പതിനാലാം രാവുദിച്ചു!! റയൽ മാഡ്രിഡിന്റെ സ്വന്തം ചാമ്പ്യൻസ് ലീഗ്!! ലിവർപൂളിനെ തോൽപ്പിച്ച് പതിനാലാം കിരീടം

  • റയൽ മാഡ്രിഡ് ലിവർപ്പൂളിനെ 1-0ന് തോൽപ്പിച്ച് കിരീടം നേടി
  • ഇത് റയൽ മാഡ്രിഡിന്റെ പതിനാലാം ചാമ്പ്യൻസ് ലീഗ് കിരീടം

തുടക്കവും കോർതോസ് സേവുകളും

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ മത്സരം ഗോൾ രഹിതമായി നിൽക്കുന്നു. റയൽ ഗോൾകീപ്പർ കോർതോസിന്റെ മികച്ച സേവുകൾ ആണ് കളി ഗോൾ രഹിതമായി നിർത്തിയത്. ഒപ്പം അവസാനം റയലിന്റെ ഒരു ഗോൾ നിഷേധിക്കപ്പെട്ടതും കാണാൻ ആയി.20220529 013332

ഇന്ന് ആരാധകർ സ്റ്റേഡിയത്തിൽ കയറുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം അര മണിക്കൂറിലധികം വൈകിയാണ് പാരീസിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ ആരംഭിച്ചത്. മത്സരം ആരംഭിച്ചപ്പോൾ ലിവർപൂൾ ആണ് പെട്ടെന്ന് താളം കണ്ടെത്തിയത്. മത്സരത്തിന്റെ 15ആം മിനുട്ടിൽ ലിവർപൂളിന്റെ ആദ്യ അവസരം വന്നു. വലതുവിങ്ങിലൂടെ വന്ന ട്രെന്റ് അർനോൾഡ് നൽകിയ പാസ് സലാ ഗോൾ ലക്ഷ്യമാക്കി തൊടുത്തു. കോർതോ രക്ഷയ്ക്ക് എത്തി. ഈ ഷോട്ട് മുതൽ കോർതോയുടെ ജോലി തുടങ്ങി.

രണ്ട് മിനുട്ട് കഴിഞ്ഞു മാനെയുടെ പാസിൽ നിന്ന് സലായുടെ ഒരു ഷോട്ട് കൂടെ. വീണ്ടും കോർതോ രക്ഷയ്ക്ക്. ലിവർപൂളിന്റെ വേഗത റയൽ മാഡ്രിഡിന്റെ ഡിഫൻസിന് പ്രശ്നമായി‌‌ ഇരുപതാം മിനുട്ടിൽ പെനാൾട്ടി ബോക്സിന് അകത്തു നിന്ന് മാനെ തൊടുത്ത് ഷോട്ട് കോർതോയുടെ വലിയ സേവിനൊപ്പം ഗോൾ പോസ്റ്റിന്റെ കൂടെ സഹായത്തോടെയാണ് ഗോളിൽ നിന്ന് മാറി നിന്നത്.

ഗോൾ or ഓഫ്സൈഡ്?

റയൽ മാഡ്രിഡിന് അറ്റാക്കുകൾ ഒന്നും നടത്താൻ ആയില്ല. ആദ്യ പകുതിയുടെ തൊട്ടു മുമ്പ് മാത്രം ആണ് റയലിന്റെ അറ്റാക്ക് വന്നത്. 43ആം മിനുട്ടിൽ ബെൻസീമക്ക് കിട്ടിയ അവസരം താരത്തിന് ആദ്യം മുതലെടുക്കാൻ ആയില്ല എങ്കിലും രണ്ടാമതും കാലിലേക്ക് തന്നെ പന്ത് എത്തിയപ്പോൾ കരീം ബെൻസീമ അത് വലയിൽ എത്തിച്ചു. പക്ഷെ റഫറി ഓഫ് സൈഡ് വിളിച്ചു. നീണ്ട വി എ ആർ ചെക്കിന് ശേഷവും ആ ഗോൾ അനുവദിക്കപ്പെട്ടില്ല‌. ഫബിനോയുടെ ടച്ചിൽ ആണ് ഒഅന്ത് ബെൻസീമയിൽ എത്തിയത് എങ്കിലും ഇന്റൻഷനോടെയുള്ള ടച്ച് അല്ല എന്നത് പറഞ്ഞാണ് വാർ അറ്റ്ജ് ഓഫ്സൈഡ് ആണെന്ന് തന്നെ വിധിച്ചത്. അതുകൊണ്ട് തന്നെ ആദ്യ പകുതി കളി ഗോൾ രഹിതമായി അവസാനിച്ചു.

