തോമസ് മുള്ളർ 2024വരെ ബയേണിൽ തുടരും

ജർമ്മൻ സൂപ്പർ സ്റ്റാർ തോമസ് മുള്ളർ 2024വരെ ബയേണിൽ തുടരും. ഇന്നാണ് ബയേൺ മ്യൂണിക്ക് മുള്ളറുമായുള്ള കരാർ പുതുക്കിയത് പ്രഖ്യാപിച്ചത്. ക്യാപ്റ്റൻ മാനുവൽ നുയർ,മുള്ളർ,ലെവൻഡോസ്കി,ഗ്നാബ്രി എന്നിവരുമായുള്ള ബയേണിന്റെ കരാർ 2023വരെയാണ്. വൈകാതെ തന്നെ ഈ താരങ്ങളുമായുള്ള കരാർ ക്ലബ്ബ് പുതുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്താം വയസിൽ ബയേണിലെത്തിയ താരമാണ് തോമസ് മുള്ളർ.

Images (19)
Credit; Twitter

2000 മുതൽ 22 വർഷമായി ബവേറിയൻ ടീമിന്റെ അവിഭാജ്യ ഘടകമാണ് മുള്ളർ. 2008ൽ പ്രൊഫഷണൽ കരിയർ ആരംഭിച്ച മുള്ളർ മറ്റൊരു ക്ലബ്ബിലും കളിച്ചിട്ടില്ല. ഫുട്ബോൾ ചരിത്രത്തിൽ ചുരുക്കം ചില താരങ്ങൾക്ക് മാത്രം അവകാശപ്പെടാവുന്ന ലെഗസിയാണിത്‌. ബയേൺ മ്യൂണിക്കിന് വേണ്ടി 624മത്സരങ്ങളിൽ ബൂട്ടണിഞ്ഞ മുള്ളർ 226ഗോളുകളടിക്കുകയും 242ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ജർമ്മനിയോടൊപ്പം 2014ലോകകപ്പ് ഉയർത്തിയ മുള്ളർ 115മത്സരങ്ങൾ ജർമ്മനിക്കായി കളിച്ചു. 2013ലും 2020ലും യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും ബയേണിനൊപ്പം നേടി.

രാജസ്ഥാൻ റോയൽസിനെ ബാറ്റിംഗിനയച്ച് കൊൽക്കത്ത

ഐപിഎല്ലിൽ ഇന്ന് ടോസ്സ് നേടിയ രാജസ്ഥാൻ റോയൽസിനെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ബാറ്റിംഗിനയച്ചു. ഒരു മാറ്റം മാത്രമേ കൊൽക്കത്തൻ നിരയിൽ ഉള്ളൂ. കൊൽക്കത്തൻ നിരയിൽ ശിവം മാവി അമൻ ഖാന് പകരമായി ഇറങ്ങും. അതേ സമയം മൂന്ന് മാറ്റങ്ങളുമായാണ് രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത്. നീഷാം,റാസി,കുൽദീപ് എന്നിവർക്ക് പകരം കരുൺ നായർ,മക്കോയ്, ട്രെന്റ് ബോൾട്ട് എന്നിവരിറങ്ങും.

Kolkata Knight Riders (Playing XI): Venkatesh Iyer, Aaron Finch, Shreyas Iyer(c), Nitish Rana, Andre Russell, Sheldon Jackson(w), Sunil Narine, Pat Cummins, Shivam Mavi, Umesh Yadav, Varun Chakaravarthy

Rajasthan Royals (Playing XI): Jos Buttler, Devdutt Padikkal, Sanju Samson(w/c), Karun Nair, Shimron Hetmyer, Riyan Parag, Ravichandran Ashwin, Trent Boult, Prasidh Krishna, Obed McCoy, Yuzvendra Chahal

 

കോണ്ടെയെ തിരികെയെത്തിക്കൂ!‍, അല്ലെഗ്രിക്കെതിരെ തിരിഞ്ഞ് യുവന്റസ് ആരാധകർ

പരിശീലകൻ അല്ലെഗ്രിക്ക് എതിരെ‌ തിരിഞ്ഞ് യുവന്റസ് ആരാധകർ. ബൊലോഗ്നക്കെതിരെയുള്ള മത്സരത്തിലെ‌ സമനിലക്ക് പിന്നാലെയാണ് കടുത്ത വിമർശനവുമായി യുവന്റസ് ആരാധകർ രംഗത്ത് വന്നത്. സമൂഹമാധ്യമങ്ങളിൽ #AllegriOut ട്രെൻഡിംഗ് ആയിരുന്നു. യുവന്റസ് ഉടമകളായ അഗ്നല്ലി ഫാമിലിയിൽ നിന്നും പരിശീലകനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.

