തൃശൂർ ജില്ല സബ്‌ജൂനിയർ ടീം സെലക്ഷൻ ശനിയാഴ്ച

തൃശൂർ ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ടീം സെലൽസ്ജൻ 06/01/2018 ശനിയാഴ്ച്ച രാവിലെ 10ന് തൃശൂർ പാലസ് ഗ്രൗണ്ടിൽ വെച്ച് നടക്കും. ഈ മാസം 27, 28 തിയ്യതികളിൽ പത്തനംതിട്ടയിൽ വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിനുള്ള ജില്ലാ ടീമിനെ ട്രയൽസിലൂടെ തിരഞ്ഞെടുക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒറിജിനൽ ജനന സർട്ടിഫിക്കറ്റ്, ആധാർ കോപ്പി എന്നിവ സഹിതം രാവിലെ ഗ്രൗണ്ടിൽ എത്തിചേരേണ്ടതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മലയാളി ഫൈനൽ ഉറപ്പിക്കാൻ കണ്ണൂർ, കാലിക്കറ്റ് യൂണിവേഴ്സിറ്റികൾ ഇന്ന് സെമിയിൽ

ആൾ ഇന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ ടൂർണമെന്റിൽ ഒരു മലയാളി ഫൈനൽ ഉറപ്പിക്കാൻ ഇന്ന് കണ്ണൂർ യൂണിവേഴ്സിറ്റിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയും സെമി ഫൈനലിൽ ഇറങ്ങും. ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് നടക്കുന്ന മത്സരത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി, പഞ്ചാബ് യൂണിവേഴ്സിറ്റി പട്ടിയാലയേയും, കോഴിക്കോട് യൂണിവേഴ്സിറ്റി പഞ്ചാബ് യൂണിവേഴ്സിറ്റി ചണ്ഡിഗഡിനേയും ആണ് നേരിടുന്നത്.

ജി എൻ ഡി യു അമൃതസറിനെ തോൽപ്പിച്ചാണ് കണ്ണൂർ സെമിയിലേക്ക് എത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കണ്ണൂരിന്റെ ജയം. ഷില്ലോൺഗിൽ നിന്നുള്ള നോർത്ത് ഈസ്റ്റ് ഹിൽസിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചാണ് കാലിക്കറ്റ് സെമിയിലേക്ക് എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്രതിസന്ധികൾ മറികടന്ന് ഗോവയ്ക്ക് സമനില

കൊൽക്കത്തയെ നേരിടാൻ കൊൽക്കത്തയ്ക്ക് പുറപ്പെട്ട എഫ് സി ഗോവയ്ക്ക് ചില്ലറ പ്രശ്നങ്ങൾ അല്ല ഇന്ന് നേരിടേണ്ടി വന്നത്. 8 മണിക്ക് തുടങ്ങേണ്ട മത്സരത്തിന് എഫ് സി ഗോവ ഗ്രൗണ്ടിലേക്ക് എത്തിയത് 9.45നായിരുന്നു. ഒന്ന് വാമപ്പ് ചെയ്യാൻ വരെ അവസരമില്ലാതെ കളത്തിൽ ഇറങ്ങിയ എഫ് സി ഗോവയ്ക്ക് ഇന്ന് ലഭിച്ച സമനില വിജയത്തിന് തുല്യം എന്നു തന്നെ പറയാം. ഇരു ടീമുകളും ഒരോ ഗോൾ വീതമടിച്ചാണ് സമനിലയിൽ പിരിഞ്ഞത്.

കളി തുടങ്ങി നാലാം മിനുട്ടിൽ തന്നെ എഫ് സി ഗോവയുടെ വലയിലേക്ക് ഗോൾ കയറ്റി റോബി കീൻ എടികെ കൊൽക്കത്തയെ മുന്നിൽ എത്തിച്ചു. ടെയ്ലറിന്റെ ക്രോസിൽ നിന്ന് ഒരു സിമ്പിൾ ഹെഡറിലൂടെ ആയിരുന്നു കീനിന്റെ ഗോൾ. 24ആം മിനുട്ടിൽ കോറോയിലൂടെ എഫ് സി ഗോവ സമനില പിടിച്ചെടുത്തു. എടികെ ഡിഫൻസിന് വന്ന പിഴവ് മുതലാക്കിയായിരുന്നു കോറോയുടെ ഗോൾ. കോറോയുടെ ലീഗിലെ ഒമ്പതാം ഗോളാണിത്.

