തായ് ദുരന്തം, രക്ഷപെട്ട കുട്ടികൾക്ക് ജേഴ്സി വാഗ്ദാനം ചെയ്ത് ഇംഗ്ലണ്ട് താരം

തായ്ലാന്റ് ഗുഹ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടികൾക്ക് ജേഴ്സി വാഗ്ദാനം ചെയ്ത് ഇംഗ്ലീഷ് ഫുട്ബോൾ താരം. ഇംഗ്ലണ്ട് ഡിഫൻഡർ കെയ്ൽ വാൾക്കറാണ് കുട്ടികൾക്ക് ജേഴ്സി അയച്ചു നൽകാൻ അഡ്രസ്സ് തേടി രംഗത്ത് എത്തിയത്. ഇംഗ്ലണ്ട് ജേഴ്സി അണിഞ്ഞു നിൽക്കുന്ന കുട്ടികളിൽ ഒരാളുടെ ഫോട്ടോ പങ്ക് വച്ചാണ് താരം ട്വിറ്ററിൽ രംഗത്ത് വന്നത്.

 

ലോകം കാത്തിരുന്ന വാർത്ത ഇന്ന് വൈകിട്ടാണ് പുറത്ത് വന്നത്. ഗുഹയിൽ കുടുങ്ങിയ മുഴുവൻ കുട്ടികളും അവരുടെ ഫുട്ബോൾ പരിശീലകനും 2 ആഴ്ചകൾക്ക് ശേഷം പുറം ലോകം കണ്ടത്. വാർത്തയിൽ അതിയായ സന്തോഷം രേഖപ്പെടുത്തിയ വാൾക്കർ കുട്ടികൾക്കായി സമ്മാനം വാഗ്ദാനം ചെയ്ത് എത്തിയതോടെ ഫുട്ബോൾ പ്രേമികൾ പൂർണ്ണ പിന്തുണയുമായി എത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇനിയെസ്റ്റക്ക് പിന്നാലെ ടോറസും ജപ്പാനിലേക്ക്

അത്ലറ്റികോ മാഡ്രിഡ് വിടുന്ന സ്പാനിഷ് താരം ഫെർണാണ്ടോ ടോറസ് ജപ്പാനീസ് ലീഗ് ക്ലബ്ബായ സഗാൻ ടോടുവിൽ കളിക്കും. കഴിഞ്ഞ സീസണൊടെയാണ് താരത്തിന്റെ അത്ലറ്റിക്കോയുമായുള്ള കരാർ അവസാനിച്ചത്. ആന്ദ്രേ ഇനിയെസ്റ്റ നേരത്തെ ജപ്പാനീസ് ലീഗിലേക്ക് ചുവട് മാറിയിരുന്നു.

മുൻ ലിവർപൂൾ, ചെൽസി താരമായ ടോറസ് തന്റെ ജന്മ നാട്ടിലെ ക്ലബ്ബായ അത്ലറ്റികോ മാഡ്രിഡിനായി കഴിഞ്ഞ 2 സീസണുകൾ കളിച്ചിരുന്നു. സ്പെയിനിനായി 100 രാജ്യാന്തര മത്സരങ്ങൾ കളിച്ച താരം 38 ഗോളുകൾ നേടിയിട്ടുണ്ട്. സ്പെയിനിനൊപ്പം ലോകകപ്പ്, യൂറോ കപ്പ്‌ കിരീടങ്ങളും നേടി.

ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് എന്നിവ നേടിയ താരം കഴിഞ്ഞ സീസണിൽ അത്ലറ്റികോ മാഡ്രിഡിനൊപ്പം യൂറോപ്പ ലീഗ് കിരീടവും നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബ്രസീൽ യുവ ഗോൾ കീപ്പർ റോമയിൽ

ബ്രസീലിയൻ യുവ ഗോൾ കീപ്പർ റോമയിൽ. ബ്രസീൽ ക്ലബ്ബ് പാൽമേറാസിൽ നിന്ന് യുവ ഗോളി ഡാനിയേൽ ഫുസാറ്റോയെയാണ് റോമ ടീമിൽ എത്തിച്ചത്. ബ്രസീൽ ഒന്നാം നമ്പർ ഗോളിയും റോമ താരവുമായ അലിസൻ ബെക്കർ റോമ വിട്ടേക്കും എന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് റോമ പുതിയ ഗോൾ കീപ്പറെ ടീമിൽ എത്തിച്ചത് എന്നത് ശ്രദ്ധേയമാണ്.