അതേ സമയം ഒരു വിഭാഗം ആരാധകർ അന്റോണിയോ കോണ്ടെയെ തിരികെയെത്തിക്കണം എന്നാണ് പറയുന്നത്. 2011ൽ യുവന്റസിന്റെ ഇറ്റാലിയൻ ഡോമിനേഷൻ ആരംഭിച്ചത് കോണ്ടെയുടെ കീഴിലാണ്. പിന്നീട് യുവന്റസ് വിട്ട കോണ്ടെ, ഇറ്റലി,ചെൽസി, ഇന്റർ എന്നീ ടീമുകളെ പരിശീലിപ്പിച്ചു. നിലവിൽ സ്പർസിന്റെ പരിശീലകനാണ് കോണ്ടെ.

അറ്റലാന്റയെ തകർത്ത് ലെപ്സിഗ് യൂറോപ്പ സെമിയിൽ !

യൂറോപ്പ ലീഗിന്റെ സെമിയിൽ കടന്ന് ആർബി ലെപ്സിഗ്. ഇറ്റാലിയൻ ടീമായ അറ്റലാന്റയെ തകർത്താണ് ലെപ്സിഗ് യൂറോപ്പ ലീഗിന്റെ സെമിയിൽ എത്തിയത്. 3-1ന്റെ അഗ്രഗേറ്റ് വിജയമാണ് ലെപ്സിഗ് നേടിയത്. ഇന്ന് എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ലെപ്സിഗ് അറ്റലാന്റയെ പരാജയപ്പെടുത്തിയത്.

ജർമ്മൻ ടീമിന് വേണ്ടി ഇരട്ട ഗോളുകൾ നേടിയത് ക്രിസ്റ്റഫർ ങ്കുങ്കുവാണ്‌. ആദ്യ പാദ മത്സരത്തിൽ 1-1ന്റെ സമനില വഴങ്ങിയെങ്കിലും ഇന്ന് മികച്ച പ്രകടനമാണ് ലെപ്സിഗ് പുറത്തെടുത്തത്. യൂറോപ്പ ലീഗ് സെമിയിൽ വെസ്റ്റ് ഹാമിനെയോ ലിയോണിനെയോ ആവും ലെപ്സിഗ് നേരിടുക.

സമാധാന ചർച്ചക്കിടെ ചെൽസി ഉടമയ്ക്ക് വിഷബാധ ഏറ്റു

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിയുടെ ഉടമയായ റോമൻ അബ്രാമോവിചിന് വിഷബാധ. ക്വിവിൽ ഉക്രൈൻ- റഷ്യ സമാധാന ചർച്ചയിൽ പങ്കെടുക്കവെയാണ് വിഷബാധ ഏറ്റത്.
ഡെയ്ലി മിറർ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് റോമനും സമാധാന ചർച്ചയിൽ പങ്കെടുത്തവർക്കും നേരെ രാസായുധ അക്രമണം നടന്നു എന്നാണ് സംശയിക്കുന്നത്. മാർച്ച് മൂന്നിന് നടന്ന സമാധാന ചർച്ചയിലാണ് റോമൻ അബ്രമോവിചിനും മറ്റ് രണ്ട് പേർക്കും വിഷ്ബാധ ഏറ്റത്.

Photo:Twitter

ഏറെ വൈകിയ ചർച്ചകൾക്ക് ശേഷം ഹോട്ടൽ മുറിയിലേക്ക് പിരിഞ്ഞ റോമനും സംഘത്തിനും കണ്ണുകൾ ചുവക്കുക,മുഖത്തേയും കൈകളിലേയും തൊലി ഇളകുക എന്നീ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് രാസായുധ അക്രമണം നടന്നതായി സംശയിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുട്ടിന്റെ അടുത്ത അനുയായിയാണ് ചെൽസി ഉടമസ്ഥനായ റോമൻ അബ്രമോവിച്. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിൽ റോമന് പങ്കുണ്ട് എന്നും റോമന്റെ കമ്പനികൾ റഷ്യക്ക് ആയുധം നൽകുന്നത് എന്നും ആരോപിച്ച് റോമന്റെ മേൽ ബ്രിട്ടൺ ഉപരോധം ഏർപ്പെടുത്തിയിരുന്നു. റോമൻ അബ്രമോവിചിന്റെ ബ്രിട്ടണിലെ സ്വത്തുക്കൾ ഒക്കെ തൽക്കാലം മരവിപ്പിക്കാനും ബ്രിട്ടൺ ഉത്തരവിട്ടിരുന്നു.