ലാറ്റിനമേരിക്കൻ കൂട്ടുകെട്ടിൽ വിനീഷ്യസിന്റെ ഗോൾ

രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് പുതിയ ഊർജ്ജത്തോടെയാണ് കളിച്ചത്. 58ആം മിനുട്ടിൽ റയൽ മാഡ്രിഡ് പാരീസിൽ ഗ്യാലറിയിൽ ഉണ്ടായിരുന്ന റയൽ മാഡ്രിഡ് ആരാധകരെ സന്തോഷിപ്പിച്ച് കൊണ്ട് ലീഡ് കണ്ടെത്തി. വലതു വിങ്ങിലൂടെ കുതിച്ചെത്തിയ വാല്വെർഡെ ഡ്രിൽ ചെയ്ത് നൽകിയ പാസ് ബാക്ക് പോസ്റ്റിലൂടെ വന്ന വിനീഷ്യസ് വലയിൽ എത്തിച്ചു. റയൽ 1-0ന് മുന്നിൽ. വിനീഷ്യസിന്റെ ഈ സീസണിലെ നാലാം ചാമ്പ്യൻസ് ലീഗ് ഗോൾ.

തിരിച്ചടിക്കാൻ വിടാതെ കോർതോ

ലിവർപൂൾ സലായിലൂടെ അധികം താമസിയാതെ ഒരിക്കൽ കൂടെ കോർതോയെ പരീക്ഷിച്ചു എങ്കിലും കീഴ്പ്പെടുത്താൻ ആയില്ല. അവർ ലൂയിസിനെ പിൻവലിച്ച് ജോടയെ കളത്തിൽ ഇറക്കി നോക്കി. 68ആം മിനുട്ടിൽ വീണ്ടും സലായെ കോർതോ തടഞ്ഞു. ലിവർപൂൾ ഫർമീനോയെയും രംഗത്ത് ഇറക്കി അറ്റാക്കിൽ ആൾക്കാരെ നിറച്ചു. എങ്കിലും കോർതോ റയലിനെ ലീഡിൽ നിർത്തി. 82ആം മിനുട്ടിൽ ഒരു കോർതോ സേവ് കൂടെ.

14ആം ചാമ്പ്യൻസ് ലീഗ് മുത്തം

റയൽ മാഡ്രിഡിന്റെ പതിനാലാം ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. റയൽ മാഡ്രിഡ് 2018ലും ലിവർപൂളിനെ ഫൈനലിൽ കീഴ്പ്പെടുത്തി ആയിരുന്നു കിരീടം നേടിയത്‌. സീസണിൽ അവസാന ലാപ്പ് വരെ ഗംഭീരമായി കളിച്ച ലിവർപൂളിന് അവസാനം പ്രീമിയർ ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും നഷ്ടമായത് വലിയ വേദന നൽകും.

ചാമ്പ്യൻസ് ലീഗ് ഫൈനൽ, വിവാദ VAR വിധിയും കോർതോസിന്റെ സേവുകളും

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ മത്സരം ഗോൾ രഹിതമായി നിൽക്കുന്നു. റയൽ ഗോൾകീപ്പർ കോർതോസിന്റെ മികച്ച സേവുകൾ ആണ് കളി ഗോൾ രഹിതമായി നിർത്തിയത്. ഒപ്പം അവസാനം റയലിന്റെ ഒരു ഗോൾ നിഷേധിക്കപ്പെട്ടതും കാണാൻ ആയി.

ഇന്ന് ആരാധകർ സ്റ്റേഡിയത്തിൽ കയറുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം അര മണിക്കൂറിലധികം വൈകിയാണ് പാരീസിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ ആരംഭിച്ചത്. മത്സരം ആരംഭിച്ചപ്പോൾ ലിവർപൂൾ ആണ് പെട്ടെന്ന് താളം കണ്ടെത്തിയത്. മത്സരത്തിന്റെ 15ആം മിനുട്ടിൽ ലിവർപൂളിന്റെ ആദ്യ അവസരം വന്നു. വലതുവിങ്ങിലൂടെ വന്ന ട്രെന്റ് അർനോൾഡ് നൽകിയ പാസ് സലാ ഗോൾ ലക്ഷ്യമാക്കി തൊടുത്തു. കോർതോ രക്ഷയ്ക്ക് എത്തി. ഈ ഷോട്ട് മുതൽ കോർതോയുടെ ജോലി തുടങ്ങി.

