എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് അടുക്കുന്നു, പ്രശ്നങ്ങൾക്ക് അവസാനമാകുമോ!!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായുള്ള അന്വേഷണത്തിന് അവസാനമാകുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് അയാക്സ് പരിശീലകൻ എറിക് ടെൻ ഹാഗുമായി കരാർ ധാരണയിൽ എത്തുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് എന്ന് ഫബ്രിസിയോ റൊമാനോ അടക്കമുള്ള പ്രമുഖ മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത സീസണിൽ ആകും ടെൻ ഹാഗ് ടീമിനിപ്പം ചേരുക. ടെൻ ഹാഗിനെ മാനേജറായി കൊണ്ടു വരുന്നതിനെ ഇപ്പോഴത്തെ പരിശീലകൻ റാഗ്നിക്കും സമ്മതിച്ചിട്ടുണ്ട്.

2017 മുതൽ ടെൻ ഹാഗ് അയാക്സിനൊപ്പം ഉണ്ട്. അയാക്സിനൊപ്പം മനോഹര ഫുട്ബോൾ കളിച്ചും ഡിലിറ്റും ഡിയോങും വാൻ ഡെ ബീകും പോലെ വലിയ യുവതാരങ്ങളെ വളർത്തിയിട്ടുള്ള പരിശീലകനാണ് ടെൻ ഹാഗ്.

20220406 233220

യുണൈറ്റഡ് മാനേജ്മെന്റ് കഴിഞ്ഞ മാസം എറിക് ടെൻ ഹാഗുമായി അഭിമുഖം നടത്തിയിരുന്നു. ടെൻ ഹാഗും പോചടീനോയും ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാകാൻ സാധ്യതയിൽ മുന്നിൽ ഉണ്ടായിരുന്നത്. പുതിയ വാർത്തകൾ വരുന്നതോടെ ടെൻഹാഗ് തന്നെയാകും പരിശീലകൻ എന്ന് ഉറപ്പാവുകയാണ്. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താല്ല്കാലിക പരിശീലകനായ റാൾഫ് റാങ്നിക് കൺസൾട്ടിങ് റോളീലേക്ക് ഈ സീസൺ അവസാനത്തോടെ മാറും. ടെൻ ഹാഗ് പരിശീലകനായി എത്താൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭൂരിഭാഗം ആരാധകരും ആഗ്രഹിക്കുന്നത്.

ലോകകപ്പിൽ 100 മിനുട്ട് ഒന്നുമില്ല, കളിയുടെ ദൈർഘ്യം കൂട്ടുമെന്ന അഭ്യൂഹങ്ങൾ ഫിഫ നിഷേധിച്ചു

ഖത്തർ ലോകകപ്പിൽ ഫുട്ബോൾ കളിയുടെ സമയം നീട്ടും എന്ന അഭ്യൂഹം ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ പരന്നിരുന്നു. ഫുട്ബോൾ ഇറ്റാലിയയുടെ ഒരു വാർത്തയെ അടിസ്ഥാനമാക്കി ആയിരുന്നുഈ വാർത്തകൾ. എന്നാൽ ഫിഫ ഫുട്ബോൾ മത്സരത്തിന്റെ ദൈർഘ്യം കൂട്ടാൻ ആലോചിചിട്ടേ ഇല്ല എന്നും ഖത്തർ ലോകകപ്പിൽ എന്നല്ല ഒരു ടൂർണമെന്റിലും കളിയുടെ ദൈർഘ്യം കൂട്ടില്ല എന്നും ഫിഫ ഇന്ന് പ്രഖ്യാപിച്ചു.

ഫുട്ബോൾ ഗ്രൗണ്ടിൽ കളി നടക്കുന്ന സമയം കുറവാണ് എന്നത് കണക്കിലെടുത്ത് ഫിഫ ഫുട്ബോൾ മത്സരത്തിന്റെ സമയം 90 മിനുട്ടിൽ നിന്ന് 100 മിനുട്ട് ആക്കുമെന്നായിരുന്നു പ്രചരിച്ചിരുന്ന വാർത്തകൾ. ഫിഫ ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ഈ വാർത്തകൾ നിഷേധിച്ചതോടെ ഈ അഭ്യൂഹങ്ങൾക്കും അവസാനമായി.