ഇരു ടീമുകളും മികച്ച അറ്റാക്കിംഗ് ഫുട്ബോൾ കളിയിലുടനീളം കാഴ്ചവെച്ചു എങ്കിലും ഗോൾകീപ്പർമാരായ ദെബിജിത് മജുംദാറിന്റേയും കട്ടിമണിയുടേയും മികവ് ഇരുടീമുകളേയും രണ്ടാം ഗോളിൽ നിന്ന് തടയുകയായിരുന്നു. സമനിലയിൽ കിട്ടിയ ഒരു പോയന്റോടെ മുംബൈ സിറ്റിയെ മറികടന്ന് ഗോവ ആദ്യ നാലിൽ എത്തി. എടികെ കൊൽക്കത്ത ഏഴാം സ്ഥാനത്താണ് ഇപ്പോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തുവ്വൂരിൽ ഫിഫാ മഞ്ചേരി സെമിയിൽ

തകർപ്പൻ ജയത്തോടെ ഫിഫാ മഞ്ചേരി തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ സെമി ഫൈനലിൽ. ഇന്ന് നടന്ന ആവേശ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഉഷാ എഫ് സി തൃശ്ശൂരിനെയാണ് ഫിഫാ മഞ്ചേരി പരാജയപ്പെടുത്തിയത്. ഫിഫാ മഞ്ചേരിയുടെ തുടർച്ചയായ നാലാം ജയമാണിത്. അവസാന മൂന്നു മത്സറ്റങ്ങളിൽ നിന്നായി 11 ഗോളുകൾ ഫിഫാ മഞ്ചേരി അടിച്ചുകൂട്ടി.


മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഇന്ന് കെ ആർ എസ് കോഴിക്കോടിനെ റോയൽ ട്രാവൽസ് എഫ് സി പരാജയപ്പെടുത്തി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു റോയൽ ട്രാവൽസിന്റെ ജയം. കഴിഞ്ഞ ദിവസം തുവ്വൂരിലും സമാനമായ സ്കോറിന് റോയൽ ട്രാവൽസ് , കെ ആർ എസ്സിനെ തോല്പ്പിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കല്പകഞ്ചേരിയിൽ ശാസ്തയെ വീഴ്ത്തി ജവഹർ മാവൂർ

കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ തകർപ്പൻ ജയത്തോടെ ജവഹർ മാവൂർ വിജയവഴിയിലേക്ക് തിരിച്ചെത്തി. ഇന്ന് ശാസ്താ മെഡിക്കൽസ് തൃശൂരിനെ നേരിട്ട ജവഹർ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ജയം സ്വന്തമാക്കിയത്. ചാവക്കാടിന്റെ മണ്ണിൽ ശാസ്തയുടെ കയ്യിൽ നിന്നേറ്റ പരാജയത്തിനുള്ള ജവഹറിന്റെ മറുപടി കൂടിയായി ഇന്നത്തെ ജയം.

കുന്നംകുളം അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മെഡിക്കൽസ് ഇന്ന് സബാൻ കോട്ടക്കലിനെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ലിൻഷയുടെ ജയം. സബാൻ കോട്ടക്കലിന്റെ തുടർച്ചയായ മൂന്നാം പരാജയമാണിത്.

എടക്കര അഖിലേന്ത്യാ സെവൻസിൽ ടൗൺ ടീം അരീക്കോട് ബേസ് പെരുമ്പാവൂരിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ടൗൺ ടീമിന്റെ ജയം. ഇരിക്കൂറിൽ അഭിലാഷ് കുപ്പൂത്ത് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഫിറ്റ് വെൽ കോഴിക്കോടിനെ തോൽപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജയം തുടർന്ന് ലക്കി സോക്കർ ആലുവ, തളിപ്പറമ്പിൽ സെമിയിൽ