രണ്ട് മിനുട്ട് കഴിഞ്ഞു മാനെയുടെ പാസിൽ നിന്ന് സലായുടെ ഒരു ഷോട്ട് കൂടെ. വീണ്ടും കോർതോ രക്ഷയ്ക്ക്. ലിവർപൂളിന്റെ വേഗത റയൽ മാഡ്രിഡിന്റെ ഡിഫൻസിന് പ്രശ്നമായി‌‌ ഇരുപതാം മിനുട്ടിൽ പെനാൾട്ടി ബോക്സിന് അകത്തു നിന്ന് മാനെ തൊടുത്ത് ഷോട്ട് കോർതോയുടെ വലിയ സേവിനൊപ്പം ഗോൾ പോസ്റ്റിന്റെ കൂടെ സഹായത്തോടെയാണ് ഗോളിൽ നിന്ന് മാറി നിന്നത്.

റയൽ മാഡ്രിഡിന് അറ്റാക്കുകൾ ഒന്നും നടത്താൻ ആയില്ല. ആദ്യ പകുതിയുടെ തൊട്ടു മുമ്പ് മാത്രം ആണ് റയലിന്റെ അറ്റാക്ക് വന്നത്. 43ആം മിനുട്ടിൽ ബെൻസീമക്ക് കിട്ടിയ അവസരം താരത്തിന് ആദ്യം മുതലെടുക്കാൻ ആയില്ല എങ്കിലും രണ്ടാമതും കാലിലേക്ക് തന്നെ പന്ത് എത്തിയപ്പോൾ കരീം ബെൻസീമ അത് വലയിൽ എത്തിച്ചു. പക്ഷെ റഫറി ഓഫ് സൈഡ് വിളിച്ചു. നീണ്ട വി എ ആർ ചെക്കിന് ശേഷവും ആ ഗോൾ അനുവദിക്കപ്പെട്ടില്ല‌. ഫബിനോയുടെ ടച്ചിൽ ആണ് ഒഅന്ത് ബെൻസീമയിൽ എത്തിയത് എങ്കിലും ഇന്റൻഷനോടെയുള്ള ടച്ച് അല്ല എന്നത് പറഞ്ഞാണ് വാർ അറ്റ്ജ് ഓഫ്സൈഡ് ആണെന്ന് തന്നെ വിധിച്ചത്. അതുകൊണ്ട് തന്നെ ആദ്യ പകുതി കളി ഗോൾ രഹിതമായി അവസാനിച്ചു.

ജോർദാനോട് ഇന്ത്യക്ക് പരാജയം

ഇന്ത്യൻ ഫുട്ബോൾ ടീമിന് നിരാശ. ഇന്ന് ജോർദാനെതിരായ സൗഹൃദ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു. ദോഹയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ഇന്ത്യയുടെ പരാജയം. ഏഷ്യൻ കപ്പ് യോഗ്യതക്ക് ആയുള്ള ഒരുക്കത്തിന് ഇത് ഒരു തിരിച്ചടിയാകും. ഇന്ന് തുടക്കം മുതൽ ജോർദാന് ചെറിയ മേധാവിത്വം ഉണ്ടായിരുന്നു. അവർ അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോളുകൾ പിറന്നില്ല‌. ഇന്ത്യക്ക് നല്ല തുറന്ന അവസരങ്ങൾ സൃഷ്ടിക്കാനായില്ല.

രണ്ടാം പകുതിയിൽ ആഷിക് കുരുണിയൻ കളത്തിൽ എത്തിയിട്ടും മാറ്റങ്ങൾ ഉണ്ടായില്ല. മത്സരത്തിന്റെ 76ആം മിനുട്ടിലാണ് ജോർദാൻ ലീഡ് എടുത്തത്‌.സബ്ബായി എത്തിയ മൊന്തർ അബു അമാറയാണ് ഗോൾ നേടിയത്. അവസാനം ഒരു ഗോൾ കൂടെ ജോർദാൻ നേടിയതോടെ ഇന്ത്യയുടെ പരാജയം.