ബാസ്കോ ഒതുക്കുങ്ങൽ ഗ്രൂപ്പ് ചാമ്പ്യന്മാർ, കേരള പ്രീമിയർ ലീഗ് സെമി ഫൈനൽ ലൈനപ്പ് ആയി

അപരാജിതരായി ബാസ്‌കോ എ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

അവസാന മത്സരത്തില്‍ സാറ്റ് തിരൂരിനും ജയം

തൃശൂര്‍: രാംകോ കേരള പ്രീമീയര്‍ ലീഗില്‍ ബാസ്‌കോ ഒതുക്കുങ്ങലിന്റെ അപരാജിതക്കുതിപ്പ് തുടരുന്നു. നേരത്തെ സെമിഫൈനല്‍ ഉറപ്പാക്കിയ ടീം ബുധനാഴ്ചയിലെ അവസാന മത്സരവും ജയിച്ച് എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എഫ്‌സി കേരളയെ 3-0നാണ് ബാസ്‌കോ തകര്‍ത്തുവിട്ടത്. 10 മത്സരങ്ങളില്‍ 7 ജയം നേടിയ ടീം 24 പോയിന്റുകള്‍ സ്വന്തമാക്കി. ലീഗില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ബാസ്‌കോയുടെ നേട്ടം. എ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സാറ്റ് തിരൂരും, പറപ്പൂര്‍ എഫ്‌സിയെ തോല്‍പ്പിച്ച് (2-0) സെമിഫൈനല്‍ മുന്നൊരുക്കം ഗംഭീരമാക്കി. സാറ്റ്, പത്ത് മത്സരങ്ങളില്‍ 7 ജയവും 2 സമനിലയും ഉള്‍പ്പെടെ 23 പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാമന്‍മാരായി ഫിനിഷ് ചെയ്തു.

എ ഗ്രൂപ്പിലെ ആദ്യരണ്ടു സ്ഥാനങ്ങള്‍ നിര്‍ണയിക്കപ്പെട്ടതോടെ സെമിലൈനപ്പും വ്യക്തമായി. എപ്രില്‍ 8ന് കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യസെമിയില്‍ ബാസ്‌കോ ഒതുക്കുങ്ങല്‍, ഗ്രൂപ്പ് ബി റണ്ണേഴ്‌സ്അപ്പായ കെഎസ്ഇബിയെ നേരിടും. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ബി ഗ്രൂപ്പ് ജേതാക്കളായ ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സി, സാറ്റ് തിരൂരിനെ നേരിടും. ഇരു മത്സരങ്ങളുടെയും കിക്കോഫ് വൈകിട്ട് 4ന്. ഏപ്രില്‍ 10ന് കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലാണ് കലാശക്കളി. ഗോകുലം കേരള എഫ്‌സിയാണ് നിലവിലെ രാകോം കെപിഎല്‍ ചാമ്പ്യന്‍മാര്‍.

ബുധനാഴ്ച തൃശൂരില്‍ നടന്ന ആദ്യ മത്സരത്തില്‍ സാറ്റിനായി അര്‍ഷാദ് പി (45), മുഹമ്മദ് തബ്‌സീര്‍ (48) എന്നിവര്‍ ഗോള്‍ നേടി. അര്‍ഷാദ് കളിയിലെ താരമായി. രണ്ടാം മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ വിദേശതാരം ലിയാന്റി മറാബെ ഹാട്രിക് നേടി ബാസ്‌കോയുടെ വിജയമുറപ്പിച്ചു. പെനാല്‍റ്റിയിലൂടെയായിരുന്നു ആദ്യഗോള്‍.