ലക്കി സോക്കർ ആലുവ അവരുടെ തുടർജയങ്ങൾ തുടരുകയാണ്. ഇന്നലെ ഒതുക്കുങ്ങലിൽ ഉയർത്തിയ ന്യൂകാസിൽ ലക്കി സോക്കർ ആലുവ ഇന്ന് ഇറങ്ങിയത് തളിപ്പറമ്പിന്റെ മൈതാനത്ത് ആയിരുന്നു. തളിപ്പറമ്പിൽ ക്വാർട്ടർ പോരാട്ടത്തിൽ അമിസാദ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ നേരിട്ട ലക്കി സോക്കർ ഇന്നും ജയം സ്വന്തമാക്കുക ആയിരുന്നു.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ലക്കി സോക്കറിന്റെ വിജയം. ലക്കി സോക്കർ ആലുവയുടെ തുടർച്ചയായ എട്ടാം ജയമാണിത്. സീസൺ തുടക്കത്തിൽ എടത്തനാട്ടുകരയിൽ സൂപ്പറിനോടേറ്റ പരാജയത്തിന് മറുപടി കൂടിയായി ലക്കി സോക്കറിന്റെ ഇന്നത്തെ പ്രകടനം.

കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന പോരാട്ടത്തിൽ എ വൈ സി ഉച്ചാരക്കടവ് ടൗൺ എഫ് സി തൃക്കരിപ്പൂരിനെ തോൽപ്പിച്ചു. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു എ വൈ സിയുടെ ജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡേവിഡ് ജെയിംസ് രക്ഷകനാകുമോ?

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഡേവിഡ് ജെയിംസ് എന്ന തങ്ങളുടെ ആദ്യ കോച്ചിന്റെ തിരിച്ചുവരവിന്റെ സന്തോഷത്തിലാണ്. പക്ഷെ ഡേവിഡ് ജെയിംസിന് കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനാകാൻ കഴിയുമോ എന്ന ചോദ്യത്തിന് ഫുട്ബോൾ നിരീക്ഷകർക്ക് ഇടയിൽ രണ്ട് പക്ഷം വന്നിരിക്കുകയാണ്. ജെയിംസ് ആരാധകരെ‌ തൃപ്തിപ്പെടുത്താനുള്ള ഒരു തീരുമാനം മാത്രമാണ് എന്നാണ് ഒരുപറ്റം ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്.

ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിച്ചു എങ്കിലും സീസണിൽ മിക്ക മത്സരങ്ങളിലും ടീമിന്റെ പ്രകടനം വിരസമായിരുന്നു. 14 ലീഗ് മത്സരങ്ങളിൽ നിന്നായി വെറും 9 ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് ആ‌ സീസണിൽ നേടിയത്. 7 ഹോം മത്സരങ്ങളിൽ നിന്ന് കേരളം നേടിയത് വെറും 4 ഗോളുകളും. ഡിഫൻസിന്റെ മികവ് കൊണ്ടായിരുന്നു പ്ലേ ഓഫിൽ കേരളം എത്തിയത്. സീസണിൽ 17 മത്സരത്തിൽ വെറും 7 എണ്ണം മാത്രമെ കേരളത്തിന് ജയിക്കാനുമായിരുന്നുള്ളൂ.

ഈ സ്റ്റാറ്റ്സുകൾ ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ജെയിംസിന്റെ വരവ് ഒരു മാറ്റവും ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ കൊണ്ടുവരില്ല എന്ന് വാദിക്കുന്നത്. എന്നാൽ അന്ന് ചോപ്രയെന്ന ഒരൊറ്റ സ്ട്രൈക്കറെ ആശ്രയിച്ചായിരുന്നു ബ്ലാസ്റ്റേഴ്സും ജെയിംസും നിലനിന്നത് എന്നത് ഈ വാദങ്ങളെ എതിർക്കുന്നവർ ഓർമ്മിപ്പിക്കുന്നു.

ചോപ്രയെ പോലൊരു സ്ട്രൈക്കറെ വെച്ചും ഫൈനലിൽ എത്തിയിട്ടുണ്ട് എങ്കിൽ അത് വലിയ കാര്യമായാണ് ജെയിംസിനെ അനുകൂലിക്കുന്ന വർ വിലയിരുത്തുന്നത്. ഐ എസ് എല്ലിൽ പരിചയമുള്ളതു കൊണ്ട് തന്നെ മറ്റൊരു പുതിയ കോച്ച് വരുന്നതിനേക്കാൾ ഈ അവസ്ഥയിൽ ജെയിംസിനെ വിശ്വസിക്കൽ തന്നെയാണ് മികച്ച തീരുമാനം എന്നാണ് അവർ പറയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മലപ്പുറം എ ഡിവിഷൻ; ബാസ്കോ ഒതുക്കുങ്ങലിന് കിരീടം