ജിദ്ദയിൽ റെഡ്ബുൾ വസന്തം, സൗദി അറേബ്യൻ ഗ്രാന്റ് പ്രീ വെർസ്റ്റാപ്പന് !

സൗദി അറേബ്യൻ ഗ്രാൻഡ് പ്രീക്സ് നേടി മാക്സ് വെർസ്റ്റാപ്പൻ. ഫെറാറിയുടെ ചാൾസ് ലെക്ലർക്കുമായി ഒരു എപ്പിക് ബാറ്റിലിനൊടുവിലാണ് വെർസ്റ്റാപ്പൻ ഒന്നാമതെത്തിയത്. 0.5സെക്കന്റിന്റെ വ്യത്യാസത്തിൽ ജിദ്ദയിൽ റെഡ്ബുള്ളിന്റെ വെർസ്റ്റാപ്പൻ ജയിച്ച് കയറിയത്. ഫെറാറിയുടെ കാർലോ സൈൻസ് മൂന്നാമതും റെഡ്ബുള്ളിന്റെ സെർജിയോ പെരെസ് നാലാം സ്ഥാനത്തും എത്തി.

ഈ സീസണിൽ ബഹ്റൈനിലെ ആദ്യ ഗ്രാന്റ് പ്രീ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന വെർസ്റ്റാപ്പന്റെ ആദ്യ ജയമാണിത്. മേഴ്സിഡെസിന് വേണ്ടി ജോർജ് റസൽ അഞ്ചാമതും ആൽപൈനിന്റെ എസ്തെബാൻ ഒകോണും മക്ലാരന്റെ ലാണ്ടോ നോറിസ് യഥാക്രമം ആറും ഏഴും സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. 15മത് തുടങ്ങിയ ലെവിസ് ഹാമിൽട്ടൺ 10മതായാണ് ജിദ്ദയിൽ അവസാനിപ്പിച്ചത്. ഹൂതി വിമതരുടെ അക്രമണത്തിന് പിന്നാലെയുണ്ടായ അനിശ്ചിതാവസ്ഥക്കൊടുവിലാണ് വെർസ്റ്റാപ്പന്റെ ജയത്തോടെ സൗദി അറേബ്യൻ ഗ്രാന്റ് പ്രീ അവസാനിക്കുന്നത്. ഹാമിൽട്ടണ് പകരം വെർസ്റ്റാപ്പന്റെ എതിരാളിയായി ലെക്ലാർക്കിന്റെ വരവ് ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഇന്നതെ റേസ് ട്രാക്കിലെ‌ പ്രകടനം.

സ്വിസ്സ് ഓപ്പൺ സ്വന്തമാക്കി പിവി സിന്ധു

സ്വിസ്സ് ഓപ്പൺ സ്വന്തമാക്കി പിവി സിന്ധു. ബാസെലിലെ സെന്റ് ജാകോബ്ഷലെ അറീനയിൽ നടന്ന ഫൈനലിൽ തായ്ലാന്റിന്റെ ബുസാനൻ ഒങ്ബാമ്രുങ്ഫാനിനെ 21-16,21-8 ന് 49 മിനുട്ടിൽ പരാജയപ്പെടുത്തിയാണ് കിരീടമുയർത്തിയത്. പിവി സിന്ധുവിന്റെ ഈ വർഷത്തെ രണ്ടാമത്തെ സൂപ്പർ 300 ടൈറ്റിലാണിത്. ഈ വർഷം ജനുവരിയിൽ സയ്യിദ് മോദി ഇന്റർനാഷണലും പിവി സിന്ധു സ്വന്തമാക്കിയിരുന്നു.