കെപിഎലില്‍ വ്യാഴാഴ്ച ബി ഗ്രൂപ്പിലെ അവസാന മത്സരം നടക്കും. വൈകിട്ട് നാലിന് അവസാന സ്ഥാനക്കാരായ ലിഫയും എംഎ അക്കാദമിയും തമ്മിലാണ് മത്സരം. തൃശൂരിലെ എ ഗ്രൂപ്പ് മത്സരത്തില്‍ വൈകിട്ട് ഏഴിന് വയനാട് യുണൈറ്റഡ് എഫ്‌സി, ഐഫയെ നേരിടും.

കേരള പ്രീമിയർ ലീഗ്; സാറ്റ് തിരൂർ വിജയം, ഒന്നാമതാകാൻ ബാസ്കോയുടെ ഫലം അറിയണം

കേരള പ്രീമിയർ ലീഗിൽ ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന അവസാന ലീഗ് മത്സരത്തിൽ സാറ്റ് തിരൂരിന് വിജയം. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പറപ്പൂർ എഫ് സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സാറ്റ് തിരൂർ തോൽപ്പിച്ചത്. ആദ്യ പകുതിയുടെ അവസാനം അർഷാദ് പി ആണ് സാറ്റ് തിരൂരിനായി ലീഡ് നേടിയത്‌. രണ്ടാം പകുതിയുടെ തുടക്കത്തിലെ മൊഹമ്മദ് തബ്സീറിന്റെ ഗോൾ സാറ്റിന്റെ ലീഡ് ഇരട്ടിയാക്കി.

അർഷാദ് ആണ് മാൻ ഓഫ് ദി മാച്ച് ആയത്. 10 മത്സരങ്ങളിൽ 23 പോയിന്റുമായി സാറ്റ് തിരൂർ ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. 21 പോയിന്റുള്ള ബാസ്കോ ഒതുക്കുങ്ങലിന്റെ എഫ് സി കേരളയുമായുള്ള മത്സരഫലം അനുസരിച്ചാകും സാറ്റിന്റെ ഒന്നാം സ്ഥാനം ഉറപ്പാവുക. സാറ്റും ബാസ്കോയും നേരത്തെ തന്നെ കെ പി എൽ സെമി ഫൈനൽ ഉറപ്പിച്ചിരുന്നു.

വിജയത്തോടെ മൊഹമ്മദൻസ് വീണ്ടും ഐ ലീഗിൽ ഒന്നാമത്

ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ വിജയിച്ചു കൊണ്ട് മൊഹമ്മദൻസ് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. ഇന്ന് രാജസ്ഥാൻ യുണൈറ്റഡിനെ നേരിട്ട മുഹമ്മദൻസ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് ആദ്യ പകുതിയിൽ തന്നെ മൊഹമ്മദൻസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചു. 17ആം മിനുട്ടിൽ അസർ മാലികിന്റെ ഇടം കാലൻ ഷോട്ടിൽ ആണ് മൊഹമ്മദൻസ് ലീഡ് എടുത്തത്.

41ആം മിനുട്ടിൽ ക്യാപ്റ്റൻ സ്റ്റൊഹനോവിചിലൂടെ അവർ രണ്ടാം ഗോളും കണ്ടെത്തി. രാജസ്ഥാൻ ഡിഫൻസിലെ ഒരു പിഴവ് മുതലെടുത്തായിരുന്നു സ്റ്റൊഹനോവിചിന്റെ ഗോൾ. ഒമർ റാമോസിന്റെ ഫ്രീകിക്കിൽ രാജസ്ഥാൻ 70ആം മിനുട്ടിൽ ഒരു ഗോൾ മടക്കി എങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല.