21 വയസുകാരനായ ഫുസാറ്റോ ബ്രസീൽ അണ്ടർ 21 ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. 4 വർഷത്തെ കരാറാണ് താരം റോമയുമായി ഒപ്പ് വച്ചിരിക്കുന്നത്. റോമ ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീമിൽ എത്തിക്കുന്ന പത്താമത്തെ കളിക്കാരനാണ് ഫുസാറ്റോ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിൽഷെയർ ലണ്ടനിൽ തന്നെ തുടരും, വെസ്റ്റ് ഹാമുമായി കരാർ ഒപ്പിട്ടു

ആഴ്സണൽ മിഡ്ഫീൽഡർ ജാക് വിൽഷെയർ ലണ്ടനിൽ തന്നെ തുടരും. പക്ഷെ ആഴ്സണലിന്റെ ഡർബി എതിരാളികളായ വെസ്റ്റ് ഹാമിലാകും താരം ഇനി പന്ത് തട്ടുക. ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് താരം ലണ്ടൻ ഒളിമ്പിക് സ്റ്റേഡിയത്തിലേക്ക് കളം മാറുന്നത്.

ആഴ്സണലുമായുള്ള കരാർ അവസാനിച്ച താരം ക്ലബ്ബ്മായി കരാർ പുതുക്കേണ്ടതില്ല എന്ന് തീരുമാനിച്ച ശേഷം നിരവധി ക്ലബ്ബ്കൾ താരത്തിന്റെ ഒപ്പിനായി ശ്രമിച്ചെങ്കിലും ലണ്ടനിൽ തന്നെ തുടരാനുള്ള സാഹചര്യം താരത്തെ വെസ്റ്റ് ഹാം തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. 3 വർഷത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്.

ചെറിയ പ്രായത്തിൽ തന്നെ മികച്ച മധ്യനിര താരമെന്ന് പേരുകേട്ട വിൽഷെയറിന് പക്ഷെ കരിയറിൽ തുടർച്ചയായി ഉണ്ടായ പരിക്കുകൾ പലപ്പോഴും തടസമായിരുന്നു. ഇതോടെയാണ്‌ താരത്തിന് അവസരങ്ങൾ കുറഞ്ഞതും താരം ആഴ്സണൽ പരിശീലകനായി എമേറി വന്നതോടെ ക്ലബ്ബ് വിടാൻ നിർബന്ധിതമായതും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജന്മനാടിനെ വീഴ്ത്താൻ തന്ത്രമൊരുക്കണം, ശ്രദ്ധാകേന്ദ്രമായി തിയറി ഹെൻറി

ലോകകപ്പ് സെമിയിൽ ബെൽജിയത്തിന് എതിരാളികളായി ഫ്രാൻസ് വന്നതോടെ പുലിവാൽ പിടിച്ചത് സാക്ഷാൽ തിയറി ഹെൻറിയാണ്. ബെൽജിയം സഹ പരിശീലകനായ ഹെൻറിക്ക് വന്നിരിക്കുന്നത് സ്വന്തം രാജ്യത്തെ കളിക്കളത്തിൽ വീഴ്ത്താൻ തന്ത്രം തയ്യാറാക്കുക എന്ന ജോലിയും. അതും 1998 ലോകകപ്പിൽ ഫ്രാൻസ് ജേതാക്കൾ ആയപ്പോൾ ഹെൻറി ഉൾപ്പെടുന്ന ടീമിനെ നയിച്ച ദിദിയെ ദശാംപ്സ് പരിശീലിപ്പിക്കുന്ന ടീമിനെതിരെ.