മത്സരത്തിൽ ആദ്യം 3-0ന്റെ ലീഡ് സിന്ധു നേടിയെങ്കിലും തായ്ലന്റ് താരം ശക്താായ തിരിച്ച് വരവിലൂടെ 3-3ലേക്ക് എത്തിച്ചു. പിന്നീട് സ്കോർ ബോർഡ് 9-9ൽ എത്തുകയും ചെയ്തു. ആവേശോജ്ജ്വലമായ മത്സരത്തിൽ 16-15 വരെ ബുസാനൻ എത്തിയെങ്കിലും അവസാന ആറ് പോയന്റുകളിൽ അഞ്ചും നേടി സിന്ദു ഫസ്റ്റ് ഗെയിം പിവി സിന്ധു സ്വന്തമാക്കി. തുടക്കത്തിൽ തന്നെ ലീഡെടുത്ത സിന്ധു അനായാസമായി സെക്കന്റ് ഗെയിം 21-8ന് നേടി. ബുസാനനിനെതിരെ പിവി സിന്ദുവിന്റെ 16ആം ജയമാണിത്. 2019ലെ ഹോങ്ക്കോങ്ങ് ഓപ്പണിൽ മാത്രമാണ് പിവി സിന്ധു പരാജയമറിഞ്ഞിട്ടുള്ളത്.

റയൽ മാഡ്രിഡിനെ തകർത്തെറിഞ്ഞ് എൽ ക്ലാസിക്കോ സ്വന്തമാക്കി ബാഴ്സലോണ!

എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ തകർത്തെറിഞ്ഞ് ബാഴ്സലോണയുടെ വമ്പൻ ജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സലോണ ക്ലാസിക്കോ സ്വന്തമാക്കിയത്. ഇരട്ട ഗോളുകളുമായി പിയറെ-എമെറിക്ക് ഒബമയാങ്ങാണ് ബാഴ്സലോണയുടെ വമ്പൻ ജയത്തിന് ചുക്കാൻ പിടിച്ചത്. ഒബമയാങ്ങിന് പുറമേ റൊണാൾഡ് അറാഹോയും ഫെറാൻ ടോറസുമാണ് മറ്റു ഗോളുകളടിച്ചത്. സാവിയുടെ കീഴിൽ വരവാണ് തിരിച്ചുവരവാണ് ബാഴ്സലോണ നടത്തിയിരിക്കുന്നത്. കെരീം ബെൻസിമ ഇല്ലാതെ ഇറങ്ങിയ റയൽ മാഡ്രിഡ് ക്ലാസിക്കോയിൽ നാണംകെട്ട തോൽവിയാണ് വഴങ്ങിയത്.

കളിയുടെ ആദ്യ പകുതിയിൽ തന്നെ ഇരട്ട ഗോളുകളുടെ ലീഡ് ബാഴ്സലോണ സ്വന്തമാക്കി. 29ആം മിനുട്ടിൽ ഒബമയാങ്ങിലൂടെയാണ് ബാഴ്സലോണ ആദ്യ ഗോ നേടിയത്. കുർതോയെ നോക്കുകുത്തിയാക്കി ഡെംബെലെ നൽകിയ പന്ത് ഒബമയാങ്ങ്‍ റയലിന്റെ വലയിലെത്തിച്ചു. ഒരു റയൽ കൗണ്ടററ്റാക്കിൽ വിനീഷ്യസ് പെനാൽറ്റിക്കായി അപ്പീൽ നടത്തിയെങ്കിലും അനുവദിക്കപ്പെട്ടില്ല. വൈകാതെ അറാഹുവോയിലൂടെ ബാഴ്സലോണ ലീഡുയർത്തി. റയൽ മാറ്റങ്ങളുമായി എത്തിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ടോറസിന്റെ ഗോൾ പിറന്നു. അലാബയുടെ പിഴവ് മുതലെടുത്ത ബാഴ്സലോണ ടോറസിലൂടെ ഗോളടിച്ചു‌. ഗോളിന് വഴിയൊരുക്കിയതും ഒബമയാങ്ങാണ്. അധികം വൈകാതെ റയലിന്റെ അവസാനത്തെ ആണിയും ബാഴ്സലോണയടിച്ചു. പിക്വെയുടെ ലോംഗ് ഫ്രീകിക്ക് വാങ്ങിയ ടോറസ് ഒബ്മയാങ്ങിന് ഗോളടിക്കാൻ അവസരമൊരുക്കി. ഓഫ്സൈട് ഫ്ലാഗുയർന്നെങ്കിലും വാറിന്റെ പരിശോധനക്ക് ശേഷം ഗോൾ അനുവദിക്കുകയായിരുന്നു. ഈ ജയത്തോട് കൂടി പോയന്റ് നിലയിൽ മൂന്നാമതെത്താൻ ബാഴ്സലോണക്കായി.