മലപ്പുറം എ ഡിവിഷൻ ഫുട്ബോൾ കിരീടം ബാസ്കോ ഒതുക്കുങ്ങൽ സ്വന്തമാക്കി. ഇത് ഒമ്പതാം തവണയാണ് ബാസ്കോ ഒതുക്കുങ്ങൽ മലപ്പുറം എ ഡിവിഷൻ സ്വന്തമാക്കുന്നത്. ഇന്ന് നടന്ന പോരാട്ടത്തിൽ എം എസ് പി മലപ്പുറത്തെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചതോടെയാണ് ബാസ്കോ കിരീടം ഉറപ്പിച്ചത്. 6 മത്സരങ്ങളിൽ അഞ്ചും ജയിച്ച് 15 പോയന്റോടെയാണ് ബാസ്കോയുടെ കിരീട നേട്ടം.

മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലായിരുന്നു ലീഗ് മത്സരങ്ങൾ നടന്നിരുന്നത്. ഏഴു ടീമുകൾ മത്സരിച്ച ലീഗിൽ എം ഇ എസ് കോളേജ് മമ്പാടാണ് രണ്ടാം സ്ഥാനക്കാരായത്. 21 വർഷമായി ബാസ്കോ മലപ്പുറം ഒന്നാം ഡിവിഷനിൽ മാറ്റുരയ്ക്കുന്നു. സി പി എം ഉമ്മർ കോയ ആണ് ടീമിന്റെ പരിശീലകൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നോർത്ത് ഈസ്റ്റ് ഹിൽസിനെ തകർത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെമി ഫൈനലിൽ

കോഴിക്കോട് നടക്കുന്ന ആൾ ഇന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെമിഫൈനലിൽ. ഇന്ന് നടന്ന പോരാട്ടത്തിൽ ഷില്ലോങ്ങിലെ നോർത്ത് ഈസ്റ്റ് ഹിൽസിനെ നിശ്പ്രഭരാക്കിയാണ് കാലിക്കറ്റ് സെമിയിലേക്ക് കടന്നത്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു കാലിക്കറ്റിന്റെ ജയം.

അഫ്ദാലിന്റെ ഹാട്രിക്കാണ് കാലിക്കറ്റിന് ഇത്ര വലിയ ജയം സമ്മാനിച്ചത്. 17,25,40 മിനുട്ടുകളിലായിരുന്നു അഫ്ദാലിന്റെ ഹാട്രിക്ക്. ഇരട്ട ഗോളുകളുമായി അനുരാഗും ഇന്ന് മികച്ചു നിന്നു. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ പഞ്ചാബ് യൂണിവേഴ്സിറ്റി ചണ്ഡിഗഡ് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ശിവാജി യൂണിവേഴ്സിറ്റി കൊലാഹ്പൂരിനെ തോൽപ്പിച്ചു.

നേരത്തെ കണ്ണൂർ യൂണിവേഴ്സിറ്റിയും പഞ്ചാബ് യൂണിവേഴ്സിറ്റി പട്ടിയാലയും സെമിയിൽ പ്രവേശിച്ചിരുന്നു. നാളെ നടക്കുന്ന സെമി ഫൈനലിൽ കണ്ണൂർ യൂണിവേഴ്സിറ്റി, പഞ്ചാബ് യൂണിവേഴ്സിറ്റി പട്ടിയാലയേയും, കാലിക്കറ്റ് യൂണിവേഴ്സിറ്റി, പഞ്ചാബ് യൂണിവേഴ്സിറ്റി ചണ്ഡിഗഡിനേയും നേരിടും. നാളെ മൂന്നു മണിക്കാണ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബ്ലാസ്റ്റേഴ്സ് താരങ്ങൾ മികവിലേക്ക് ഉയരേണ്ട സമയമായെന്ന് തങ്ബോയ് സിങ്ടോ

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ അവരുടെ മികവിലേക്ക് ഉയരേണ്ട സമയമായെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക ചുമതലയുള്ള കോച്ച് തങ്ബോയ് സിങ്ടോ. കോച്ച് റെനെ രാജിവെച്ച സാഹചര്യത്തിൽ ടീമിന്റെ ചുമതല ഏറ്റെടുത്ത സിങ്ടോ നാളത്തെ മത്സരത്തിനു മുന്നോടിയായുള്ള പ്രസ് കോൺഫറൻസിൽ സംസാരിക്കുക ആയിരുന്നു

