ഇബ്രഹിമോവിചിന് ശസ്ത്രക്രിയ, എട്ട് മാസത്തോളം വിശ്രമം, ഇനി കളിക്കുമോ എന്ന ചോദ്യം ബാക്കി

സ്വീഡിഷ് ഇതിഹാസം സ്ലാട്ട ഇബ്രഹിമോവിചിന് മുട്ടിന് പരിക്ക് മാറാൻ ശസ്ത്രക്രിയ. താരം എട്ട് മാസത്തോളം കളത്തിൽ നിന്ന് വിട്ടു നിൽക്കേണ്ടി വരും. ഈ സീസണിൽ മിലാനൊപ്പം സീരി എ കിരീടം നേടാൻ സ്ലാട്ടന് ആയെങ്കിൽ സീസണിൽ വളരെ കുറച്ച് മത്സരങ്ങളെ അദ്ദേഹത്തിന് കളിക്കാൻ ആയുള്ളൂ. ആകെ 11 ലീഗ് മത്സരങ്ങൾ മാത്രമാണ് അദ്ദേഹം സ്റ്റാർട്ട് ചെയ്തത്. സീസണിൽ 8 ഗോളുകൾ നേടി.

ഈ സീസണോടെ എ സി മിലാനിൽ കരാർ അവസാനിക്കുന്ന ഇബ്ര കരാർ പുതുക്കാൻ തീരുമാനിച്ചിട്ടില്ല. വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി ഇബ്ര പറഞ്ഞിരുന്നു. ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും കളി തുടരുന്നു എങ്കിൽ എ സി മിലാനിൽ കരാർ പുതുക്കും എന്നുമായിരുന്നു ഇബ്ര പറഞ്ഞത്. ഇത്ര കാലം പരിക്കേറ്റ് പുറത്ത് ഇരിക്കേണ്ടി വരുന്നതിനാൽ ഇനി ഇബ്ര കളിക്കുമോ എന്നത് സംശയത്തിലാണ്.

യുവ സ്ട്രൈക്കർ സ്കാർലെറ്റിന് സ്പർസിൽ പുതിയ കരാർ

സ്പർസിന്റെ യുവ ഫോർവേഡ് ഡെയ്ൻ സ്കാർലറ്റ് ക്ലബ്ബുമായി 2026 വരെ നീണ്ടു നിൽക്കുന്ന ഒരു പുതിയ കരാർ ഒപ്പിട്ടു. 18-കാരനായ ഫോർവേഡ് ഈ സീസണിൽ സ്പർസിനായി ഏഴ് മത്സരങ്ങൾ കളിച്ചിരുന്നു‌. ഇംഗ്ലീഷ് അണ്ടർ 19 ടീമിന്റെ പ്രധാന ഭാഗവുമാണ് സ്കാർലെറ്റ്. ഇംഗ്ലണ്ട് അണ്ടർ 19 യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുന്നതിന് ഡെയ്നിന്റെ ഗോളുകൾ വലിയ പങ്കുവഹിച്ചിരുന്നു.

സംസ്ഥാന ജൂനിയർ ഫുട്ബോൾ, കണ്ണൂർ സെമി ഫൈനലിൽ

46ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിൽ കണ്ണൂർ സെമി ഫൈനലിലേക്ക് കടന്നു. തൃക്കരിപ്പൂർ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ന് തിരുവനന്തപുരത്തെ ആണ് കണ്ണൂർ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത 3 ഗോളുകൾക്കായിരുന്നു കണ്ണൂരിന്റെ വിജയം. 41, 61 മിനുട്ടുകളിൽ ഗോൾ നേടിക്കൊണ്ട് കിരൺ കണ്ണൂരിന്റെ ജയത്തെ മുന്നിൽ നിന്ന് നയിച്ചു. അക്ഷയ് ആണ് കണ്ണൂരിന്റെ മറ്റൊരു സ്കോറർ.

