരിയുമ്പോൾ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പിറകിലായിരുന്നു. പക്ഷെ രണ്ടാം പകുതിയിൽ ഉയർത്തെഴുന്നേറ്റ ജവഹർ മാവൂരിന്റെ പട ആ മൂന്നു ഗോളിന്റെ വിടവും നികത്തി.

രണ്ടാം പകുതിയുടെ രണ്ടാം മിനുട്ടിൽ തന്നെ തിരിച്ചടി തുടങ്ങിയ ജവഹർ മാവൂർ 40ആം മിനുട്ടിൽ രണ്ടാം ഗോളും മടക്കി. കളി 3-2 എന്ന നിലയിൽ 60ആം മിനുട്ടിൽ എത്തി. നിരന്തരം ആക്രമം അഴിച്ചുവിട്ട ജവഹറിന് കളിയിലെ ഇഞ്ച്വറി ടൈമിൽ അർഹിച്ച സമനില ഗോൾ ലഭിച്ചു.

കളി എക്സ്ട്രാ ടൈമിൽ എത്തിയിട്ടും 3-3 എന്ന സ്കോർ മാറിയില്ല. അവസാനം പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ജയം മാവൂർ സ്വന്തമാക്കി. 5-4 എന്ന സ്കോറിനാണ് പെനാൾട്ടി ഷൂട്ടൗട്ട് ജവഹർ ജയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്പാനിഷ് ലീഗിൽ സ്വന്തം ഹാഫിൽ നിന്ന് ഗോൾ കീപ്പറുടെ തകർപ്പൻ ഗോൾ

സ്പാനിഷ് രണ്ടാം ഡിവിഷനായ സെഗുണ്ട ലീഗിൽ ഇന്നലെ ഒരു അത്ഭുത ഗോൾ പിറന്നു. ലുഗോയും സ്പോർടിങ് ഗിജോണും ഏറ്റുമുട്ടിയ പോരാട്ടത്തിൽ ലുഗോ ഗോൾ കീപ്പർ ജുവാൻ കാർലോസിന്റെ ഗോളാണ് വിസ്മയമായത്. 81ആം മിനുട്ടിൽ തന്റെ സ്വന്തം ഹാഫിൽ നിന്ന് ജുവാൻ കാർലോസ് എടുത്ത ഷോട്ട് എതിർ ഗോൾ കീപ്പറേയും കടന്ന് ഗോൾ വലയിൽ പതികുകയായിരുന്നു.

https://twitter.com/statsUDA/status/954828013677539328

മത്സരം 3-1ന് ലുഗോൺ വിജയിച്ചു. ജയത്തോടെ ലുഗോ ലീഗിൽ നാലാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിജയവഴിയിൽ ഗോകുലം എഫ് സി തിരിച്ചെത്തി

അവസാനം ഗോകുലം എഫ്വ്സി വിജയ വഴിയിലേക്ക് തിരിച്ചെത്തി. ഇന്ന് കോയമ്പത്തൂരിൽ നടന്ന മത്സരത്തിൽ ചെന്നൈ സിറ്റിയെ തോൽപ്പിച്ചാണ് സീസണിലെ രണ്ടാം ജയം ഗോകുലം സ്വന്തമാക്കിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ ജയം.

കഴിഞ്ഞ ആഴ്ച ചർച്ചിലിനോട് അപ്രതീക്ഷിത തോൽവി നേരിട്ട പലമാറ്റങ്ങളുമായാണ് ഇന്ന് ഗോകുലം ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ വഴങ്ങേണ്ടി വന്ന ഗോളുകളിൽ നിന്ന് പാഠം പഠിച്ച ഗോകുലം ഇന്ന് മെച്ചപ്പെട്ട ഡിഫൻസീവ് മുഖത്തോടെയാണ് കളത്തിൽ ഇറങ്ങിയത്. നന്നായി ഡിഫൻഡ് ചെയ്ത ഗോകുലം കിട്ടിയ അവസരം മുതലാക്കി ഗോൾ കണ്ടെത്തുകയും ചെയ്തു.

61ആം മിനുട്ടിൽ കിവി ആണ് ഗോകുലത്തിന്റെ ഗോൾ നേടിയത്. സന്ധു സിംഗിന്റെ ഗോൾ ശ്രമം കിവിയിൽ തട്ടിൽ ഗോൾ വലയിൽ പഠിക്കുക യായിരുന്നു. ജയത്തോടെ 7 പോയന്റായി ഗോകുലത്തിന്. എങ്കിലും ഇപ്പോഴും ടേബിളിന്റെ അവസാന സ്ഥാനത്താണ് ഗോകുലം. 7 പോയന്റ് തന്നെയുള്ള ചർച്ചിലാണ് 9ആം സ്ഥാനത്ത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പരിക്ക് പൂർണ്ണമായും മാറി, തന്റെ പഴയ ക്ലബിനെതിരെ അനസ് ഇറങ്ങും

