സഹൽ ഇല്ല,ലൂണ നയിക്കും, കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പറിയാം

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ്സിയെ നേരിടും. കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പിൽ ഇന്ന് മലയാളി താരം സഹൽ അബ്ദുൾ സമദില്ല. ക്യാപ്റ്റൻ ലൂണ തന്നെയാണ് ഫൈനലിലും കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കുക. ഇത് മൂന്നാം ഫൈനലിനായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്.

Img 20220320 183151

Kerala Blasters : Prabhsukhan Gill, Sandeep Singh, Ruivah Hormipam, Marko Leskovic, Lalthathanga Khawlhring, Harmanjot Khabra, Adrian Luna, Jeakson Singh, Rahul KP, Jorge Diaz, Alvaro Vazquez

Hyderabad Fc : Laxmikant Kattimani, Chinglensana Singh, Juanan, Akash Mishra, Asish Rai, Joao Victor, Aniket Jadhav, Yasir Mohammad, Sauvik Chakrabarti, Joel Chianese, Bartholomew Ogbeche

 

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വസിക്കാം, സഹലും ലൂണയും കളത്തിലിറങ്ങിയേക്കും

കേരള ബ്ലാസ്റ്റേഴ്സ് ആരാധർക്ക് ആശങ്ക വേണ്ട. ലൂണയും സഹലുമടക്കം എല്ലാ താരങ്ങളും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഗ്രൗണ്ടിൽ. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ സഹലിനും ലൂണക്കും പരിക്കാണ് എന്ന വാർത്ത ഐഎസ്എൽ ഫൈനലിനൊരുങ്ങിയ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അപ്രതീക്ഷിതമായിരുന്നു. എന്നാൽ ഒഫീഷ്യൽ ലൈനപ്പ് വരുന്നതിന് മുൻപ് തന്നെ ആരാധകർക്ക് ആശ്വസിക്കാം. ലൂണയും സഹലുമടക്കം ഒട്ടുമിക്ക താരങ്ങളും മത്സരത്തിന് മുന്നോടിയായി ഗ്രൗണ്ടിൽ പരിശീലനത്തിന് ഇറങ്ങിയിട്ടുണ്ട്.

പതിവ് തെറ്റിക്കാതെ എഫ്.എ കപ്പ് സെമിയിൽ കടന്ന് ചെൽസി

എഫ്‌.എ കപ്പ് സെമിയിൽ കടന്ന് ചെൽസി. ചാമ്പ്യഷിപ്പ് ടീമായ മിഡിൽബൊറോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെൽസി പരാജയപ്പെടുത്തിയത്. ലുകാകുവും ഹക്കിം സിയെചുമാണ് ചെൽസിക്ക് വേണ്ടി ഗോളടിച്ചത്. കഴിഞ്ഞ ആറ് സീസണുകളിൽ അഞ്ച് തവണയും സെമിയിൽ കടക്കാൻ ചെൽസിക്കായി. തോമസ് ടൂഹലിന്റെ ചെൽസിക്ക് 15 മിനുട്ടിനുള്ളിൽ റിവർസൈടിൽ ഗോളടിക്കാൻ സാധിച്ചു.

മേസൺ മൗണ്ടിന്റെ ക്രോസ് ഗോളാക്കി മാറ്റി ലുകാകു ചെൽസിക്ക് ലീഡ് നൽകി. ആദ്യ പകുതിയിൽ തന്നെ ലീഡുയർത്താൻ ചെൽസിക്കായി. 31ആം മിനുട്ടിൽ 29ആം പിറന്നാൾ ആഘോഷിക്കുന്ന മൊറോക്കൻ മജീഷ്യൻ ഹക്കിം സിയെചിലൂടെ ചെൽസി രണ്ടാം ഗോളും നേടി. സാങ്ക്ഷൻസിനിടയിലും 700ഓളം ചെൽസി ആരാധകർ റിവർസൈടിൽ സ്വന്തം ടീമിനെ സപ്പോർട്ട് ചെയ്യാൻ എത്തിയിരുന്നു. പിന്നീട് ഗോളടിക്കാൻ അവസരങ്ങൾ ലഭിച്ചെങ്കിലും സെമി ഉറപ്പിച്ച ചെൽസി 2-0 ന് കളിയവസാനിപ്പിച്ചു. എഫ്.എ കപ്പ് ഡ്രോക്ക് ശേഷം വെംബ്ലിയിലെ ചെൽസിയുടെ എതിരാളികളെ അറിയാൻ സാധിക്കും.