സെന്റ് പീറ്റേഴ്സ്ബെർഗിൽ ചൊവ്വാഴ്ചയാണ്‌ ഫ്രാൻസ് – ബെൽജിയം സെമി. ഫ്രാൻസിന്റെ എക്കാലത്തെയും വലിയ ഗോൾ വേട്ടകാരിൽ ഒരാളായ ഹെൻറി പക്ഷെ അന്ന് പ്രാർത്ഥിക്കുക എംബപ്പേയും, ജിറൂദും, ഗ്രീസ്മാനും അടക്കമുള്ള ഫ്രഞ്ച് ആക്രമണ നിര ഗോൾ അടിക്കരുതെ എന്നാവും.

ഹെൻറിയുമായുള്ള പോരാട്ടത്തെ വിചിത്രം എന്നാണ് ഫ്രാൻസ് പരിശീലകൻ ദേഷാമ്പ്സ് വിശേഷിപ്പിച്ചത്. പക്ഷെ ഹെൻറിയുടെ നേട്ടങ്ങളിൽ സന്തോഷവാൻ ആണെന്നും അദ്ദേഹം കൂട്ടി ചേർത്തു. 40 വയസുകാരനായ ഹെൻറി ഫ്രാൻസിന് വേണ്ടി 123 മത്സരങ്ങളിൽ 51 ഗോളുകൾ നേടിയിട്ടുണ്ട്. 1998, 2002, 2006, 2010 ലോകകപ്പുകളിൽ ഫ്രഞ്ച് ആക്രമണത്തെ നയിച്ചതും ഹെൻറിയായിരുന്നു.

ലോകകപ്പിൽ ഏറ്റവും അപകടം വിതക്കുന്ന ആക്രമണ നിരയായി ബെൽജിയം വളർന്നതിൽ ഹെൻറിയുടെ പങ്കും വലുതാണ്. ലുകാകുവിന്റെ കളിയിൽ കാണുന്ന മാറ്റം അത് സൂചിപ്പിക്കുന്നു. കേവലം ഗോളടിക്കുക എന്നതിലുപരി ബെൽജിയം ആക്രമണത്തിന്റെ റഫറൻസ് പോയിന്റ് ആയി ലുകാകു വളർന്നതിൽ ഹെൻറിയുടെ മാർഗ നിർദേശങ്ങൾ ഉണ്ടായിരുന്നു. ആഴ്സണലിൽ ഹെൻറി കളിച്ച അതേ ശൈലി. ഗോൾ അടിക്കുക, അടിപ്പിക്കുക.

രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഹെൻറി റോബർട്ടോ മാർടീനസിന്റെ സഹ പരിശീലകനാവുന്നത്. കേവലം സൂപ്പർ സ്റ്റാറുകളുടെ കൂട്ടം മാത്രമായിരുന്ന ബെൽജിയത്തെ മാർടീനസിനൊപ്പം ഒത്തിണക്കമുള്ള ടീമാക്കി വളർത്തുന്നതിൽ ഹെൻറിയും പങ്കാളിയായി. ജന്മ ദേശത്തിനെതിരെ കളിക്കാൻ ഒരുങ്ങുമ്പോഴും കരിയറിൽ ഉടനീളം പ്രൊഫഷണലിസം മുറുകെ പിടിച്ച തിയറി ഹെൻറി ബെൽജിയത്തിന്റെ കൂടെയാവും. 1998 ൽ ഗ്രൗണ്ടിൽ ഇറങ്ങി നേടിയത് ഇത്തവണ പിന്നണിയിൽ നിന്ന് നേടാൻ. നാളെ ഒരു പക്ഷെ ഫ്രഞ്ച് സംഘത്തെ ഹെൻറി പരിശീലിപ്പിക്കുന്നതും  നമുക്ക് കാണാനായേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഒരു സീസണിന് ശേഷം പൗളീഞ്ഞോ ചൈനയിലേക്ക് മടങ്ങി