ഇന്ത്യ അടുത്ത മാസം ആണ് ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾ കളിക്കേണ്ടത്.

സംസ്ഥാന ജൂനിയർ ഫുട്ബോൾ, കോഴിക്കോടിനെ തോൽപ്പിച്ച് തൃശ്ശൂർ ചാമ്പ്യന്മാർ

46ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിൽ തൃശ്ശൂരിന് കിരീടം. തൃക്കരിപ്പൂർ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ കോഴിക്കോടിനെ തോൽപ്പിച്ച് ആണ് തൃശ്ശൂർ കിരീടം സ്വന്തമാക്കിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു വിജയം. ഇന്ന് നിശ്ചിത സമയത്ത് ഇരു ടീമുകളും 2 ഗോൾ വീതമാണ് സ്കോർ ചെയ്തത്‌‌. മുഹമ്മദ് അജ്സൽ നേടിയ 45ആം മിനുട്ടിലെയും 57ആം മിനുട്ടിലെയും ഗോളുകൾ കോഴിക്കോടിന് 2 ഗോളിന്റെ ലീഡ് നൽകിയിരുന്നു.

എന്നാൽ തൃശ്ശൂർ തിരിച്ചടിച്ചു. അവർ 72ആം മിനുട്ടിൽ ഷിജാസിലൂടെ ഒരു ഗോൾ മടക്കി. പിന്നീട് കോഴിക്കോട് വിജയം ഉറപ്പിച്ചു എന്ന് കരുതിയ കളിയുടെ 95ആം മിനുട്ടിൽ അനന്ദുവിലൂടെ തൃശ്ശൂർ സമനിലയും പിടിച്ചു. പെനാൾട്ടി ഷൂട്ടൗട്ടുൽ 6-5നാണ് തൃശ്ശൂർ ജയിച്ചത്.

സെമിയിൽ ആതിഥേയരായ കാസർഗോഡിനെ തോൽപ്പിച്ച് ആയിരുന്നു തൃശ്ശൂർ ഫൈനലിൽ എത്തിയത്. മുൻ റൗണ്ടുകളിൽ തൃശ്ശൂർ മലപ്പുറത്തെയും കൊല്ലത്തെയും തോൽപ്പിച്ചിട്ടുണ്ട്.

സൂസൈരാജ് മോഹൻ ബഗാൻ വിട്ട് ഒഡീഷയിൽ കരാർ ഒപ്പുവെച്ചു

എ ടി കെ മോഹൻ ബഗാന്റെ താരമായ മൈക്കിൾ സൂസൈരാജിനെ ഒഡീഷ എഫ് സി സ്വന്തമാക്കി. 27കാരനായ താരം ഒഡീഷയിൽ രണ്ട് വർഷത്തെ കരാർ ഒപ്പുവെച്ചിരിക്കുകയാണ്. അതുകഴിഞ്ഞ് ഒരു വർഷത്തേക്ക് കരാർ വീട്ടാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ട്. 2019 മുതൽ മോഹൻ ബഗാനൊപ്പം ഉള്ള താരമാണ് സൂസൈരാജ്.

മോഹൻ ബഗാൻ വലിയ വില നൽകി ആയിരുന്നു സൂസൈരാജിനെ സ്വന്തമാക്കിയത്. എന്നാൽ പരിക്ക് സൂസൈരാജിന്റെ മോഹൻ ബഗാൻ കരിയറിന് വില്ലനായി. ഒഡീഷയിൽ തന്റെ പഴയ മികവിലേക്ക് ഉയരാൻ ആകും എന്നാകും സൂസൈരാജ് വിശ്വസിക്കുന്നത്. മുമ്പ് ജംഷദ്പൂരിനായും ഐ എസ് എല്ലിൽ സൂസൈരാജ് കളിച്ചിട്ടുണ്ട്. മുമ്പ് ചെന്നൈ സിറ്റിക്കായി ഗംഭീര പ്രകടനം നടത്തി ആയിരുന്നു സൂസൈരാജ് ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധയിൽ എത്തിയത്.