ഇരട്ട ഗോളുകളുമായി ലെവൻഡോസ്കി, ജയം തുടർന്ന് ബയേൺ മ്യൂണിക്ക്

വീണ്ടും ഇരട്ട ഗോളുകളുമായി റോബർട്ട് ലെവൻഡോസ്കി. ബുണ്ടസ് ലീഗയിൽ ജയം തുടർന്ന് ബയേൺ മ്യൂണിക്ക്. യൂണിയൻ ബെർലിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബയേൺ മ്യൂണിക്ക് പരാജയപ്പെടുത്തിയത്. റോബർട്ട് ലെവൻഡോസ്കിക്ക് പുറമേ കിംഗ്സ്ലി കോമനും നിയാൻസുവുമാണ് ഗോളടിച്ചത്. കളിയുടെ 16ആം മിനുട്ടിൽ തന്നെ കൊമാനിലൂടെ ബയേൺ ഗോളടിച്ചു തുടങ്ങി. ഹെർണാണ്ടസായിരുന്നു ഗോളിന് വഴിയൊരുക്കിയത്‌. 25ആം മിനുട്ടിൽ നിയാൻസുവിന്റെ ഗോൾ പിറന്നു. കിമ്മിഷിന്റെ അസിസ്റ്റായിരുന്നു. ആദ്യ‌പകുതി അവസാനിക്കും മുൻപേ പെനാൽറ്റി വിൻ ചെയ്ത ലെവൻഡോസ്കിക്ക് കിക്കെടുത്തപ്പോളും പിഴച്ചില്ല. 45മിനുട്ട് അവസാനിച്ചപ്പോൾ മൂന്ന് ഗോൾ ലീഡ് ബയേൺ നേടി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജമാൽ മുസിയലയുടെ പാസിൽ നിന്നും ഗോളടിച്ച് ലെവൻഡോസ്കി രണ്ടാം ഗോളും നേടി. തുടർച്ചയായ മൂന്നാം സീസണിലാണ് ലെവൻഡോസ്കി 30 ഗോളുകൾ നേടിയത്‌. ഈ വിജയത്തോടു കൂടി ഏഴ് പോയന്റിന്റെ ലീഡാണ് പോയന്റ് നിലയിൽ ബയേൺ മ്യൂണിക്കിന്.

കിരീടപ്പോരാട്ടം കനക്കുന്നതിനിടയിൽ ഇന്ററിന് സമനില !

ഇറ്റലിയിൽ കിരീടപ്പോരാട്ടം കനക്കുമ്പോൾ സമനില വഴങ്ങി ഇന്റർ മിലാൻ. ഫിയോരെന്റീനക്കെതിരെയാണ് ഇന്ററിന്റെ സമനില. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പോയന്റ് പങ്കിട്ട് പിരിഞ്ഞു. ചാമ്പ്യൻസ് ലീഗിൽ തോറ്റ് പുറത്തായ ഇന്റർ വീണ്ടും പോയന്റ് നഷ്ടപ്പെടുത്തി ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് വീണു. കളിയുടെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. ഇന്ററിന് വേണ്ടി ഡെംഫ്രിസ് ഗോളടിച്ചപ്പോൾ ഫിയോരെന്റീനക്ക് വേണ്ടി ടൊറെയ്ര ഗോളടിച്ചു.