കഴിഞ്ഞ മത്സരത്തിൽ പാലക്കാടിനെ ആയിരുന്നു കണ്ണൂർ തോൽപ്പിച്ചത്. സെമിയിൽ കോഴിക്കോടിനെസംസ്ഥാന ജൂനിയർ ഫുട്ബോൾ, കണ്ണൂർ സെമി ഫൈനലിൽആകും കോഴിക്കോട് നേരിടുക. മറ്റൊരു സെമിയിൽ തൃശ്ശൂർ കാസർഗോഡിനെയും നേരിടും. നാളെ ആകും സെമി നടക്കുക.

സിഡ്നിയിൽ ബാഴ്സലോണക്ക് വിജയം

സീസൺ അവസാനിപ്പിക്കും മുമ്പ് സിഡ്നി സന്ദർശിച്ച ബാഴ്സലോണ സൗഹൃദ മത്സരത്തിൽ എ ലീഗ് ആൾ സ്റ്റാർസിനെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സാവിയുടെ ടീം വിജയിച്ചത്. ആദ്യ പകുതിയിൽ ഡെംബലെ നേടിയ ഗോളിൽ ബാഴ്സലോണ ലീഡ് എടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ പിസ്കൊപോ ട്രയോരെ എന്നിവരുടെ ഗോളുകൾ എ ലീഗ് ആൾ സ്റ്റാർസിനെ 2-1ന് മുന്നിൽ എത്തിച്ചു.

72ആം മിനുട്ടിൽ അദമ ട്രയോരെയുടെ ഒരു പവർഫുൾ ഷോട്ട് ആണ് ബാഴ്സക്ക് സമനില നൽകിയത്. ട്രയോരെയുടെ ഷോട്ട് ഗോളിയുടെ കയ്യിൽ തട്ടി എങ്കിലും വലയിലേക്ക് തന്നെ വീണു. പിന്നാലെ സബ്ബായി എത്തിയ അൻസു ഫതി വിജയ ഗോൾ നേടി.

എമ്മ റഡുകാനു ഫ്രഞ്ച് ഓപ്പണിൽ നിന്ന് പുറത്ത്‌

നിലവിലെ യുഎസ് ഓപ്പൺ ചാമ്പ്യൻ ഫ്രഞ്ച് ഓപ്പണിൽ രണ്ടാം റൗണ്ടിൽ പുറത്തായി. വനിതാ സിംഗിൾസ് ഇന്ന് നടന്ന രണ്ടാം റൗണ്ടിൽ ലോക 47-ാം നമ്പർ താരം അലിയാക്‌സാന്ദ്ര സാസ്‌നോവിച്ചിനോട് ആണ് എന്ന തോറ്റത്. ആദ്യ സെറ്റ് നേടിയ ശേഷം ബാക്കിയുള്ള സെറ്റുകളിൽ തകർന്നടിയുകയായിരുന്നു. 6-3, 1-6, 1-6 എന്നായിരുന്നു സ്‌കോർ. ബ്രിട്ടീഷ് കൗമാര താരം എമ്മ റഡുകാനുവിന്റെ ആദ്യ ഫ്രഞ്ച് ഓപ്പൺ ആയിരുന്നു ഇത്. സാസ്നോവിച് ഇത് ആദ്യമായാണ് ഒരു ഗ്രാൻഡ്സ്ലാമിൽ മൂന്നാം റൗണ്ടിൽ സ്ഥാനം നേടുന്നത്.

കുലുസവേസ്കി അടുത്ത സീസണിലും ലോണിൽ തന്നെ

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സ്പർസ് ടീമിലേക്ക് എത്തിച്ച യുവന്റസിന്റെ യുവ അറ്റാക്കിംഗ് താരം കുളുസവേസ്കി സ്പർസിൽ അടുത്ത സീസണിലും ലോണിൽ തന്നെയാകും തുടരുക. കുളുസവേസ്കിയെ ഒരു സീസണിൽ കൂടെ ലോണിൽ കളിപ്പിക്കാൻ ആണ് സ്പർസും യുവന്റസും തമ്മിൽ ധാരണ എന്ന് ഫബ്രിസിയോ പറഞ്ഞു. അടുത്ത സീസണിൽ 20 കളികൾ കളിക്കുകയും സ്പർസ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുകയും ചെയ്താ സ്പർസിന് താരത്തെ 35 മില്യണ് സ്വന്തമാക്കാം. അല്ലായെങ്കിൽ ബൈ ഓപ്ഷൻ ക്ലോസ് വെച്ചാകും സ്പർസ് താരത്തെ സ്വന്തമാക്കുക.