ഒരേ ഒരു സീസണിന് ശേഷം പൗളീഞ്ഞോ ബാഴ്സ വിട്ടു. തന്റെ പഴയ ടീമായ ഗവാങ്സോ എവർഗ്രാൻഡെയിലേക്കാണ് ബ്രസീൽ താരം മടങ്ങുന്നത്. 44.2 മില്യൺ പൗണ്ട് നൽകിയാണ് ചൈനീസ് ക്ലബ്ബ് തങ്ങളുടെ പഴയ മധ്യനിര താരത്തെ ടീമിൽ എത്തിക്കുന്നത്. 2017 ലാണ് ബാഴ്സ ആരാധകരെ ഞെട്ടിച്ച ട്രാൻസ്ഫറിലൂടെ പൗളീഞ്ഞോ ക്യാമ്പ് ന്യൂവിൽ എത്തുന്നത്.

ബാഴ്സക്ക് വേണ്ടി 49 മത്സരങ്ങൾ കളിച്ച താരം 9 ഗോളുകൾ നേടി. ല ലീഗ, കോപ്പ ഡെൽ റേ എന്നീ കിരീടങ്ങളും സ്വന്തമാക്കി. നേരത്തെ ചൈനീസ് ക്ലബ്ബിൽ 95 കളികളിൽ നിന്ന് 28 ഗോളുകൾ നേടിയ ശേഷമാണ് താരം ബാഴ്സയിൽ എത്തിയത്.

പൗളീഞ്ഞോക്ക് പകരക്കാരനായി പി എസ് ജി താരം അഡ്രിയൻ റാബിയോയെ ബാഴ്സ ടീമിൽ എത്തിക്കാൻ ശ്രമം നടത്തുന്നതായി വാർത്തകളുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിഡക്ക് താക്കീത്, ഇംഗ്ലണ്ടിനെതിരെ കളിക്കും

റഷ്യക്ക് എതിരായ മത്സരത്തിന് ശേഷം രാഷ്ട്രീയ ചുവയുള്ള മുദ്രാവാക്യം വിളിച്ച ക്രൊയേഷ്യൻ ഡിഫൻഡർ വിഡക്ക് എതിരെ ഫിഫയുടെ അച്ചടക്ക നടപടികൾ ഇല്ല. താരത്തെ ഫിഫ താക്കീത് മാത്രം ചെയ്യാൻ തീരുമാനിച്ചതോടെ ഇംഗ്ലണ്ടിന് എതിരെ വിഡ ഇറങ്ങും.

റഷ്യക്ക് എതിരായ ജയത്തിന് പിന്നാലെ ഉക്രെയ്ൻ അനുകൂല മുദ്രാവാക്യം താരം വിളിക്കുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് താരത്തിന് എതിരെ ഫിഫ അന്വേഷണം പ്രഖ്യാപിച്ചത്. പക്ഷെ നടപടി വേണ്ട എന്ന തീരുമാനത്തിൽ എത്തിയ ഫിഫ ക്രോയേഷ്യക്ക് വലിയ ആശ്വാസമാണ് നൽകിയത്.

ലോവരന് ഒപ്പം ക്രോയേഷ്യൻ സെൻട്രൽ ഡിഫൻസിൽ മികച്ച പ്രകടനം നടത്തുന്ന വിഡ റഷ്യക്ക് എതിരെ ഗോളും നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റഷ്യക്കെതിരായ മുദ്രാവാക്യം, ക്രോയേഷ്യൻ താരത്തിനെതിരെ നടപടി വന്നേക്കും

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ റഷ്യക്ക് എതിരായ ജയത്തിന് ശേഷം രാഷ്ട്രീയ മുദ്രാവാക്യം പ്രയോഗിച്ച ക്രോയേഷ്യൻ ഡിഫൻഡർ വിദക്ക് എതിരെ ഫിഫയുടെ അച്ചടക്ക നടപടി വന്നേക്കും. മത്സര ശേഷം ‘ ഗ്ലോറി ടു ഉക്രെയ്ൻ’ എന്ന് താരം വിളിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. ഉക്രെയ്നിലെ ആന്റി റഷ്യൻ നാഷണലിസ്റ്റുകളുടെ മുദ്രാവാക്യമാണ് വിദ ഉപയോഗിച്ചത്.