ലൗടാരോ മാർട്ടിനെസ് കളിയുടെ 40ആം മിനുട്ടിൽ ഫിയോരെന്റീനയുടെ ഗോൾ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈട് വിളിച്ചു. പിന്നീട് വിദാലും റീബൗണ്ടിൽ ബാരെല്ലയും ഗോളടിക്കാൻ ശ്രമിച്ചെങ്കിലും ഫിയോരെന്റീന ഗോൾകീപ്പർ സേവ് ചെയ്തു. ആദ്യം ഫിയോരെന്റീന ഗോളടിച്ചെങ്കിലും അഞ്ച് മിനുട്ടിനുള്ളിൽ ഡെംഫ്രിസിലൂടെ ഇന്റർ സമനില പിടിച്ചു. പിന്നീട് ഇന്ററിന് പെനാൽറ്റി ലഭിച്ചെങ്കിലും വാറിന്റെ ഇടപെടൽ ഫിയോരെന്റീനക്ക് അനുകൂലമായി.

റയൽ മാഡ്രിഡിന് തിരിച്ചടി, ബെൻസിമക്ക് എൽ ക്ലാസിക്കൊ നഷ്ടമാകും

എൽ ക്ലാസിക്കൊയ്ക്കിറങ്ങുന്ന റയൽ മാഡ്രിഡിന് വമ്പൻ തിരിച്ചടി. സൂപ്പർ താരം കെരീം ബെൻസിമക്ക് എൽ ക്ലാസിക്കോ നഷ്ടമാകും. പരിക്കാണ് റയൽ മാഡ്രിഡിന്റെ വില്ലനായി മാറിയത്. റയൽ മയ്യോർക്കകെതിരെ കളിക്കുമ്പോൾ ഏറ്റ മസിൽ ഇഞ്ചുറിയാണ് ബെൻസിമക്ക് വിനയായത്.

ബാഴ്സക്കെതിരെയുള്ള റയലിന്റെ വജ്രായുധം ബെൻസിമ ആയിരുന്നു. ഈ സീസണിൽ മാഡ്രിഡിന്റെ 59 ഗോളുകളിൽ 33 എണ്ണത്തിന് പിന്നിലും ബെൻസിമയുണ്ട്. ബാഴ്സലോണക്കെതിരെ 11 ഗോളുകളും 10 അസിസ്റ്റുമാണ് ബെൻസിമയുടെ റെക്കോർഡ്. ബെൻസിമയുടെ അഭാവം റയൽ മാഡ്രിഡിനും ആഞ്ചലോട്ടിക്കും തിരിച്ചടിയാണ്.

ക്രിക്കറ്റ് ഇതിഹാസം ഷെയിൻ വോൺ അന്തരിച്ചു

ക്രിക്കറ്റ് ഇതിഹാസം ഷെയിൻ വോൺ അന്തരിച്ചു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് എക്കാലത്തെയും മികച്ച ലെഗ് സ്പിന്നറായി വിലയിരുത്തപ്പെടുന്ന വോൺ ഹാർട്ട് അറ്റാക്ക് മൂലമാണ് മരണപ്പെട്ടത്. തായ്ലാന്റിലെ സ്വവസതിയിൽ അബോധാവസ്ഥയിലായിരുന്നു മെഡിക്കൽ സംഘം താരത്തെ കണ്ടെത്തിയത്. 15 വർഷത്തോളം നീണ്ടു നിന്ന കരിയറിൽ ഒട്ടേറെ വിക്കറ്റുകളും റെക്കോർഡുകളുമാണ് കടപുഴകിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 708 വിക്കറ്റുകളാണ് വോണിന്റെ സമ്പാദ്യം.

ഏറ്റവുമധികം വിക്കറ്റുകൾ നേടുന്ന ഓസ്ട്രേലിയൻ താരമായ വോൺ മുത്തയ്യ മുരളീധരന് പിന്നിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ താരവുമാണ്. 1992ൽ ടെസ്റ്റിൽ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഷെയ്ൻ വോൺ 1999ൽ ലോകകപ്പ് ഉയർത്തിയ ആസ്ട്രേലിയൻ ടീമിൽ അംഗവുമാണ്. ആസ്ട്രേലിയക്കൊപ്പം 1993മുതൽ 2003വരെ അഞ്ച് ആഷസ് പരമ്പരകളും സ്വന്തമാക്കി. ഏകദിനത്തിൽ 194 മത്സരങ്ങള്‍ കളിച്ച വോണ്‍ 293 വിക്കറ്റുകളും നേടി. ഐപിഎല്ലിലെ ആദ്യ കിരീടം യുവനിരയുമായി രാജസ്ഥാൻ റോയൽസ് ഉയർത്തിയപ്പോൾ നായകസ്ഥാനത്ത് നിന്ന് ചുക്കാൻ പിടിച്ചത് ഷെയ്ൻ വോണായിരുന്നു.