സ്വീഡിഷ് താരം കുലുസവേസ്കി നേരത്തെ യുവന്റസിനായി ഗംഭീര പ്രകടനം നടത്തിയിരുന്നു. എന്നാൽ അലെഗ്രിക്ക് കീഴിൽ തിളങ്ങാൻ ആവാത്തതിനാൽ ക്ലബ് വിടുക ആയിരുന്നു. അലെഗ്രിയുടെ ഫോർമേഷനിൽ കുലുസവെസ്കിക്ക് അധികം അവസരവും ലഭിച്ചില്ല. കോണ്ടെയുടെ കീഴിൽ പുതുജീവൻ കിട്ടിയ കുലുസവേസ്കിയും സ്പർസിൽ തുടരാൻ ആണ് ആഗ്രഹിക്കുന്നത്.

നിഖിൽ പ്രഭു ഒഡീഷയിൽ സ്ഥിര കരാർ ഒപ്പുവെച്ചു

ഹൈദരാബാദ് എഫ്‌സിയിൽ നിന്ന് ഉള്ള നിഖിൽ പ്രഭുവിന്റെ ഒഡീഷയിലേക്കുള്ള നീക്കം സ്ഥിരമായി. നേരത്തെ ജനുവരിയിൽ ലോൺ അടിസ്ഥാനത്തിൽ ആയിരുന്നു നിഖിൽ ഹൈദരബാദ് വിട്ട് ഒഡീഷയിലേക്ക് വന്നത്. ഇപ്പോൾ നിഖിൽ ഒഡീഷയിൽ സ്ഥിര കരാർ തന്നെ ഒപ്പുവെച്ചു. താരം ഈ സീസണിൽ മൂന്ന് മത്സരങ്ങളിൽ ഒഡീഷക്ക് വേണ്ടി കളിച്ചിരുന്നു. ഇന്ന് ഈ നീക്കം ഒഡീഷ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഹൈദരബാദ് റിസേർവ്സ് ടീമിലൂടെ ഉയർന്ന് വന്ന താരത്തിന്റെ ആദ്യ ഐ എസ് എൽ ക്ലബ് ഹൈദരബദ് തന്നെ ആയിരുന്നു. മുമ്പ് പൂനെ സിറ്റിയുടെ ഭാഗമായിരുന്നു. 2019ൽ എഫ്‌സി പൂനെ സിറ്റി അക്കാദമിയിൽ ചേരുന്നതിന് മുമ്പ് നിഖിൽ പ്രഭു മുംബൈയിലെ വിവിധ പ്രാദേശിക ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്.

ഹകീം സിയെച് ചെൽസി വിട്ടേക്കും

ചെൽസി ഈ സമ്മർ ട്രാൻസ്ഫർ വിൻഡൊയിൽ ഹക്കിം സിയെച്ചിനായി ഓഫറുകൾക്കായി കേൾക്കും. താരത്തെ ട്രാൻസ്ഫർ ചെയ്യാൻ ചെൽസി ഒരുക്കമാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. നല്ല ഓഫറുകൾ വരിക ആണെങ്കിൽ ചെൽസി സിയെചിനെ വിൽക്കാൻ തയ്യാറാകും എന്നും ഫബ്രിസിയോ പറയുന്നു.

