ഗോവയ്ക്കെതിരെ കിസിറ്റോ ഇല്ല, റിനോ ആന്റോ തിരിച്ചെത്തി

എഫ് സി ഗോവയ്ക്കെതിരെ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ഇന്ന് കിസിറ്റോ ഇല്ല. കഴിഞ്ഞ മത്സരത്തിൽ തോളിന് പരിക്കേറ്റ കിസിറ്റോ ഇന്ന് കളിക്കാൻ സാധ്യത ഇല്ലായെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. കിസിറ്റോ പരിക്കേറ്റ് പുറത്തായപ്പോൾ കഴിഞ്ഞ മത്സരത്തിൽ പരിക്ക് കാരണം കളിക്കാൻ കഴിയാതിരുന്ന റിനോ ആന്റോ ഇന്ന് ആദ്യ ഇലവനിൽ തിരിച്ചെത്തി.

കഴിഞ്ഞ കളിയിൽ ഇറങ്ങി നിറം മങ്ങിയ കിരൺ സാഹ്നേയ്ക്കും സാമുവൽ ശദപിനും ആദ്യ ഇലവനിൽ സ്ഥാനം നഷ്ടമായി. സിയാം ഹാങ്ങലും മിലൻ സിംഗും പെകൂസണുമാണ് ഇന്ന് ബ്ലാസ്റ്റേഴ്സ് മധ്യനിര നിയന്ത്രിക്കുക. വിനീതും ഹ്യൂമും ആകും മുന്നേറ്റ നിരയിൽ. ഗോൾ വല ഈ മത്സരത്തിലും റഹുബക് കാക്കും.

ടീം; പോൾ, റിനോ, ജിങ്കൻ, ബ്രൗൺ, ലാൽറുവത്താര, ജാക്കിചന്ദ്, മിലൻ സിംഗ്, ഹാങൽ, പെകൂസൺ, സികെ വിനീത്, ഇയാൻ ഹ്യൂം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബാഴ്സലോണ കരുത്തിൽ ഹോളണ്ടിനെ തറപറ്റിച്ച് സ്പെയിൻ

യൂറോപ്യൻ ചാമ്പ്യന്മാരായ ഹോളണ്ടിനെ സ്പാനിഷ് വനിതകൾ തറപറ്റിച്ചു. ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഹോളണ്ടിനെ സ്പെയിൻ പരാജയപ്പെടുത്തിയത്. ലേക മാർടെൻസ് ഉൾപ്പെടെ ഉള്ളവർ ഹോളണ്ടിനായി അണിനിരന്നിരുന്നു.

രണ്ടാം പകുതിയിലാണ് സ്പെയിനിന്റെ രണ്ട് ഗോളുകളും പിറന്നത്. രണ്ട് ഗോളുകളും നേടിയത് ബാഴ്സലോണ താരങ്ങളാണ്‌ 66ആം മിനുറ്റിൽ അലക്സിയ പുറ്റെല്ലയും 93ആം മിനുട്ടിൽ ഗെമ ഗിലിയുമാണ് ഹോളണ്ട് വലയിൽ പന്ത് എത്തിച്ചത്. 23ന് ഇംഗ്ലണ്ടിനെതിരെ ആണ് ഹോളണ്ടിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്മാക്ക് മീഡിയ സബാന് സ്പോൺസറായി എടപ്പയിൽ ഫ്ലോറിംഗ്സ്

സെവൻസിൽ ഈ സീസണിൽ അത്ഭുതങ്ങൾ കാണിച്ച് മുന്നേറുന്ന സ്മാക്ക് മീഡിയ സബാൻ കോട്ടക്കലിന് പുതിയ സ്പോൺസർ‌. എടപ്പയിൽ ഫ്ലോറിംഗ്സ് ആണ് സ്മാക്ക് മീഡിയ സബാൻ കോട്ടക്കലിനെ സ്പോൺസർ ചെയ്യാൻ എത്തിയിരിക്കുന്നത്.