റയൽ മാഡ്രിഡിന് തിരിച്ചടി, ക്രൂസിന് പരിക്ക്

ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി മത്സരം അടുത്തിരിക്കെ റയൽ മാഡ്രിഡിന് വമ്പൻ തിരിച്ചടി. പരിശീലനത്തിനിടെ ജർമ്മൻ സൂപ്പർ സ്റ്റാർ ടോണി ക്രൂസിന് പരിക്കേറ്റതാണ് റയൽ മാഡ്രിഡ് ക്യാമ്പിൽ ഇപ്പോൾ ആശങ്കകൾക്ക് കാരണം. ലാലീഗയിൽ റയൽ സോസിഡാഡിനെതിരെ ആണ് ഇനി റയലിന്റെ മത്സരം. ആ‌ മത്സരത്തിൽ ടോണി ക്രൂസ് കളിക്കില്ലെന്ന് ഉറപ്പായി.

അടുത്ത ആഴ്ച്ച നടക്കുന്ന ചാമ്പ്യൻസ് ലീഗിലെ നിർണായക‌ മത്സരത്തിൽ പിഎസ്ജി ആണ് എതിരളികൾ. ആദ്യ പാദത്തിൽ ഒരു ഗോളിന്റെ ജയം പിഎസ്ജി നേടിയിരുന്നു‌. നിലവിൽ കസെമിറോ,മെൻഡി എന്നിവർ ഇല്ലാതെയാണ് റയൽ മാഡ്രിഡ് ഇറങ്ങേണ്ടത്. സ്ക്വാഡിൽ റൊട്ടേഷൻ നടത്താത്തത് കൊണ്ടാണ് താരങ്ങൾക്ക് പരിക്ക് വരുന്നതെന്ന ആരോപണം റയൽ ആരാധകരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ഇപ്പോൾ തന്നെ പരിശീലകൻ കാർലോ ആഞ്ചലോട്ടി നേരിടുന്നുണ്ട്.

” പെഡ്രി ഇനിയെസ്റ്റയെ ഓർമ്മിപ്പിക്കുന്നു “

ബാഴ്സലോണയുടെ യുവതാരം പെഡ്രിയുടെ പ്രകടനം ഇതിഹാസ താരം ഇനിയെസ്റ്റയെ ഓർമ്മപ്പെടുത്തുന്നുവെന്ന് പരിശീലകൻ സാവി. അത്ലെറ്റിക്ക് ക്ലബ്ബിനെതിരായ 4ഗോൾ ജയത്തിന് ശേഷമാണ് ബാഴ്സലോണ പരിശീലകന്റെ പ്രതികരണം. ഒബമയാങ്ങ്‍,ഡിയോങ്, ഡെംബെലെ,ഡീപായ് എന്നിവരുടെ ഗോളിലാണ് ബാഴ്സലോണ ജയം നേടിയത്. എങ്കിലും പെഡ്രിയുടെ പ്രകടനത്തെയാണ് ബാഴ്സ പരിശീലകൻ സാവി പുകഴ്ത്തിയത്.

പെഡ്രിയുടെ പ്രകടനം ഇനിയസ്റ്റയെ ഓർമ്മപ്പെടുത്തുന്നു, ടാലന്റിനെ കുറിച്ച് മാത്രം പറയുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച താരം പെഡ്രി തന്നെയാണ്. പെഡ്രിയുടെ നട്മെഗ് ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും ഗെയിമിനെ മനോഹരമായി മനസിലാക്കുന്ന താരം കുടെയാണ് പെഡ്രി എന്നും സാവി കൂട്ടിച്ചേർത്തു. ലാലിഗയിൽ എൽകെയും യൂറോപ്പ ലീഗിൽ തുർക്കിഷ് ജയന്റ്സ് ഗലറ്റസരായുമാണ് ബാഴ്സയുടെ ഇനിയുള്ള എതിരാളികൾ.