2020-ൽ അയാക്സിൽ നിന്ന് ചെൽസിയിൽ എത്തിയ സിയെച് നലൽ പ്രകടനങ്ങൾ ക്ലബിനായി നടത്തിയിട്ടുണ്ട്. 29 കാരനായ സിയെച് ഈ സീസണിൽ പക്ഷെ 23 പ്രീമിയർ ലീഗ് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ഇനിയും മൂന്ന് വർഷത്തെ കരാർ സിയെചിന് ചെൽസിയിൽ ഉണ്ട്.

ഡോർട്മുണ്ട് അഞ്ചാം സൈനിംഗും ഉടൻ പൂർത്തിയാക്കും

ഈ ട്രാൻസ്ഫർ വിൻഡോയിൽ ബഹുദൂരം മുന്നിൽ നിൽക്കുകയാണ് ബൊറൂസിയ ഡോർട്മുണ്ട്. ഇതിനകം നാലു താരങ്ങളെ ടീമിലേക്ക് എത്തിച്ച ഡോർട്മുണ്ട് ഒരു താരത്തെ കൂടെ സൈൻ ചെയ്യുന്നതിന് അടുത്ത് എത്തി. ഹെർത ബെർലിൻ ഗോൾക്കീപ്പർ മാർസെൽ ലോട്ക ആകും ഡോർട്മുണ്ടിൽ എത്തുക. 21കാരനായ താരത്തെ ഭാവിയിൽ ഡോർട്മുണ്ടിന്റെ ഒന്നാം നമ്പർ ആകും എന്ന വിശ്വാസത്തോടെയാണ് ക്ലബ് സൈൻ ചെയ്യുന്നത്.

കഴിഞ്ഞ സീസണിലായിരുന്നു ലോട്ക ഹെർതക്കായി സീനിയർ അരങ്ങേറ്റം നടത്തിയത്. അവസാന രണ്ട് വർഷയായി ഹെർതക്ക് ഒപ്പം ഉണ്ട്. മുമ്പ് ബയേർ ലെവർകൂസന്റെയും ഷാൽക്കെയുടെയും അക്കാദമിയുടെ ഭാഗമായിട്ടുണ്ട്.

നിക്ലസ് സ്യൂൾ, കരിം അദെയെമി, നികോ ഷോൾട്ടർബക്ക്, സാലിഹ് ഒസ്ജാൻ എന്നിവരെയാണ് ഇതിന തന്നെ ഡോർട്മുണ്ട് സൈൻ ചെയ്തത്.

ടിമ്പറിനെ ഡിഫൻസിലേക്ക് എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പണി തുടങ്ങി

അയാക്സിന്റെ യുവതാരമായ ടിമ്പറിനെ മാഞ്ചസ്റ്ററിലേക്ക് എത്തിക്കാനുള്ള ആദ്യ നടപടികൾ മാഞ്ചസ്റ്റർ യുണൈറ്റഡ് തൂടങ്ങി എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റുമായി നടത്തിയ ആദ്യ ചർച്ചയിൽ തന്നെ ടിമ്പറിനെ എത്തിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തിയതായും ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. ഡിഫൻസിലേക്ക് ടിമ്പറിനെയോ വിയ്യറയൽ താരം പോ ടൊറസിനെയോ എത്തിക്കാൻ ആണ് ടെൻ ഹാഗ് ആഗ്രഹിക്കുന്നത്.

വേർസറ്റൈൽ ഡിഫൻഡറായ ടിമ്പറിനെ എല്ലാ വലിയ ക്ലബുകളും നോട്ടമിടുന്നുണ്ടാകും എന്നും മാഞ്ചസ്റ്റർ യുണൈറ്റഡും ടിമ്പറിനായി ശ്രമിക്കും എന്നും ടെൻ ഹാഗ് നേരത്തെ സൂചന നൽകിയിരുന്നു. റൈറ്റ് ബാക്കായും സെന്റർ ബാക്ക് ആയും അയാക്സിനായി കളിക്കുന്ന ടിമ്പർ ഹോളണ്ടിന്റെ ഏറ്റവും മികച്ച ടാലന്റുകളിൽ ഒന്നാണ്.