ഒരിക്കൽ കൂടെ വേദന സമ്മാനിച്ച് ഫൈനൽ, ഹൈദരബാദ് ഐ എസ് എൽ ചാമ്പ്യന്മാർ

ഹീറോ ഐഎസ്എൽ കിരീടം ഉയർത്തി ഹൈദരാബാദ് എഫ്സി. ഒരിക്കൽ കൂടെ കേരള ബ്ലാസ്റ്റേഴ്സിന് വേദന സമ്മാനിച്ച് ഐഎസ്എൽ ഫൈനൽ ഇന്ന് നടന്നു. പെനാൽറ്റി ഷൂറ്റൗട്ടിൽ ഹൈദരബാദ് ഐ എസ് എൽ ചാമ്പ്യന്മാരായി. മൂന്നാമത്തെ ഫൈനലിലും റണ്ണേഴ്സപ്പായി മടങ്ങനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിധി. നിശ്ചിത സമയത്ത് 1-1ന് കളി അവസാനിച്ചു. ഗോൾ രഹിത എക്സ്ട്രാ ടൈമിന് ശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ 3-1നാണ് ഹൈദരാബാദ് എഫ്സി കേരള ബ്ലാസ്റ്റേഴ്സിന് പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സ് നിരയിൽ നിന്നും ആയുഷ് അധികാരി മാത്രമാണ് സ്കോർ ചെയ്തത്. ആദ്യ 90 മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി രാഹുൽ കെപിയും ഹൈദരാബാദിന് വേണ്ടി സാഹിൽ ടവോറയുമാണ് ഗോളടിച്ചത്.

കളിയുടെ തുടക്കം മുതൽ തന്നെ ഒരു ടീമുകളും അക്രമിച്ച് കളിച്ചെങ്കിലും ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. ആദ്യ മിനുട്ട് മുതൽ തന്നെ അക്രമിച്ച് കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമം തുടങ്ങിയിരുന്നു. പലപ്പോളും ഹൈദരാബാദ് കൗണ്ടർ അറ്റാക്കുകളുമായി രംഗത്ത് എത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം തടസമായി. ആദ്യപകുതി അവസാന ഘട്ടത്തോട് അടുത്തപ്പോൾ സുവർണാവസരം ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു. 38ആം മിനുട്ടിൽ ആല്വാരോ വാസ്കസിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടിപുറത്ത് പോയി. റീബൗണ്ടിൽ ഹൈദരബാദിനെ ലക്ഷ്യം വെച്ച ഡിയാസിനും പിഴച്ചപ്പോൾ ബ്ലാസ്റ്റേഴ്സിന് നിരാശയായിരുന്നു ഫലം. അവസാന നിമിഷത്തിൽ ഹൈദരാബാദിന് ലഭിച്ച ഫ്രീ കിക്ക് തടയാൽ ഗില്ലിന് സാധിച്ചു.

രണ്ടാം പകുതി പക്ഷേ ഗോൾ കണ്ടു. ആദ്യം കേരള ബ്ലാസ്റ്റേഴ്സ് ആണ് ഗോളടിച്ചത്. മലയാളി താരം രാഹുൽ കെപിയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ലീഡെടുത്തത്. 68ആം മിനുട്ടിൽ രാഹുൽ ഹൈദരാബാദിന്റെ വലയിലേക്ക് തോറ്റുക്കുകയായിരുന്നു. രാഹുലിന്റെ പവർഫുൾ ഷോട്ട് തടുക്കാൻ കട്ടിമണിയുടെ കരങ്ങൾക്കായില്ല. പിന്നീട് ബ്ലാസ്റ്റേഴ്സ് ആധിപത്യം തുടർന്നെങ്കിലും ഹൈദരാബാദ് ഉണർന്ന് കളിച്ചു. ഇരു ടീമുകളും അക്രമണവുമായി മുന്നോട്ടു പോയി. കേരള ബ്ലാസ്റ്റേഴ്സ് കളി തങ്ങളുടേണെന്ന് ഉറപ്പിച്ച സമയത്ത് സാഹിൽ ടവേരയിലൂടെ ഹൈദരാബാദ് എഫ്സി സമനില പിടിച്ചു. കളിയവസാനിക്കാൻ രണ്ട് മുനിട്ട് ബാക്കി നിൽക്കുമ്പോളാണ് സാഹിലിന്റെ പെർഫെക്ട് വോളി പിറന്നത്. നിശ്ചിത സമയത്തിലും സമനില തുടർന്നപ്പോൾ കളി എക്ട്രാ ടൈമിലേക്ക് നീണ്ടു.