സീസണിൽ മികച്ച മുന്നേറ്റം നടത്തുന്ന സ്മാക്ക് മീഡിയ സബാൻ കോട്ടക്കൽ ഇതിനകം തന്നെ രണ്ട് കിരീടങ്ങൾ തങ്ങളുടെ പേരിൽ ആക്കിയിട്ടുണ്ട്‌. കൊപ്പം അഖിലേന്ത്യാ സെവൻസിലും തളിപ്പറമ്പ് അഖിലേന്ത്യാ സെവൻസിലുമാണ് സ്മാക്ക് മീഡിയ സബാൻ കിരീടം ഉയർത്തിയത്.

ഒതുക്കുങ്ങൽ നടന്ന ക്ലബ് ഫുട്ബോൾ ടൂർണമെന്റിൽ ഫൈനലിലും സബാൻ എത്തിയിരുന്നു. പുതിയ സ്പോൺസർ വരുന്നതോടെ സബാന്റെ വീര്യം കൂടുമെന്നാണ് കരുതപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കൊൽക്കത്ത ഡർബി വീണ്ടും മോഹൻ ബഗാന്

ദിപാന്ത ഡിക നേടിയ ഇരട്ട ഗോളുകളുടെ ബലത്തിൽ വീണ്ടും മോഹൻ ബഗാൻ കൊൽക്കത്ത കീഴടക്കി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്നത്തെ കൊൽക്കത്ത ഡെർബിയിൽ ബഗാൻ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത്. സീസണിലെ ആദ്യ ഡർബിയിലും ജയം മോഹൻ ബഗാന് തന്നെ ആയിരുന്നു.

കഴിഞ്ഞ ഡെർബിയേക്കാൾ തീർത്തും മോഹൻ ബഗാന്റെ ആധിപത്യം കണ്ട ഡർബി ആയിരുന്നു ഇന്നത്തേത്. കളിയുടെ ആദ്യ മിനുട്ടിൽ തന്നെ പുതിയ സൈനിംഗ് ആയ അക്രത്തിന്റെ പാസിൽ നിന്ന് ദിപാന്ത ഡിക ബഗാനെ മുന്നിൽ എത്തിച്ചു. 35ആം മിനുട്ടിൽ ആയിരുന്നു ഡികയുടെ രണ്ടാം ഗോൾ. തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കിയ അക്രം ആ മികവ് ഗോളടിയിൽ കൂടെ കാണിച്ചിരുന്നു എങ്കിൽ ഇന്ന് അഞ്ചോ ആറോ ഗോളുകളുടെ വിജയം ബഗാൻ സ്വന്തമാക്കുമായിരുന്നു.

ജയത്തോടെ ഈസ്റ്റ് ബംഗാളിന്റെ കിരീടത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് മങ്ങലേറ്റു. മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിനോട് അടുക്കുകയും ചെയ്തു. 11 മത്സരങ്ങളിൽ നിന്ന് ഈസ്റ്റ് ബംഗാളിന് ഇപ്പോൾ 19 പോയന്റാണ് ഉള്ളത്. ഒരു മത്സരം കുറവ് കളിച്ച ബഗാന് 16 പോയന്റ് ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അണ്ടർ 15 ഐലീഗ്; കേരളത്തിന്റെ അഭിമാനമാകാൻ ബ്ലാസ്റ്റേഴ്സും എം എസ്പിയും ഗോകുലവും

അണ്ടർ 15 യൂത്ത് ഐ ലീഗിന്റെ രണ്ടാം ഘട്ട മത്സരങ്ങൾ നാളെ മുതൽ ഗോവയിൽ നടക്കും. കേരളത്തെ പ്രതിനിധീകരിച്ച് കേരള സോണിൽ നിന്ന് യോഗ്യത നേടിയ മൂന്ന് ക്ലബുകളാണ് പങ്കെടുക്കുന്നത്. ഗോകുലം എഫ് സി, എം എസ് പി മലപ്പുറം, കേരള ബ്ലാസ്റ്റേഴ്സ് എന്നിവരാണ് കഴിഞ്ഞ മാസം നടന്ന സോണൽ മത്സരങ്ങളിൽ യോഗ്യത നേടിയത്.


ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഗോകുലവും എം എസ് പി മലപ്പുറവും യോഗ്യത നേടിയത്. മികച്ച രണ്ടാം സ്ഥാനക്കാരായായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ കുട്ടികളുടെ യോഗ്യത. 8 ടീമുകൾ ഉള്ള പ്ലേ ഓഫ് മത്സരങ്ങളാണ് ഗോവയിൽ നടക്കുന്നത്. 8 ടീമുകളെ നാലു ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ആകും മത്സരം. ഗ്രൂപ്പ് ജേതാക്കളും റണ്ണേഴ്സ് അപ്പും ഒപ്പം മികച്ച മൂന്നാം സ്ഥാനക്കാരും യൂത്ത് ഐ ലീഗിന്റെ ഫൈനൽ റൗണ്ടിലേക്ക് കടക്കും.

ഗ്രൂപ്പ് എ; ഗോകുലം കേരള, എം എസ് പി മലപ്പുറം, മിനേർവ പഞ്ചാബ്, സ്പോർട്സ് ഹോസ്റ്റൽ ഒഡീഷ,

ഗ്രൂപ്പ് ബി; കേരള ബ്ലാസ്റ്റേഴ്സ്, ശിവജിയൻസ്, റിയൽ കാശ്മീർ, ഐസോൾ

ആദ്യ ദിവസം ഗോകുലം എഫ് സി മിനേർവ പഞ്ചാബിനേയും, എം എസ് പി മലപ്പുറം, സ്പോർട്സ് ഹോസ്റ്റൽ ഒഡീഷയേയും നേരിടും. രണ്ടാം ദിവസമായി 23നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ക്ലീൻ ഷീറ്റിൽ ഡി ഹിയ ഒന്നാമത്

യൂറോപ്പിലെ മികച്ച അഞ്ചു ലീഗുകളിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ക്ലീൻഷീറ്റ് എന്ന റെക്കോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്പാനിഷ് ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയക്ക്. ഇന്നലെ നടന്ന ബേൺലി മത്സരത്തിൽ കൂടെ ഗോൾ വഴങ്ങാതെ വലകാത്തതോടെയാണ് ഡി ഹിയ യൂറോപ്പിൽ ഒന്നാമതെത്തിയത്.

ഇന്നലത്തെ ക്ലീൻ ഷീറ്റോടെ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് 14 ക്ലീൻ ഷീറ്റുകളായി. യൂറോപ്പിലെ ടോപ്പ് 5 ലീഗുകളിൽ വേറെ ഒരു ഗോൾ കീപ്പറും ഈ സീസണിൽ ഇത്ര ക്ലീൻ ഷീറ്റ് നേടിയിട്ടില്ല. പ്രീമിയർ ലീഗിലെ അവസാന നാലു മത്സരങ്ങളിലും ഡി ഹിയ ഗോൾ വഴങ്ങിയിട്ടില്ല. 24 മത്സരങ്ങളിൽ 14ലും യുണൈറ്റഡും ഡിഹിയയും ഗോൾ വഴങ്ങിയില്ല.

ഇത്തവണ പ്രീമിയർ ലീഗ് ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ് ഡി ഹിയ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എവേ എൻഡിൽ ആരാധകർക്കൊപ്പം ചാന്റ് പാടി മൈക്കിൾ കാരിക്ക്

തന്റെ വിരമിക്കൽ പ്രഖ്യാപനം വന്ന അടുത്ത ദിവസം തന്നെ ആരാധകർക്ക് ഇടയിൽ താരമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ മൈക്കിൾ കാരിക്ക്. ഇന്നലെ ബേൺലിക്കെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പിന്തുണക്കാൻ ടർഫ് മൂറിൽ എത്തിയ മൈക്കിൾ കാരിക്ക് എവേ എൻഡിൽ ആരാധകർക്ക് ഒപ്പം ഇരിക്കുകയും അരാധകരുടെ ചാന്റ്സിന് നേതൃത്വം കൊടുക്കുകയും ചെയ്തു.

മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു. കഴിഞ്ഞ മാഞ്ചസ്റ്റർ ലിവർപൂൾ മത്സരത്തിന് ആൻഫീൽഡിലും കാരിക്ക് എവേ എൻഡിൽ ആരാധകർക്കൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഈ സീസൺ അവസാനം കാരിക്ക് വിരമിക്കും എന്ന് അറിയിച്ചത്. സീസണിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം തന്നെ പരിശീലകന്റെ വേഷത്തിൽ കാരിക്ക് ഉണ്ടാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വീണ്ടും സാം കെർ ഹാട്രിക്ക്; എന്നിട്ടും ജയമില്ലാതെ പെർത്ത് ഗ്ലോറി