അയാക്സിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന 20കാരൻ ഇതിനകം തന്നെ അയാക്സിനായി 50ൽ അധികം സീനിയർ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

മാർഷ്യലിനായി ചിലവഴിച്ച പണം നഷ്ടമാണ്, താരത്തെ വാങ്ങില്ല എന്ന് സെവിയ്യ

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യൽ അവസാന കുറച്ച് മാസങ്ങളായി ലോണിൽ സെവിയ്യയിൽ കളിക്കുക ആയിരുന്നു. അവിടെയും താരത്തിന് തിളങ്ങാൻ ആയിരുന്നില്ല. മാർഷ്യലിനെ ഞങ്ങൾ നിലനിർത്തില്ല എന്ന് സെവിയ്യ പ്രസിഡന്റ് കാസ്ട്രോ പറഞ്ഞു. മാർഷ്യലിനായി ഞങ്ങൾ വലിയ പണം ചിലവഴിച്ചു. അത് നഷ്ടമാണ്. ഈ നീക്കം ഫലവത്തായില്ല‌. അദ്ദേഹം പറഞ്ഞു.

മാർഷ്യലിന്റെ പരിക്കുകളും തിരിച്ചടിയായി. മാർഷ്യലിനെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചയക്കും എന്നും അദ്ദേഹം പറഞ്ഞു. അവസാന ആറു വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം ഉള്ള താരമാണ് മാർഷ്യൽ. ടെൻ ഹാഗ് മാർഷ്യലിനെ ടീമിൽ നിർത്താൻ നോക്കുമോ അതോ വിൽക്കുമോ എന്നത് ഇനി കണ്ടറിയണം.

നെയ്മറിനെ വിൽക്കുന്നതിനെ കുറിച്ച് ഉള്ള ആലോചനയിൽ പി എസ് ജി

എമ്പപ്പയുടെ കരാർ പുതുക്കിയ പി എസ് ജി ബ്രസീലിയൻ താരം നെയ്മറിനെ വിൽക്കുന്നതിനെ കുറിച്ച് ആലോചിക്കുക ആണെന്ന് LEquipe റിപ്പോർട്ട് ചെയ്യുന്നു. നെയ്മറിനായി ഏതെങ്കിലും ക്ലബുകൾ വരികയാണെങ്കിൽ ക്ലബ് മാനേജ്മെന്റ് തടസ്സമായി നിൽക്കില്ല എന്നാണ് റിപ്പോർട്ടുകൾ. 30കാരനായ നെയ്മറിന്റെ വലിയ വേതനവും ഫിറ്റ്നസുമാണ് നെയ്മറിനെ വിൽക്കുന്നതിനുള്ള ആലോചനയിൽ പി എസ് ജിയെ എത്തിച്ചത്.

എമ്പപ്പെയെക്കാൾ വലിയ താരമായാണ് നെയ്മർ പി എസ് ജിയിലേക്ക് എത്തിയത് എങ്കിലും നെയ്മറിന്റെ പരിക്ക് നെയ്മറിനെ പിറകോട്ട് ആക്കി. എമ്പപ്പെ ആകട്ടെ വലിയ താരമായി വളരുകയും ചെയ്തു‌. നെയ്മർ അടുത്തിടെ ആണ് പി എസ് ജിയിൽ കരാർ പുതുക്കിയത് എന്നത് കൊണ്ട് തന്നെ നെയ്മർ ക്ലബ് വിടാൻ ആഗ്രഹിക്കുന്നില്ല. നെയ്മറിന് ഇഷ്ടപ്പെട്ട നഗരമായ പാരീസിൽ തന്നെ തുടരാനാണ് നെയ്മർ ആഗ്രഹിക്കുന്നത്. നെയ്മറിനെ ബാഴ്സലോണ സ്വന്തമാക്കില്ല എന്ന് ബാഴ്സലോണ പ്രസിഡന്റ് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് ക്ലബുകളിലേക്ക് നെയ്മർ പോകുന്നതിൽ മാത്രമെ പി എസ് ജിക്ക് പ്രതീക്ഷയുള്ളൂ.

Exit mobile version