ഈ വിജയത്തോടെ മൊഹമ്മദൻസ് 9 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ വക കൊച്ചിയിൽ ഒരു ഫുട്ബോൾ മ്യൂസിയം വരുന്നു

ഐ എസ് എൽ മത്സരങ്ങൾക്ക് ഇക്കൊല്ലം കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകും എന്ന് ക്ലബ് അറിയിച്ചു. ഐ എസ് എൽ തിരിച്ചുവരുന്നതിനൊപ്പം കൊച്ചിയിലെയും കേരളത്തിലെയും ഫുട്ബോൾ പ്രേമികൾക്കായി ഒരു ഫുട്ബോൾ മ്യൂസിയവും തുടങ്ങാൻ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി ജി സി ഡി എ കേരള ബ്ലാസ്റ്റേഴ്സിന് സ്ഥലം വിട്ടു നൽകും എന്ന് ഔദ്യോഗികമായി അറിയിച്ചു. ഇതാദ്യമായാകും കേരളത്തിൽ ഒരു ഫുട്ബോൾ മ്യൂസിയം ഒരുങ്ങുന്നത്.

ഇത് കൂടാതെ കൊച്ചിയിലേക്ക് കൂടുതൽ ഫുട്ബോൾ ഇവന്റസ് എത്തിക്കാനും ജി സി ഡി എയും കേരള ബ്ലാസ്റ്റേഴ്സും ചേർന്ന് ശ്രമിക്കും. സ്റ്റേഡൊയത്തിലേക്ക് കൂടുതൽ ആരാധകരെ പ്രവേശിപ്പിക്കാനുള്ള സൗകര്യങ്ങളും ജി സി ഡി എ കേരള ബ്ലാസ്റ്റേഴ്സുമായി ചേർന്ന് ഒരുക്കും.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രസ് റിലീസ് ചുവടെ;

*ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് ഇനി വരുന്ന സീസണിൽ കൊച്ചി വേദിയാകും*

കൊച്ചി, ഏപ്രിൽ 6, 2022: ഐ എസ് എൽ മത്സരങ്ങൾക്ക് ഇക്കൊല്ലം കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകും. 2022 ഒക്ടോബർ മുതൽ 2023 മാർച്ച് വരെ നീളുന്ന ഐ എസ് എൽ സീസണിൽ കേരള ബ്ളാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കൊച്ചിയിൽ 10 മത്സരങ്ങൾ നടക്കും. മാത്രമല്ല ഉദ്ഘാടന മത്സരം കൊച്ചിയിൽ തന്നെ നടക്കുവാനുമുള്ള സാധ്യതയേറെയാണ്. ഓഗസ്റ്റ് മാസത്തോടെ കേരള ബ്ളാസ്റ്റേഴ്സ് ടീം കൊച്ചിയിൽ വന്ന് പരിശീലനം ആരംഭിക്കും.

കേരള ബ്ളാസ്റ്റേഴ്‌സിന്റെ കൊച്ചിയിലെ എല്ലാ പ്രവർത്തനങ്ങൾക്കും ജിസിഡിഎ സഹായവും സഹകരണവും തുടർന്നും നൽകും. കേരളത്തിലെ ഫുട്ബോളിന്റെ വികസനത്തിനും കൂടുതൽ മത്സരങ്ങൾ കൊച്ചിയിലേക്ക് കൊണ്ടുവരുവാനും ജി സി ഡി എ യും ബ്ളാസ്റ്റേഴ്‌സും ഒരുമിച്ച് ശ്രമിക്കും.

സ്റ്റേഡിയം പരിസരം കൂടുതൽ ആകർഷകമാക്കുക, അശാസ്ത്രീയമായ പാർക്കിംഗ് നിയന്ത്രിക്കുവാൻ മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തുക എന്നിവ ജിസിഡിഎ അടിയന്തിരമായി ഏറ്റെടുത്ത് നടപ്പിലാക്കും

കേരള ബ്ലാസ്റ്റേഴ്സിൻറെ നേതൃത്വത്തിൽ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന കേരളത്തിലെ ആദ്യത്തെ ഫുട്ബോൾ മ്യൂസിയത്തിനായുള്ള സ്ഥലസൗകര്യവും സഹകരണവും ജിസിഡിഎ നൽകും.

കേരളബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കുള്ള ആരാധകപിന്തുണയും കഴിഞ്ഞ സീസണിലെ മത്സരങ്ങൾ ലൈവ് സ്ട്രീമിങ്ങ് നടത്തിയതിലെ ജനപങ്കാളിത്തവും കണക്കിലെടുത്ത് വരുന്ന സീസണിലേക്ക് കൂടുതൽ ആരാധകരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പാണ് ജി സി ഡി എ യും കേരള ബ്ളാസ്റ്റേഴ്‌സും സമയബന്ധിതമായി, സംയുക്തമായി നടത്തുന്നത്.

ജി സി ഡി എ ചെയർമാൻ ശ്രീ കെ ചന്ദ്രൻപിള്ള, കേരള ബ്ളാസ്റ്റേഴ്സ് ഡയറക്ടർ ശ്രീ നിഖിൽ ഭരദ്വാജ് എന്നിവർ ജി സി ഡി എ യിലെയും കേരള ബ്ലാസ്റ്റേഴ്‌സിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ഈ കാര്യങ്ങൾ ധാരണയിലായത്.

“കേരളത്തിലെ കായികപ്രേമികളുടെ ഫുട്ബോൾ ആവേശത്തെ പൂർണ്ണമായും ഉൾക്കൊണ്ട് അടുത്ത ISL മത്സരങ്ങൾക്ക് കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം എല്ലാ നിലയിലും തയ്യാറാക്കുവാൻ ജിസിഡിഎയ്ക്ക് അതിയായ താത്പര്യമാണ്. കേരള ബ്ലാസ്റ്റേഴ്‌സുമായി ഒരു ദീർഘകാലബന്ധമാണ് ഇനിയും ജിസിഡിഎ ഊട്ടി ഉറപ്പിക്കുവാൻ ആഗ്രഹിക്കുന്നത്. കാലോചിതമായ എല്ലാ കൂട്ടിച്ചേർക്കലും സ്റ്റേഡിയത്തിന്റെ സൗകര്യങ്ങൾ വികസിപ്പിക്കലും സ്പോർട്സിനെ തന്നെ ഒരു പ്രധാന പ്രവർത്തനമേഖലയായി കണക്കാക്കുന്ന ജിസിഡിഎ ഏറ്റെടുക്കുന്നതാണ് ” ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള പറഞ്ഞു.’

കൊച്ചിയിലെ ഫുട്ബോൾ മേഖലയുടെ പുരോഗതിക്കായി ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ദീർഘകാല ബന്ധത്തിനായി പ്രവർത്തിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്‌ഷ്യം . ആദരണീയനായ ജിസിഡിഎ ചെയർമാന്റെ പിന്തുണയോടെ കൊച്ചിയിലെ ഫുട്ബോൾ ലോകത്തിന് വലിയ വളർച്ച നേടാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. ജിസിഡിഎയുടെ പിന്തുണയ്ക്ക് ഞങ്ങൾ നന്ദി അറിയിക്കുന്നു കൂടാതെ കലൂരിലേക്ക് ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ആരാധകരെയും തിരികെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളും നടത്തി കാത്തിരിക്കുകയാണ് ഞങ്ങൾ . കേരള ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു.