സാം കെർ ഹാട്രിക്ക് വീണ്ടും പാഴായ മത്സരത്തിൽ പെർത്ത് ഗ്ലോറിക്ക് സമനില. വെസ്റ്റ്ഫീൽഡ് വുമൺസ് ലീഗിൽ നിർണായ പോരാട്ടത്തിൽ കാൻബെറ യുണൈറ്റഡിനോടാണ് പെർത്ത് ഗ്ലോറി സമനില വഴങ്ങിയത്. എട്ടു ഗോളുകൾ പിറന്ന മത്സരത്തിൽ 4-4 എന്ന സ്കോറിലാണ് കളി അവസാനിച്ചത്.


ആദ്യ പകുതിയിലായിരുന്നു സാം കെറിന്റെ ഹാട്രിക്ക്. 13,16,43 മിനുട്ടുകളിൽ ലക്ഷ്യം കണ്ട സാം കെർ ടീമിനെ 4-2 എന്ന സ്കോറിന് മുന്നിൽ എത്തിച്ചതായിരുന്നു. എന്നാൽ ആ ലീഡ് സംരക്ഷിക്കാൻ ഗ്ലോറിയുടെ ഡിഫൻസിനായില്ല. സാം കെറിന്റെ കഴിഞ്ഞ മത്സരത്തിലെ ഹാട്രിക്കും പെർത്ത് ഗ്ലോറിക്ക് വിജയം നൽകിയിരുന്നില്ല.

ജയിക്കാതെ ആയതോടെ ഫൈനൽസിൽ എത്താനുള്ള ഗ്ലോറിയുടെ പ്രതീക്ഷ മങ്ങി. ഇപ്പോൾ ആറാം സ്ഥാനത്താണ് പെർത്ത് ഗ്ലോറി ഉള്ളത്. ആദ്യ നാലിൽ എത്താതെ ഫൈനൽസിന് യോഗ്യത ലഭിക്കില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കുഞ്ഞാരാധകർക്ക് ജേഴ്സി കൈമാറി ഹസാർഡും പോഗ്ബയും

ഇന്നലെ പ്രീമിയർ ലീഗിൽ മക്കാർത്തിയുടെ പരിക്ക് വേദനാജനകമായ കാഴ്ചയായിരുന്നു എങ്കിലും നല്ല രണ്ട് കാഴ്ചകളും ഇന്നലെ പ്രീമിയർ ലീഗിൽ കണ്ടു. ഒന്ന് ചെൽസി ബ്രൈറ്റൺ മത്സരത്തിലും ഒന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും ബേൺലിയും തമ്മിലുള്ള മത്സരത്തിലും.

ഇരു മത്സരത്തിനു ശേഷവും രണ്ട് കുട്ടി ആരാധകർ രണ്ട് പ്ലക്കാർഡുമായി എവേ ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. ചെൽസി ആരാധകർക്കിടയിലെ പ്ലക്കാർഡ് ഹസാർഡിനോട് ജേഴ്സി ചോദിച്ചും, യുണൈറ്റഡ് ആരാധകർക്കിടയിൽ കാർഡ് പോൾ പോഗ്ബയുടെ ജേഴ്സി ചോദിച്ചുമായിരുന്നു.


ഫുട്ബോൾ ലോകത്തെ രണ്ട് സൂപ്പർ സ്റ്റാറുകളും മത്സര ശേഷം കുഞ്ഞാരാധകരുടെ അടുത്തെത്തി ജേഴ്സി കൈമാറി ആരാധകരുടെ മനസ്സ് നിറച്ച് യാത്രയാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കിസിറ്റോ കളിക്കുമെന്ന് ഉറപ്പ് പറയാതെ ജെയിംസ്

കേരള ബ്ലാസ്റ്റേഴ്സിന് പുത്തൻ ഉണർവ് നൽകിയ ജനുവരി സൈനിംഗ് കിസിറ്റോ ഇന്ന് ഗോവയ്ക്ക് എതിരെ ഇറങ്ങുമെന്ന് ഉറപ്പ് നൽകാതെ ഡേവിഡ് ജെയിംസ്. കഴിഞ്ഞ മത്സരത്തിൽ കിസ്റ്റോയ്ക്ക് തോളിന് പരിക്കേറ്റിരുന്നു.എന്നാൽ കിസിറ്റോ കളിക്കുമോ എന്ന് ഉറപ്പ് പറയാൻ ആകില്ല എന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞു.