ഈ സീസൺ ഐ എസ് എല്ലിന്റെ പകുതി കഴിഞ്ഞപ്പോൾ തന്നെ അനസിന് 7 മത്സരങ്ങളാണ് പുറത്തിർക്കേണ്ടി വന്നത്. സീസൺ തുടക്കത്തിൽ കൊച്ചിൽ വെച്ച് നടന്ന കേരള ബ്ലാസ്റ്റേഴ്സ്- ജംഷദ്പൂർ മത്സരത്തിനിടെ ഏറ്റ ഗ്രോയിൻ ഇഞ്ച്വറി ആണ് അനസിനെ ഇത്ര അധികം കാലം പുറത്ത് ഇരുത്തിയത്.

പരിക്ക് കഴിഞ്ഞ് മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ തിരിച്ചെത്തി എങ്കിലും വീണ്ടുൻ അനസിനെ പരിക്ക് അലട്ടി. കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ ബെഞ്ചിലേക്ക് തിരിച്ചെത്തിയ അനസ് നാളെ നടക്കുന്ന ജംഷദ്പൂർ ഡെൽഹി ഡൈനാമോസ് പോരാട്ടത്തിൽ ആദ്യ ഇലവനിൽ തന്നെ എത്തും.

തന്റെ മുൻ ഐ എസ് എൽ ക്ലബായ ഡെൽഹി ഡൈനാമോസിനെതിരായ അനസിന്റെ ആദ്യ മത്സരമാവും ഇത്. സീസൺ തുടക്കത്തിൽ ഡെൽഹിയുമായി ജംഷദ്പൂർ ഏറ്റുമുട്ടിയപ്പോൾ അനസ് കളത്തിന് പുറത്തായിരുന്നു. എന്നാൽ ഡെൽഹിയുമായി കളിക്കുന്നത് തന്നെ സമ്മർദ്ദത്തിൽ ആക്കുന്നില്ല എന്നാണ് അനസ് പറയുന്നത്. കളിക്കാർ ക്ലബ് മാറി വരുന്നതൊക്കെ സാധാരണയാണെന്നും ഇത് മറ്റൊരു മത്സരമായി മാത്രമെ കാണുന്നുള്ളൂ എന്നും അനസ് എടത്തൊടിക പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബെംഗളൂരുവിന്റെ എഫ് എഫ് സി കപ്പ് സ്ക്വാഡിൽ കോഴിക്കോടുകാരൻ ലിയോൺ അഗസ്റ്റിനും

അടുത്ത ആഴ്ച നടക്കുന്ന എ എഫ് സി കപ്പ് പ്ലേ ഓഫിനായുള്ള 30 അംഗ സ്ക്വാഡ് ബെംഗളൂരു എഫ് സി പ്രഖ്യാപിച്ചു. ബെംഗളൂരു എഫ് സി ബി ടീമിലെ സജീവ സാന്നിദ്ധ്യമായ യുവ മലയാളി താരം ലിയോൺ അഗസ്റ്റിനും ടീമിൽ ഇടം പിടിച്ചു. അറ്റാക്കിംഗ് മിഡ്ഫീൽഡർ ആയ ലിയോൺ കോഴിക്കോട് സ്വദേശിയാണ്.

കഴിഞ്ഞ വർഷവും എ എഫ് സി കപ്പ് സ്ക്വാഡിൽ ലിയോൺ അഗസ്റ്റിൻ ഉണ്ടായിരുന്നു. പക്ഷെ ബെംഗളൂരു സീനിയർ ടീമിനായി അരങ്ങേറാൻ ലിയോണിനായിരുന്നില്ല. ഇപ്പോൾ കർണാടക സന്തോഷ് ട്രോഫി ടീമിനൊപ്പം ആണ് ലിയോൺ ഉള്ളത്. സന്തോഷ് ട്രോഫിക്ക് ശേഷം ലിയോൺ ബെംഗളൂരു ടീമിനൊപ്പം ചേരും.

നാലു വിദേശികളടക്കം മുപ്പതംഗ ടീമിനെയാണ് ബെംഗളൂരു പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂട്ടാൻ ടീമായ ട്രാൻസ്പോർട്ട് യുണൈറ്റഡിനെതിരെ ഭൂട്ടാനിൽ വെച്ചാണ് ബെംഗളൂരുവിന്റെ മത്സരം. ബെംഗളൂരു എഫ് സി ബി ടീമിൽ നിന്ന് ലിയോൺ ഉൾപ്പെടെ 7 പേർക്ക് എ എഫ് സി കപ്പ് സ്ക്വാഡിൽ അവസരം ലഭിച്ചിട്ടുണ്ട്.