ബാഴ്സലോണ ഓസ്ട്രേലിയയിലേക്ക്

ബാഴ്‌സലോണയും ഓസ്ട്രേലിയയിലേക്ക്. അവർ അവരുടെ ചരിത്രത്തിലെ ആദ്യ ഓസ്‌ട്രേലിയൻ പര്യടനൻ അടുത്ത മാസം നടത്തും. അവിടെ സിഡ്‌നിയിൽ വെച്ച് എ-ലീഗ് ഓൾ സ്റ്റാർസ് ടീമുമായി ബാഴ്സലോണ കളിക്കുമെന്ന് ക്ലബ് ഇന്ന് പ്രഖ്യാപിച്ചു. മെയ് 25 ന് 80,000 സീറ്റുകളുള്ള ഓസ്‌ട്രേലിയ സ്റ്റേഡിയത്തിൽ വെച്ചാകും മത്സരം നടക്കുക. ഈ വർഷം തന്നെ ഓസ്ട്രേലിയയിലേക്ക് ഇംഗ്ലീഷ് ക്ലബുകൾ ആയ മാഞ്ചസ്റ്റർ യുണൈറ്റഡും ക്രിസ്റ്റൽ പാലസുൻ യാത്ര തിരിക്കുന്നുണ്ട്. അവർ ജൂലൈയിൽ ആകും ഓസ്ട്രേലിയയിൽ എത്തുന്നത്.

ലാലിഗ സീസൺ കഴിഞ്ഞ ഉടനെ ആകും ബാഴ്സലോണ ഈ മത്സരത്തിനായി ഓസ്ട്രേലിയയിലേക്ക് പറക്കുക.ഈ മത്സരത്തിനു ശേഷം ടീം പെട്ടെന്ന് തന്നെ ബാഴ്സലോണയിൽ തിരിച്ച് എത്തും എന്നും ക്ലബ് അറിയിച്ചു .

ഐ എസ് എൽ അടുത്ത സീസൺ ഉദ്ഘാടന മത്സരം കൊച്ചിയിൽ തന്നെ

ഐ എസ് എൽ അടുത്ത സീസൺ ഉദ്ഘാടന മത്സരം കൊച്ചിയിൽ തന്നെ നടക്കും. ഐ എസ് എൽ ഉദ്ഘാടന മത്സരത്തിന് കൊച്ചി വേദിയാകും എന്ന് ഇന്ന് ജി സി ഡി എ പത്ര കുറിപ്പിലൂടെ അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്സും ഗ്രേറ്റർ കൊച്ചി ഡെവലപ്മെന്റ് അതോറിറ്റിയും നടത്തിയ ചർച്ചകൾക്ക് ശേഷം ആണ് പുതിയ സീസണിലെ ഒരുക്കങ്ങളെ കുറിച്ച് ജി സി ഡി എ അറിയിച്ചത്‌.

ഐ എസ് എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ 10 ഹോം മത്സരങ്ങൾക്കും കൊച്ചി വേദിയാകും. അവസാന രണ്ട് സീസണുകളിൽ ഗോവയിൽ ആയിരുന്നു ഐ എസ് എൽ നടന്നിരുന്നത്. ഐ എസ് എല്ലിനായി സ്റ്റേഡിയവും പരിസരവും നവീകരിക്കാനും തീരുമാനം ആയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ടീം ഓഗസ്റ്റ് മുതൽ കൊച്ചിയിൽ വെച്ച് പരിശീലനം ആരംഭിക്കും.

കേരള ബ്ലാസ്റ്റേഴ്സിന്റെയും ജി സി ഡി എയുടെയും സംയുക്ത പ്രസ് റിലീസ്;

ഐ എസ് എൽ മത്സരങ്ങൾക്ക് ഇക്കൊല്ലം കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകും. 2022 ഒക്ടോബർ മുതൽ മാർച്ച് 2023 വരെ നീളുന്ന ഐ എസ് എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കൊച്ചിയിൽ 10 മത്സരങ്ങൾ നടക്കും. ഉദ്ഘാടന മത്സരം കൊച്ചിയിൽ തന്നെയായിരിക്കും. ഓഗസ്റ്റ് മാസത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയിൽ വന്ന് പരിശീലനം ആരംഭിക്കും.

കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ എല്ലാ പ്രവർത്തനങ്ങൾക്കും ജിസിഡിഎ സഹായവും സഹകരണവും തുടർന്നും നൽകും. കേരളത്തിലെ ഫുട്ബോളിന്റെ വികസനത്തിനും കൂടുതൽ മത്സരങ്ങൾ കൊച്ചിയിലേക്ക് കൊണ്ടുവരാനും ജിസിഡിഎയും ബ്ലാസ്റ്റേഴ്സും ഒരുമിച്ച് ശ്രമിക്കും.