കിസിറ്റോയുടെ പരിക്ക് അദ്ദേഹത്തിന് വലിയ വേദനയാണ് നൽകുന്നത് എന്നും എന്നാൽ കിസിറ്റോ ഒരു പോരാളിയാണെന്നും ശക്തമായി തിരിച്ചുവരും എന്നും ജെയിംസ് പറഞ്ഞു. ഇന്ന് ആരൊക്കെ കളിക്കുമെന്ന് ടീം ഡോക്ട്റാണ് തീരുമാനിക്കുക എന്നു ഡേവിഡ് ജെയിംസ് മത്സരത്തിനു മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫിലിപ്പിന്റെ ഇരട്ട ഗോളിൽ ഫിഫാ മഞ്ചേരി സെമിയിൽ

ഇന്നലെ മഞ്ചേരി അഖിലേന്ത്യാ സെവൻസിന്റെ ക്വാർട്ടർ ഫൈനലിലാണ് മികച്ച ജയത്തോടെ ഫിഫാ മഞ്ചേരി സെമി ഫൈനൽ ഉറപ്പിച്ചത്. ക്വാർട്ടറിൽ മെഡിഗാഡ് അരീക്കോടിനെ നേരിട്ട ഫിഫാ മഞ്ചേരി എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. രണ്ട് ഗോളുകളും നേടിയത് ഫിലിപ്പ് ആണ്. ഫിഫാ മഞ്ചേരിയുടെ തുടർച്ചയായ നാലാം ജയമാണിത്.

മാവൂർ അഖിലേന്ത്യാ സെവൻസിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ലക്കി സോക്കർ ആലുവയെ അൽ ശബാബ് തൃപ്പനച്ചി പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അൽ ശബാബിന്റെ ജയം. തുടക്കത്തിൽ ഒരു ഗോളിന്റെ ലീഡ് നേടിയ ശേഷമാണ് ലക്കി സോക്കർ ആലുവ പരാജയം രുചിച്ചത്.

മറ്റു മത്സര ഫലങ്ങൾ;

ഇരിക്കൂർ;

അൽ മിൻഹാൽ 0-0 ഷൂട്ടേഴ്സ് പടന്ന ( ഷൂട്ടേഴ്സ് പെനാൾട്ടിയിൽ ജയിച്ചു)

എടക്കര;

എഫ് സി പെരിന്തൽമണ്ണ 3-1 സബാൻ കോട്ടക്കൽ

മണ്ണാർക്കാട്;

ലിൻഷ 3-2 ബേസ് പെരുമ്പാവൂർ

കടപടി;

എവൈസി 0-0 ശാസ്ത ( എ വൈ സി പെനാൾട്ടിയിൽ ജയിച്ചു)

കോട്ടക്കൽ;

ജവഹർ 3-3 സോക്കർ സ്പോർടിംഗ് ( ജവഹർ പെനാൾട്ടിയിൽ ജയിച്ചു)

കുഞ്ഞിമംഗലം;

എഫ് സി തൃക്കരിപ്പൂർ 1-0 സ്കൈ ബ്ലൂ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സന്തോഷ് ട്രോഫി; തമിഴ്നാടിന് ജയം, കേരളത്തിന് നാളെ യോഗ്യത നേടാൻ സമനില മതി

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിൽ കേരളത്തിന്റെ ഗ്രൂപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ തമിഴ്നാട് ആന്ധ്രാപ്രദേശിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തമിഴ്നാടിന്റെ ജയം. തമിഴ്മാടിനായി 57ആം മിനുട്ടിൽ വിജയ് നാഗപ്പനാണ് ഗോൾ നേടിയത്.

തമിഴ്നാടിന്റെ ജയം വെറും ഒരു ഗോളിന് മാത്രമായതോടെ കേരളത്തിന് ഇനി ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാൻ നാളെ തമിഴ്നാടിനെതിരെ സമനില മതിയാകും. കേരളം നേരത്തെ ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. നാളെ വൈകിട്ടാണ് കേരളം തമിഴ്‌നാട് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version