പ്ലേ ഓഫ് സ്വപ്നങ്ങൾ തുലാസ്സിൽ!! കേരള ബ്ലാസ്റ്റേഴ്സിന് ഹൃദയം തകർക്കുന്ന പരാജയം

ഇന്ത്യൻ സൂപ്പർ ലീഗിൽ പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളുകളുടെ തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയോട് വഴങ്ങിയത്. ഹൈദരബാദിന് വേണ്ടി സൂപ്പർ താരം ഒഗ്ബചെയും ഹാവിയർ സിവെരിയോയുമാണ് ഗോളടിച്ചത്. പകരക്കാനായി ഇറങ്ങിയ വിൻസി ബരേറ്റോയാണ് കേരള ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചത്. ഈ ജയത്തോട് കൂടി സെമി ഫൈനൽ സ്പോട്ട് ഹൈദരാബാദ് എഫ്സി ഉറപ്പിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ്
പ്ലേ ഓഫ് സ്വപ്നങ്ങളാണ് ഇപ്പോൾ തുലാസ്സിലായത്. ഇന്ന് ഹൃദയം തകർക്കുന്ന പരാജയമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നത്. കളിയുടെ തുടക്കത്തിൽ തന്നെ ഇരു ടീമുകളും അക്രമിച്ച് കളിച്ചെങ്കിലും ആദ്യ അരമണിക്കൂറിനുള്ളിൽ ഹൈദരാബാദ് എഫ്സി ലീഡ് നേടി. ഹൈദരാബാദ് എഫ്സിക്ക് വേണ്ടി പതിവ് പോലെ ബർതലമോവ് ഒഗ്ബചെയാണ് ഗോളടിച്ചത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി കളിയുടെ 28ആം മിനുട്ടിലായിരുന്നു ഒഗ്ബചെയുടെ ഗോൾ പിറന്നത്. ഹാഫ് ലൈനിൽ നിന്നും ലഭിച്ച ബോൾ ബോക്സിനുള്ളിൽ നിന്നും രോഹിത് ധനു ഒഗ്ബചെക്ക് നൽകുകയായിരുന്നു. ബിജോയിയെ മറികടന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ വലയിലേക്ക് പന്തെത്തിക്കാൻ ഒഗ്ബചെക്ക് അധികനേരം വേണ്ടി വന്നില്ല.

രണ്ടാം പകുതിയിൽ ശക്തമായ തിരിച്ച് വരവ് നടത്താനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. എന്നാൽ ചരിത്രത്തിൽ ആദ്യമായി സെമിയിലേക്ക് കുതിക്കുന്ന ഹൈദരാബാദ് എഫ്സിയെ പിടിച്ച് കെട്ടാൻ പര്യാപ്തമായിരുന്നില്ല കേരള ബ്ലാസ്റ്റേഴ്സിന്റെ പോരാളികൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച ഗോൾഡൻ ചാൻസ് ബ്ലാസ്റ്റേഴ്സ് താരം ചെഞ്ചോ നഷ്ടമാക്കി.

വാസ്കസിന്റെ ത്രൂ ബോൾ സ്വീകരിച്ച ചെഞ്ചോക്ക് മുന്നിൽ ഗോൾകീപ്പർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നിട്ടും ചെഞ്ചോക്ക് ഗോൾ കണ്ടെത്താനായില്ല. വൈകാതെ വീണ്ടും ഒരു ചാൻസ് കൂടെ ചെഞ്ചോക്ക് ലഭിച്ചു. ലൂണയുടെ ലോംഗ് ബോളെടുത്ത ചെഞ്ചോക്ക് ഇത്തവണയും ഗോളടിക്കാനായില്ല. 87ആം മിനുട്ടിലാണ് കേരള ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ഹൈദരാബാദ് എഫ്സിയുടെ രണ്ടാം ഗോൾ പിറന്നത്. സൂപ്പർ സബ്ബ് സിവേരിയോ ഹെഡ്ഡറിലൂടെ ഹൈദരാബാദ് എഫ്സിയെ സെമിയിലേക്ക് നയിച്ചു. വിൻസിയുടെ ഇഞ്ചുറി ടൈം ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് തിരികെ വരാൻ ശ്രമം നടത്തിയെങ്കിലും ഏറെ വൈകിയിരുന്നു.