ടീം;

Goalkeepers: Gurpreet Singh Sandhu, Lalthuammawia Ralte, Abhra Mondal, Calvin Abhishek

Defenders: Zohmingliana Ralte, Juanan Gonzalez, Joyner Lourenco, Asheer Akhtar, Rahul Bheke, Collin Abranches, Harmanjot Khabra, Prashanth Kalinga, Nishu Kumar, Subhasish Bose

Midfielders: Erik Paartalu, Dimas Delgado, Lenny Rodrigues, Malsawmzuala, Leon Augustine, Robinson Singh Khumukcham, Bidyananda Singh, Myron Mendes, Boithang Haokip, Alwyn George

Forwards: Sunil Chhetri, Udanta Singh, Daniel Lalhlimpuia. Toni Dovale, Cletus Paul, Thongkhosiem Haokip

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഐസോളിനെ ഞെട്ടിച്ച് നെരോക്ക രണ്ടാം സ്ഥാനത്ത്

ഐലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ഐസോൾ എഫ് സിയെ അവരുടെ തട്ടകത്തിൽ ചെന്ന് തോൽപ്പിച്ച് നൊരോക്ക എഫ് സി കുതിക്കുന്നു. ഇന്ന് ഐസോളിൽ വെച്ച് നടന്ന പോരാട്ടത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് നെരോക്ക ജയവും മൂന്നു പോയന്റും സ്വന്തമാക്കിയത്.

ആദ്യ പകുതിയിൽ നുരയിനിലൂടെ ഐസോൾ ലീഡെടുത്തു എങ്കിലും രണ്ടാം പകുതിയിൽ ശക്തമായ പോരാട്ടവീര്യം കാണിച്ച് നെരോക്ക കളിയിലേക്ക് തിരിച്ചുവരിക ആയിരുന്നു. 65ആം മിനുട്ടിൽ ചിടിയിലൂടെ നെരോക സമനില നേടി. കളി അവസാനിക്കാൻ അഞ്ചു മിനുറ്റ് മാത്രം ബാക്കി നിൽക്കേ നെരോകയുടെ ബോസ്നിയബ് താരൻ നെഡോ തുർകോവിചാണ് വിജയഗോൾ നേടിയത്.

ജയത്തോടെ 10 മത്സരങ്ങളിൽ നിന്നായി 21 പോയന്റുമായി ഈസ്റ്റ് ബംഗാളിനെ മറികടന്ന് നെരോക്ക രണ്ടാമതെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗോൾ ടൂർണമെന്റ് തുടങ്ങുന്നു; കോളേജുകൾ തയ്യാർ

ഇന്ത്യൻ എക്സ്പ്രസ്സ് അണിയിച്ചൊരുക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച ഇന്റർ യൂണിവേഴ്സിറ്റി ടൂർണമെന്റായ ഗോൾ 2018ന് ജനുവരി 23ന് തുടക്കം. എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിലാണ് ഗോൾ ഫുട്ബോൾ മത്സരം നടക്കുന്നത്. ഫ്ലഡ് ലൈറ്റിന് കീഴിലാകും ഇത്തവണത്തെ മത്സരങ്ങൾ എന്ന പ്രത്യേകതയും ഉണ്ട്.

24 കോളേജുകൾ ഇത്തവണ ഗോൾ ടൂർണമെന്റിൽ പങ്കെടുക്കും. ഫെബ്രുവരി നാലിനാണ് ഫൈനൽ നടക്കുക. ഉദ്ഘാടന മത്സരവും ഫൈനലുകളും ഇത്തവണ ഏഷ്യാനറ്റ് ഉത്സവ് ചാനലിലൂടെ തത്സമയം കാണുകയും ചെയ്യാം. വിജയികൾക്ക് രണ്ട് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 1 ലക്ഷം രൂപയുമാണ് ഗോൾ ഇത്തവണ നൽകുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് :

www.facebook.com/FanportOfficial

അനസിന്റെ ജേഴ്സി നമ്പർ 15ന്റെ പിറകിലെ കഥ താരം വ്യക്തമാക്കുന്നു

അനസ് എടത്തൊടികയുടെ ജേഴ്സി നമ്പറിന്റെ പിറകിലെ രഹസ്യം താരം തന്നെ അവസാനം വ്യക്തമാക്കുന്നു. മൂന്നു കാര്യങ്ങളാണ് താൻ ജേഴ്സി നമ്പർ 15 ആക്കാൻ തീരുമാനിക്കാൻ കാരണം എന്നാണ് അനസ് പറയുന്നത്. ഒന്ന് തന്റെ പിറന്നാൾ, ഫെബ്രുവരി 15നാണ് അനസ് എടത്തൊടികയുടെ പിറന്നാൾ. തന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ പിറന്നാളും ഒരു 15ആം തീയ്യതി ആണെന്നും അനസ് പറയുന്നു.