രാഹുലിന്റെ ഗോളിന് ടവോറയുടെ മറുപടി, ബ്ലാസ്റ്റേഴ്സ്-ഹൈദരാബാദ് പോരാട്ടം എക്ട്രാ ടൈമിലേക്ക്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ ഹൈദരാബാദ് എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്ന ഐഎസ്എൽ ഫൈനലിന്റെ നിശ്ചിത സമയം അവസാനിച്ചപ്പോൾ സമനില കുരുക്ക്. കളിയുടെ തുടക്കം മുതൽ തന്നെ ഒരു ടീമുകളും അക്രമിച്ച് കളിച്ചെങ്കിലും ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. ആദ്യ മിനുട്ട് മുതൽ തന്നെ അക്രമിച്ച് കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമം തുടങ്ങിയിരുന്നു. പലപ്പോളും ഹൈദരാബാദ് കൗണ്ടർ അറ്റാക്കുകളുമായി രംഗത്ത് എത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം തടസമായി. ആദ്യപകുതി അവസാന ഘട്ടത്തോട് അടുത്തപ്പോൾ സുവർണാവസരം ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു. 38ആം മിനുട്ടിൽ ആല്വാരോ വാസ്കസിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടിപുറത്ത് പോയി. റീബൗണ്ടിൽ ഹൈദരബാദിനെ ലക്ഷ്യം വെച്ച ഡിയാസിനും പിഴച്ചപ്പോൾ ബ്ലാസ്റ്റേഴ്സിന് നിരാശയായിരുന്നു ഫലം. അവസാന നിമിഷത്തിൽ ഹൈദരാബാദിന് ലഭിച്ച ഫ്രീ കിക്ക് തടയാൽ ഗില്ലിന് സാധിച്ചു.

രണ്ടാം പകുതി പക്ഷേ ഗോൾ കണ്ടു. ആദ്യം കേരള ബ്ലാസ്റ്റേഴ്സ് ആണ് ഗോളടിച്ചത്. മലയാളി താരം രാഹുൽ കെപിയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ലീഡെടുത്തത്. 68ആം മിനുട്ടിൽ രാഹുൽ ഹൈദരാബാദിന്റെ വലയിലേക്ക് തോറ്റുക്കുകയായിരുന്നു. രാഹുലിന്റെ പവർഫുൾ ഷോട്ട് തടുക്കാൻ കട്ടിമണിയുടെ കരങ്ങൾക്കായില്ല. പിന്നീട് ബ്ലാസ്റ്റേഴ്സ് ആധിപത്യം തുടർന്നെങ്കിലും ഹൈദരാബാദ് ഉണർന്ന് കളിച്ചു. ഇരു ടീമുകളും അക്രമണവുമായി മുന്നോട്ടു പോയി. കേരള ബ്ലാസ്റ്റേഴ്സ് കളി തങ്ങളുടേണെന്ന് ഉറപ്പിച്ച സമയത്ത് സാഹിൽ ടവേരയിലൂടെ ഹൈദരാബാദ് എഫ്സി സമനില പിടിച്ചു. കളിയവസാനിക്കാൻ രണ്ട് മുനിട്ട് ബാക്കി നിൽക്കുമ്പോളാണ് സാഹിലിന്റെ പെർഫെക്ട് വോളി പിറന്നത്. നിശ്ചിത സമയത്തിലും സമനില തുടർന്നപ്പോൾ കളി എക്ട്രാ ടൈമിലേക്ക് നീണ്ടു.

തീ പാറുന്ന ഫൈനൽ, അവസരങ്ങൾ നഷ്ടമാക്കി ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ ഹൈദരാബാദ് എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്ന ഐഎസ്എൽ ഫൈനലിന്റെ ആദ്യ പകുതി അവസാനിച്ചപ്പോൾ ഗോൾ രഹിത സമനില. കളിയുടെ തുടക്കം മുതൽ തന്നെ ഒരു ടീമുകളും അക്രമിച്ച് കളിച്ചെങ്കിലും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. ഇന്നത്തെ മത്സരത്തിൽ മികച്ച അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും നിർഭാഗ്യവശാൽ ഗോൾ കണ്ടെത്താനായില്ല. ആദ്യ മിനുട്ട് മുതൽ തന്നെ അക്രമിച്ച് കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമം തുടങ്ങിയിരുന്നു. വളരെ ഫിസിക്കലായ മത്സരമായിരുന്നു ഇന്ന് ഗോവയിൽ കണ്ടത്.