2-2 എന്ന നിലയിൽ അവസാനിച്ച മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് ക്രൊയേഷ്യ സ്വന്തമാക്കിയത്. മത്സരത്തിൽ ഒരു ഗോളും പെനാൽറ്റി കിക്കും നേടിയ വിദ മികച്ച പ്രകടനമാണ് നടത്തിയത്. തുർക്കി ക്ലബ്ബായ ബേസിക്താസ് താരമായ വിദ അതിന് മുൻപ് ഉക്രേനിയൻ ടീമായ ഡൈനാമോ കീവിന് വേണ്ടി 5 വർഷം കളിച്ചിരുന്നു.

രാഷ്‌ട്രീയ ചുവയുള്ള പരാമർശങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്ന ഫിഫ താരത്തിന് എതിരെ നടപടി എടുത്തേക്കും എന്ന കാര്യം ഉറപ്പാണ്. നേരത്തെ സെർബിയക്ക് എതിരെ രാഷ്ട്രീയ ആംഗ്യം കാണിച്ച സ്വിസ് താരങ്ങളായ ശകീരി, ചാക്ക എന്നിവർക്കെതിരെ ഫിഫ കനത്ത അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടോറിനോ ഗോൾ കീപ്പർക്ക് പുതിയ കരാർ

ടോറിനോ ഗോൾ കീപ്പർ സലാവട്ടോർ സീരിഗുവുമായുള്ള കരാർ പുതുക്കി. പുതിയ കരാർ പ്രകാരം താരം 2022 വരെ ഇറ്റാലിയൻ ടീമിൽ തുടരും. താരത്തിന്റെ നിലവിലെ കരാർ 2019 ൽ അവസാനിക്കാൻ ഇരിക്കെയാണ് ക്ലബ്ബ് താരത്തിന് പുത്തൻ കരാർ നൽകിയത്.

ഇറ്റലിക്കായി 18 മത്സരങ്ങൾ കളിച്ച താരം കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ പി എസ് ജി യിൽ നിന്ന് ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് ടോറിനോയിൽ എത്തിയത്. 31 വയസുകാരനായ സിറിഗു നിലവിൽ ടോറിനോയുടെ ഒന്നാം നമ്പർ ഗോളിയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബ്രസീൽ പ്രതിരോധം നിഷ്പ്രഭമാക്കി ബെൽജിയം, ആദ്യ പകുതിയിൽ 2 ഗോളുകൾക്ക് മുൻപിൽ

ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെതിരെ ബെൽജിയത്തിന് സ്വപ്ന തുടക്കം. ആദ്യ പകുതി പിന്നിട്ടപ്പോൾ എതിരില്ലാത്ത 2 ഗോളുകൾക് അവർ മുന്നിലാണ്. ബെൽജിയത്തിന്റെ ആദ്യ ഗോൾ ഫെർണാണ്ടിഞൊയുടെ സെൽഫ് ഗോൾ ആയിരുന്നെങ്കിൽ രണ്ടാം ഗോൾ കെവിൻ ഡു ബ്രെയ്നയാണ് നേടിയത്.

മികച്ച തുടക്കമാണ് ബ്രസീൽ നേടിയതെങ്കിലും ഭാഗ്യം പലപ്പോഴും ബെൽജിയത്തിന് തുണയായി. തിയാഗോ സിൽവകും പൗളീഞ്ഞോക്കും ലഭിച്ച അവസരങ്ങൾ അവർ നഷ്ടപ്പെടുത്തിയത്തിന് വലിയ വിലയാണ് അവർക്ക് നൽകേണ്ടി വന്നത്.