സ്റ്റേഡിയം പരിസരം കൂടുതൽ ആകർഷകമാക്കുക, അശാസ്ത്രീയമായ പാർക്കിംഗ് നിയന്ത്രിക്കുവാൻ മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തുക എന്നിവ ജിസിഡിഎ അടിയന്തരമായി ഏറ്റെടുത്ത് നടപ്പിലാക്കും.

കേരള ബ്ലാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന കേരളത്തിലെ ആദ്യത്തെ ഫുട്ബോൾ മ്യൂസിയത്തിനായുള്ള സ്ഥലസൗകര്യവും സഹകരണവും ജിസിഡിഎ നൽകും.

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കുള്ള ആരാധക പിന്തുണയും കഴിഞ്ഞ സീസണിലെ മത്സരങ്ങൾ ലൈവ്സ്ട്രീമിങ് നടത്തിയതിൽർ ജനപങ്കാളിത്തവും കണക്കിലെടുത്ത് വരുന്ന സീസണിലേക്ക് കൂടുതൽ ആരാധകരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പാണ് ജി സി ഡി എയും കേരള ബ്ലാസ്റ്റേഴ്സും സംയുക്തമായി സമയബന്ധിതമായി നടത്തുന്നത്.

ജി സി ഡി എ ചെയർമാൻ ശ്രീ കെ ചന്ദ്രപ്പിള്ള, കേരള ബ്ലാസ്റ്റേഴ്സ് ഡയറക്ടർ ശ്രീ നിഖിൽ ഭരദ്വാജ് എന്നിവർ ജി സി ഡി എയിലെയും കേരള ബ്ലാസ്റ്റേഴ്സിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ഈ കാര്യങ്ങൾ ധാരണയിലായത്.

ആരോസിന് എതിരെ പഞ്ചാബ് എഫ് സിക്ക് വിജയം

ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സി ഇന്ത്യൻ ആരോസിനെ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പഞ്ചാബ് എഫ് സിയുടെ വിജയം. രണ്ടാം പകുതിയിലാണ് കളിയിലെ എല്ലാ ഗോളും പിറന്നത്. ആദ്യ പകുതിയിൽ ഗോൾ രഹിതമായി അവസാനിപ്പിച്ചതിന് ശേഷം 51ആം മിനുട്ടിൽ ഗുത്റെ പഞ്ചാബിന് ലീഡ് നൽകി.

55ആം മിനുട്ടിൽ മഹെസൺ സിങ് ആണ് ലീഡ് ഇരട്ടിയാക്കിയത്. 87ആം മിനുട്ടിൽ റുപേർടിന്റെ വക മൂന്നാം ഗോളും വന്നു. ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു ആരോസിന്റെ ആശ്വാസ ഗോൾ. 17 പോയിന്റുമായി പഞ്ചാബ് ലീഗിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്‌.

പോൾ പോഗ്ബയ്ക്കായി പി എസ് ജി രംഗത്ത്

ഈ സീസൺ അവസാനത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്ന പോൾ പോഗ്ബയ്ക് വേണ്ടി ഫ്രഞ്ച് ക്ലബായ പി എസ് ജി രംഗത്ത്‌‌. പി എസ് ജി പോഗ്ബയ്ക്ക് കരാർ വാഗ്ദാനം ചെയ്തതായി ഇംഗ്ലീഷ് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നു. പോഗ്ബയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ കരാർ ഈ സീസൺ അവസാനത്തോടെ അവസാനിക്കും. മാഞ്ചസ്റ്ററിൽ താരം തുടരില്ല എന്ന് തന്നെയാണ് സൂചനകൾ.