പിന്നെ അനസിന്റെ ഏറ്റവും പ്രിയപ്പെട്ട ഫുട്ബോൾ താരം അണിയുന്നതും ജേഴ്സി നമ്പർ 15 ആണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരം നെമാഞ്ഞ വിഡിച്ചാണ് അനസിന്റെ ഏറ്റവുൻ ഇഷ്ടപ്പെട്ട താരം. വിഡിച്ചിനോടുള്ള സ്നേഹവും തന്റെ ജേഴ്സി നമ്പറിനുള്ള കാരണമാണെന്ന് അനസ് വ്യക്തമാക്കുന്നു.

അനസിനെ അനസാക്കി മാറ്റിയ പൂനെ എഫ് സി ക്ലബിലും അനസ് 15ആം ജേഴ്സി ആയിരുന്നു അണിഞ്ഞിരുന്നത്. അതിനു ശേഷം ഡെൽഹി ഡൈനാമോസിന് കളിച്ചു എങ്കിലും അവിടെയും ഇന്ത്യൻ ദേശീയ ടീമിനും അനസിന് 15ആം നമ്പർ കിട്ടിയിരുന്നില്ല. അവസാനം ജംഷദ്പൂരിൽ എത്തിയപ്പോഴാണ് വീണ്ടും അനസ് 15ആം ജേഴ്സിയിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫിഫാ മഞ്ചേരിക്ക് പുതിയ സ്പോൺസർ, ഇനി ഗ്രാൻഡ് ഹൈപ്പർ ഫിഫാ മഞ്ചേരി

ഫിഫാ മഞ്ചേരിക്ക് ഈ സീസണിൽ ഇനി പുതിയ സ്പോൺസർ. പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് ഹൈപ്പർ ആണ് ഫിഫാ മഞ്ചേരിയുമായി കൈ കോർക്കുന്നത്. ഇനി മുതൽ ഫിഫാ മഞ്ചേരി, ഗ്രാൻഡ് ഹൈപ്പർ ഫിഫാ മഞ്ചേരി എന്നറിയപ്പെടും. നേരത്തെ കെ എഫ് സി കാളികാവിന്റെ സ്പോൺസേഴ്സ് ആയിരുന്നു ഗ്രാൻഡ് ഹൈപ്പർ. ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ആ സ്പോൺസർഷിപ്പ് അവസാനിപ്പിക്കേണ്ടതായി വരികയായിരുന്നു.

ഗ്രാൻഡ് ഹൈപ്പറിന്റെ വരവോടെ ഫിഫാ മഞ്ചേരിക്കും ആവേശം കൂടിയിട്ടുണ്ട്. അഞ്ച് പുതിയ സൈനിംഗുകളും ഫിഫാ മഞ്ചേരി നടത്തി. സീസണിൽ ഇനി അങ്ങോട്ട് കുതിപ്പ് നടത്താൻ കഴിയുമെന്നാണ് ഫിഫാ മഞ്ചേരി പ്രതീക്ഷിക്കുന്നത്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സെവൻസിന്റെ ലോകകപ്പ് കൊയപ്പ ടൂർണമെന്റ് തീയതി ആയി

സെവൻസിന്റെ ലോകകപ്പ് എന്ന് വിളിക്കപ്പെടുന്ന കൊടുവള്ളി കൊയപ്പ അഖിലേന്ത്യാ സെവൻസിന്റെ തീയതി തീരുമാനമായി. ലൈറ്റനിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തുന്ന സെവൻസ് മാമാങ്കത്തിന് ഇത്തവണ മാർച്ച് 27ന് കൊടി ഉയരും. കൊടുവള്ളി ഫ്ലഡ് ലൈറ്റ് മിനി സ്റ്റേഡിയത്തിലാകും മത്സരം. സെവൻസ് ലോകത്തെ പ്രമുഖ ടീമുകളെല്ലാം ഇത്തവണയും കോയപ്പ ടൂർണമെന്റിൽ പങ്കെടുക്കും.


ഇത്തവണ നടക്കുന്നത് മുപ്പത്തി ആറാമത് കൊയപ്പ അഖിലേന്ത്യാ സെവൻസ് ആണ്. കഴിഞ്ഞ തവണ നടന്ന കൊയപ്പ സെവൻസ് കിരീടം നേടിയത് അൽ മദീന ചെർപ്പുള്ളശ്ശേരി ആയിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടിനെ പരാജയപ്പെടുത്തി ആയിരുന്നു അൽ മദീന കഴിഞ്ഞ തവണ കൊയപ്പ കിരീടം ഉയർത്തിയത്. ഇത്തവണ അൽ മദീന കിരീടം നിലനിർത്തുമോ അതോ ലോകകപ്പ് വേറെ ആർക്കേലും പോകുമേ എന്നത് കാത്തിരുന്ന് കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version