കേരള ബ്ലാസ്റ്റേഴ്സിന്റെ കളിക്കാർ മുഴുവനും അവരുടെ മികച്ചത് നൽകണം എന്നും താരങ്ങൾക്കൊക്കെ ഇതിനേക്കാൾ മികച്ച പ്രകടനൻ നടത്താൻ കഴിയുമെന്ന് എല്ലാവർക്കും അറിയാമെന്നും തങ്ബോയ് പറഞ്ഞു. സീസൺ തുടക്കത്തിലേ മികച്ച പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് ആഗ്രഹിച്ചതെന്നും ഇനിയെങ്കിലും ആ മികവിലേക്ക് എത്തണമെന്നും തങ്ബോയ് പറഞ്ഞു.

ഏറ്റവും മികച്ച ആരാധകരാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. അവർ എപ്പോഴും ഒപ്പം നിൽക്കുന്നതിന് അവർക്ക് നന്ദി ഉണ്ട് എന്നും വാർത്താ സമ്മേളനത്തിൽ സിങ്ടോ പറഞ്ഞു. കളിക്കാരൊക്കെ ഒരോ മത്സരത്തിന്റേയും പ്രാധാന്യം അറിയാവുന്നവരാണെന്നും അതിന് അവർ അത് നൽകുന്നുണ്ടെന്നും സിങ്ടോ കൂട്ടിചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റിലയൻസ് ഫുട്ബോൾ; ബസേലിയോസ് കോളേജ് ഫൈനലിൽ

റിലയൻസ് യൂത്ത് ഫൗണ്ടേഷൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടത്തിന് തൊട്ടരികിൽ ബസേലിയോസ് കോളേജ് കോട്ടയം. കോളേജ് ബോയിസ് വിഭാഗത്തിൽ ഇന്ന് നടന്ന ആദ്യ സെമി ഫൈനലിൽ സെന്റ് ആന്റണീസ് കോളേജ് ഷില്ലോങ്ങിനെ പരാജയപ്പെടുത്തിയാണ് ബസേലിയോസ് ഫൈനൽ ഉറപ്പിച്ചത്. ആവേശകരമായ ഫൈനലിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കോട്ടയത്തിന്റെ ജയം.

ബസേലിയസിനായി ദിബിൻ ഇരട്ട ഗോളുകളുമായി തിളങ്ങി. ദിബിൻ തന്നെയാണ് കളിയിൽർ മാൻ ഓഫ് ദി മാച്ചും. ഷാജഹാൻ ആണ് ബസേലിയോസിനായി രണ്ടാം ഗോൾ നേടിയത്. ആദ്യ പകുതിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സുന്നി ലായിരുന്നു ബസേലിയോസ്.

ഇന്ന് തന്നെ നടക്കുന്ന രണ്ടാം സെമിയിൽ സാകിർ ഹുസൈൻ കോളേജ് ഡെൽഹിയും നേതാജി നഗർ കോളേജ് കൊൽക്കത്തറ്റും ഏറ്റുമുട്ടുന്നുണ്ട്. അതിലെ വിജയികളാകും ബസേലിയസിനും കപ്പിനും ഇടയിൽ ഉള്ള കടമ്പ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗോകുലം എഫ് സി പ്രതിരോധ നിരയിൽ പുതിയ താരം

ഗോകുലം എഫ് സി കേരളയുടെ നിരയിലേക്ക് പുതിയ ഒരുതാരം കൂടെ. സെന്റർ ബാക്കായ ബൽവീന്ദർ സിംഗാണ് ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ഗോകുലത്തിൽ എത്തിയിരിക്കുന്നത്. ഡിഫൻസിൽ ബൽവീന്ദറിന്റെ വരവ് ഗോകുലത്തിന് കരുത്താകും.

മുമ്പ് സാൽഗോക്കറിന് വേണ്ടി താരം ബൂട്ടുകെട്ടിയിട്ടുണ്ട്. അവസാനമായ വിവാ ചെന്നൈയിലായിരുന്നു താരം കളിച്ചത്. പഞ്ചാബ് ലുധിയാന സ്വദേശിയാണ് ബൽവീന്ദർ. സാൽഗോക്കറിന്റെ കൂടെ ഗോവൻ പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version