അവസാന രണ്ട് സീസണുകളിലായി ക്ലബ് വിടാൻ ഉള്ള ആഗ്രഹം പോഗ്ബ പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നടന്നാൽ കിരീടം നേടാൻ ആവില്ല എന്നതാണ് താരം ക്ലബ് വിടാനുള്ള പ്രധാന കാരണം. പി എസ് ജി നൽകുന്ന ഓഫർ മാഞ്ചസ്റ്ററിൽ ഇപ്പോൾ പോഗ്ബയ്ക്ക് കിട്ടുന്നതിനെക്കാൾ വേതനം കുറഞ്ഞ കരാറാണ്. പോഗ്ബ പി എസ് ജിയിലേക്ക് പോകാൻ താല്പര്യം കാണിക്കുന്നുണ്ട് എങ്കിലും യുവന്റസ് ആകും പോഗ്ബയുടെ ആദ്യ പരിഗണന. മുമ്പ് യുവന്റസിൽ നിന്നായിരുന്നു പോഗ്ബ മാഞ്ചസ്റ്ററിൽ എത്തിയത്.

ഡിപേയ്ക്ക് വീണ്ടും പരിക്ക്

ബാഴ്സലോണയുടെ ഡച്ച് ഫോർവേഡ് മെംഫിസ് ഡിപേയ് വീണ്ടും പരിക്കിന്റെ പിടിയിൽ. താരത്തിന് ഹാംസ്ട്രിങ് ഇഞ്ച്വറിയേറ്റതായി ക്ലബ് അറിയിച്ചു. ഒരു മാസത്തോളം ഡിപേയ് പുറത്തായേക്കും. നാളെ നടക്കുന്ന ഫ്രാങ്ക്ഫർടിന് എതിരായ യൂറോപ്പ ലീഗ് സ്ക്വാഡിൽ താരം ഇല്ല.

സാവി പരിശീലകനായി എത്തിയത് മുതൽ പരിക്ക് കാരണം സ്ഥിരമായി ഡിപേയ് ബുദ്ധിമുട്ടുന്നുണ്ട്. ഈ സീസൺ തുടക്കത്തിൽ ബാഴ്സലോണയിൽ എത്തിയ ഡിപേയ്ക്ക് ക്ലബിൽ നല്ല തുടക്കം ആയിരുന്നു ലഭിച്ചിരുന്നത്. പിന്നീട് തുടർച്ചയായ ഇടവേളകളിൽ പരിക്ക് താരത്തിന് പ്രശ്നമായി എത്തി.

ടിയേർനിക്ക് ഈ സീസണിൽ ഇനി കളിക്കാൻ ആകില്ല

ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ ശ്രമിക്കുന്ന ആഴ്സണലിന് വലിയ തിരിച്ചടിയേറ്റിരിക്കുകയാണ്. പരിക്ക് കാരണം കീറൻ ടിയേർനിക്ക് ഈ സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്ന് ക്ലബ് സ്ഥിരീകരിക്കുന്നു. കോട്ട്ലൻഡ് ഇന്റർനാഷണലിന് ഇടതു കാൽമുട്ടിന് ശസ്ത്രക്രിയ ആവശ്യമാണ് എന്നാണ് ക്ലബ് അറിയിച്ചത്. ഉടൻ തന്നെ ശസ്ത്രക്രിയക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തും.

തിങ്കളാഴ്‌ച ക്രിസ്റ്റൽ പാലസിനോട് 3-0ന് തോറ്റ ഗണ്ണേഴ്‌സിന് ടിയേർണിയുടെ അഭാവം വലിയ നഷ്ടമാകും. സ്കോട്ട്‌ലൻഡുമായുള്ള അന്താരാഷ്ട്ര ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്തിയ 24-കാരന് കഴിഞ്ഞ വ്യാഴാഴ്ച പരിശീലനത്തിനിടെ ആയിരുന്നു പരിക്കേറ്റത്. ജൂണിൽ നടക്കുന്ന ലോകകപ്പ് പ്ലേ ഓഫിനുള്ള സമയത്ത് മടങ്ങി എത്തുക ആകും താരത്തിന്റെ ലക്ഷ്യം.

Exit mobile version