ഗോളടിക്കാൻ മറക്കാതെ ഒഗ്ബചെ, ആദ്യ‌പകുതിയിൽ ബ്ലാസ്റ്റേഴ്സ് പിന്നിൽ

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സി പോരാട്ടം ആവേശോജ്വലമായി.
കേരള ബ്ലാസ്റ്റേഴ്സ്- ഹൈദരാബാദ് എഫ്സി പോരാട്ടം ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിന്നിൽ. ഹൈദരാബാദ് എഫ്സിക്ക് വേണ്ടി പതിവ് പോലെ ബർതലമോവ് ഒഗ്ബചെയാണ് ഗോളടിച്ചത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി കളിയുടെ 28ആം മിനുട്ടിലായിരുന്നു ഒഗ്ബചെയുടെ ഗോൾ പിറന്നത്.

ഹാഫ് ലൈനിൽ നിന്നും ലഭിച്ച ബോൾ ബോക്സിനുള്ളിൽ നിന്നും രോഹിത് ധനു ഒഗ്ബചെക്ക് നൽകുകയായിരുന്നു. ബിജോയിയെ മറികടന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ വലയിലേക്ക് പന്തെത്തിക്കാൻ ഒഗ്ബചെക്ക് അധികനേരം വേണ്ടി വന്നില്ല. രണ്ടാം പകുതിയിൽ ശക്തമായ തിരിച്ച് വരവ് നടത്തിയാൽ മാത്രമേ കേരള ബ്ലാസ്റ്റേഴ്സിന് മൂന്ന് പോയന്റുകൾ സ്വന്തമാക്കാൻ പറ്റൂ.

വമ്പൻ ജയവുമായി ജെംഷദ്പൂർ, ഐഎസ്എല്ലിൽ രണ്ടാം സ്ഥാനത്ത് !

ഇന്ത്യൻ സൂപ്പർ ലീഗിൽ വമ്പൻ ജയവുമായി ജെംഷദ്പൂർ എഫ്സി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ചെന്നൈയിൻ എഫ്സിയെ ജെംഷദ്പൂർ എഫ്സി പരാജയപ്പെടുത്തിയത്. ജെംഷദ്പൂർ എഫ്സിക്ക് വേണ്ടി റിത്വിക് ദാസ്,ബോറിസ് സിംഗ്, ഡാനിയേൽ ചീമ, എന്നിവർ ഗോളടിച്ചപ്പോൾ വാൽസ്കിസാണ് ചെന്നൈയിന്റെ ആശ്വാസ ഗോൾ നേടിയത്. ഗ്രെഗ് സ്റ്റെവാർട്ടിന്റെ സ്ട്രൈക്ക് ദീപക് ദേവ്രാണിയുടെ സെൽഫ് ഗോളായിട്ടാണ് കണക്കാക്കിയത്.


ഈ വമ്പൻ ജയം ജെംഷദ്പൂരിനെ ഐഎസ്എൽ പോയന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരാക്കി. 32 പോയന്റാണ് ഒന്നാമതുള്ള ഹൈദരാബാദ് എഫ്സിക്കുള്ളത്. ഒരു പോയന്റ് പിന്നിലാണ് ജെംഷദ്പൂർ എഫ്സി. അതേ സമയം ചെന്നൈയിൻ എഫ്സി പ്ലേ ഓഫിന് പുറത്ത് തന്നെയാണ്. 18 കളികളിൽ 20 പോയന്റ് മാത്രമുള്ള ചെന്നൈയിന് പ്ലേ ഓഫും ടോപ്പ് ഫോറും അപ്രാപ്യമാണ്.

Exit mobile version