13 ആം മിനുട്ടിൽ കോർണർ ക്ലിയർ ചെയ്യുന്നതിന് ഇടയിലാണ് ബ്രസീൽ ആദ്യ ഗോൾ വഴങ്ങിയത്. 32 ആം മിനുട്ടിൽ ലുകാകുവിന്റെ കിടിലൻ അസിസ്റ്റിൽ ഡു ബ്രെയ്നെ സ്കോർ ഉയർത്തി. പിന്നീടും ബെൽജിയം നിര ആക്രമണം തുടർന്നപ്പോൾ ബ്രസീലിന് ആദ്യ പകുതിയിൽ ഒരു ഗോളെങ്കിലും മടക്കുക എന്നത് നടക്കാതെ പോയി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫാഗ്നറെ ലക്ഷ്യമിടാനൊരുങ്ങി ബെൽജിയൻ ആക്രമണ നിര, സൂചന നൽകി ലുകാകു

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ നേരിടാൻ ഒരുങ്ങുന്ന ബെൽജിയൻ ആക്രമണ നിര ബ്രസീൽ പ്രതിരോധ നിരയിലെ ദൗർബല്യങ്ങൾ മുതലാക്കാൻ ഒരുങ്ങുന്നു. ബ്രസീലിന്റെ റൈറ്റ് ബാക്ക് ഫാഗ്നറിന്റെ പരിചയകുറവ് ബെൽജിയം മുതലാക്കാൻ ഒരുങ്ങുന്നതായി ബെൽജിയൻ സ്ട്രൈക്കർ ലുകാകു സൂചന നൽകി.

ബ്രസീൽ നിരയിൽ അനുഭവ സമ്പത്തുള്ള 3 പേർ ഉണ്ടെന്നും എന്നാൽ പ്രതിരോധത്തിൽ ബ്രസീലിനെ വീഴ്ത്താൻ പറ്റുമെന്നാണ് ലുകാകു പറഞ്ഞത്. ഇത് ബ്രസീൽ നിരയിൽ അനുഭവ സമ്പത്ത് കുറഞ്ഞ ഫാഗ്നറിനെ ലക്ഷ്യമിട്ടാണ്. കൊറിന്ത്യൻസ് താരമായ ഫാഗ്നർ 29 വയസുകാരൻ ആണെങ്കിലും ദേശീയ ടീമിൽ ഇടം നേടിയത് 2016 ൽ മാത്രമാണ്. ഡാനി ആൽവസിന് പരിക്ക് പറ്റിയതോടെയാണ് ലോകകപ്പ് ടീമിൽ ഇടം നേടിയത്.

ഡാനിലോ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ടെങ്കിലും ബെൽജിയത്തിന് എതിരെ ഫാഗ്നർ തന്നെ കളിക്കാനാണ് സാധ്യത.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്വീഡിഷ് താരം വാട്ട്ഫോഡിൽ

സ്വീഡിഷ് താരം വാട്ട്ഫോഡി

സ്വീഡിഷ് ദേശീയ താരം കെൻ സെമ പ്രീമിയർ ലീഗ് ക്ലബ്ബ് വാട്ട്ഫോർഡുമായി കരാർ ഒപ്പിട്ടു. സ്വീഡിഷ് ക്ലബ്ബ് ഓസ്റ്റെർസെഡ് താരമായിരുന്ന സെമയെ 2 മില്യൺ നൽകിയാണ് വാട്ട്ഫോർഡ് സ്വന്തമാക്കിയത്.

24 വയസുകാരനായ വിങർ 5 വർഷത്തെ കരാറാണ് ക്ലബ്ബ്മായി ഒപ്പിട്ടിട്ടുള്ളത്. സ്വീഡിഷ് ലീഗിൽ 84 മത്സരങ്ങൾ കളിച്ച താരം 13 യൂറോപ്പ ലീഗ് മത്സരങ്ങളും കളിച്ചിട്ടുണ്ട്. യൂറോപ്പ ലീഗിൽ അഴ്സണലിനെതിരെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വിജയ ഗോൾ നേടി താരം ശ്രദ്ധേയമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version