കളിയുടെ 14ആം മിനുട്ടിൽ ഖാബ്രയുടെ ഒരു ബ്രില്ല്യന്റ് ക്രോസ് ഡിയാസ് ഹെഡ്ഡ് ചെയ്തെങ്കിലും ഹൈദരാബാദിന്റെ വലകുലുക്കാൻ സാധിച്ചില്ല. പിന്നീട് തുടർച്ചയായി ബ്ലാസ്റ്റേഴ്സ് അക്രമിച്ച് കൊണ്ടേയിരുന്നു. 20ആം മിനുട്ടിൽ ഒരു ലോംഗ് റെയിഞ്ചറിന് ശ്രമിച്ച് രാഹുൽ കെപി പരാജയപ്പെട്ടു. പലപ്പോളും ഹൈദരാബാദ് കൗണ്ടർ അറ്റാക്കുകളുമായി രംഗത്ത് എത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം തടസമായി. ആദ്യപകുതി അവസാന ഘട്ടത്തോട് അടുത്തപ്പോൾ സുവർണാവസരം ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു. 38ആം മിനുട്ടിൽ ആല്വാരോ വാസ്കസിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടിപുറത്ത് പോയി. റീബൗണ്ടിൽ ഹൈദരബാദിനെ ലക്ഷ്യം വെച്ച ഡിയാസിനും പിഴച്ചപ്പോൾ ബ്ലാസ്റ്റേഴ്സിന് നിരാശയായിരുന്നു ഫലം. അവസാന നിമിഷത്തിൽ ഹൈദരാബാദിന് ലഭിച്ച ഫ്രീ കിക്ക് തടയാൽ ഗില്ലിന് സാധിച്ചു.

ലീഗ് വണ്ണിൽ പി.എസ്.ജിയെ തകർത്തു മൊണാക്കോ

ഫ്രഞ്ച് ലീഗ് വണ്ണിൽ പാരീസ് സെന്റ് ജർമ്മനു ഞെട്ടിക്കുന്ന തോൽവി. മൊണാക്കോ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് പി.എസ്.ജിയെ സ്വന്തം മൈതാനത്ത് തോൽപ്പിച്ചത്. ലയണൽ മെസ്സി ഇല്ലായിരുന്നു എങ്കിലും എമ്പപ്പെ, നെയ്മർ എന്നിവർ അടക്കം കളിച്ചു എങ്കിലും പി.എസ്.ജി ഞെട്ടിക്കുന്ന തോൽവി വഴങ്ങി. പന്ത് കൈവശം വക്കുന്നതിൽ പി.എസ്.ജി ആധിപത്യം പാലിച്ചു എങ്കിലും കൂടുതൽ അവസരങ്ങൾ മൊണാക്കോ ആണ് സൃഷ്ടിച്ചത്.

മത്സരത്തിൽ 25 മത്തെ മിനിറ്റിൽ ഫൊഫാനയുടെ പാസിൽ നിന്നു ബെൻ യെഡർ മൊണാക്കോക്ക് ആദ്യ ഗോൾ സമ്മാനിച്ചു. തുടർന്ന് ഗോൾ തിരിച്ചടിക്കാൻ പാരീസ് ശ്രമങ്ങൾ ഉണ്ടായി. എന്നാൽ രണ്ടാം പകുതിയിൽ 68 മത്തെ മിനിറ്റിൽ അഗുലിയറിന്റെ പാസിൽ നിന്നു കെവിൻ വോളണ്ട് പാരീസിനെ വീണ്ടും ഞെട്ടിച്ചു. 84 മത്തെ മിനിറ്റിൽ കിമ്പപ്പെ വോളണ്ടിനെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ബെൻ യെഡർ തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും നേടി പാരീസിന് കനത്ത തോൽവി സമ്മാനിച്ചു. തോറ്റെങ്കിലും ലീഗിൽ പി.എസ്.ജി തന്നെയാണ് ഒന്നാമത് അതേസമയം മൊണാക്കോ ലീഗിൽ ഒമ്പതാം സ്ഥാനത്ത് ആണ്.

Exit mobile version