പെരിസിച് ഇന്റർ മിലാൻ വിടും, ഇനി സ്പർസിൽ

ഇന്റർ മിലാന്റെ വിങ്ങറായ ഇവാൻ പെരൊസിച് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് എത്തും. താരത്തെ സ്പർസ് സ്വന്തമാക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സ്പർസിൽ 2024വരെയുള്ള കരാർ പെരിസിച് ഒപ്പുവെക്കും എന്നാണ് സൂചനകൾ. 5 മില്യൺ വേതനം ലഭിക്കുന്ന കരാർ ഇന്റർ മിലാൻ താരത്തിന് മുന്നിൽ വെച്ചിട്ടുണ്ട്‌ എങ്കിലും അത് നിരസിച്ചാണ് താരം ഇംഗ്ലണ്ടിലേക്ക് വരുന്നത്. കോണ്ടെയാണ് പെരിസിച് ഇംഗ്ലണ്ടിലേക്ക് എത്താനുള്ള കാരണം.

കഴിഞ്ഞ സീസണിലെ ഇന്ററിന്റെ ലീഗ് കിരീട നേട്ടത്തിൽ വലിയ പങ്കു വഹിച്ചിട്ടുള്ള താരമാണ് പെരിസിച്. മുമ്പ് ഇന്റർ മിലാൻ വിട്ട് ലോണിൽ ബയേണിൽ ചെന്ന് അവിടെയും നല്ല പ്രകടനങ്ങൾ കാഴ്ചവെക്കാൻ ഈ വിങ്ങർക്ക് ആയിരുന്നു. 2015ൽ ആയിരുന്നു പെരിസിച് ഇന്റർ മിലാനിൽ എത്തിയത്. ഇതുവരെ അവർക്കായി 200ൽ അധികം മത്സരങ്ങൾ കളിക്കാനും 50ൽ അധികം ഗോൾ നേടാനും താരത്തിനായിട്ടുണ്ട്.

യൂറോപ്പ് ആരുടേത്!! ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇന്ന്, റയൽ മാഡ്രിഡും ലിവർപൂളും പാരീസിൽ

യൂറോപ്പിലെ ഏറ്റവും വലിയ കിരീടം ലക്ഷ്യമിട്ട് യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്ന് റയൽ മാഡ്രിഡും ലിവർപൂളും ഇറങ്ങുകയാണ്‌‌. പാരീസിൽ നടക്കുന്ന ഫൈനലിൽ ലിവർപൂൾ അവരുടെ ഏഴാം ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി ഇറങ്ങുമ്പോൾ റയൽ മാഡ്രിഡ് 14ആം ചാമ്പ്യൻസ് ലീഗ് കിരീടമാണ് ലക്ഷ്യമിടുന്നത്. ഇരു ടീമുകളും 2019ൽ ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ റയൽ മാഡ്രിഡ് ആയിരുന്നു കിരീടം നേടിയത്. എന്നാൽ ലിവർപൂൾ അന്നത്തെക്കാൾ മികച്ച ടീമാണ് ഇപ്പോൾ.

അവർ ഇംഗ്ലണ്ടിൽ രണ്ട് കിരീടം നേടിയാണ് വരുന്നത്. പ്രീമിയർ ലീഗ് കിരീടം ഒരു പോയിന്റിന് നഷ്ടപ്പെട്ട വേദനയും ലിവർപൂളിന് ഉണ്ട്. ഇന്റർ മിലാൻ, ബെൻഫിക, വിയ്യറയൽ എന്നിങ്ങനെ താരതമ്യേന അധികം പ്രയാസമില്ലാത്ത എതിരാളികൾ ആയിരുന്നു ലിവർപൂളിന്റെ വഴിയിൽ ഉണ്ടായിരുന്നത്. എന്നാൽ റയൽ മാഡ്രിഡിന്റെ കാര്യം അങ്ങനെ ആയിരുന്നില്ല. പി എസ് ജി, ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നീ വമ്പന്മാരെ വൻ മത്സരങ്ങളിലൂടെ മറികടന്നാണ് റയൽ ഫൈനലിലേക്ക് എത്തിയത്.

ബെൻസീമ തന്നെയാണ് റയലിനെ മുന്നിൽ നിന്ന് നയിക്കുന്നത്. വിനീഷ്യസും റോഡ്രിഗോയും ബെൻസീമക്ക് പിറകിൽ അത്ഭുത ഫീറ്റുമായുണ്ട് എന്നതും റയലിന് ധൈര്യമാണ്. ഫബിനോയും തിയാഗോയും പരിക്ക് മാറി എത്തിയത് ലിവർപൂളിന് കരുത്തേകും.

ഇന്ന് രാത്രി 12.30നാണ് ഫൈനൽ നടക്കുക. കളി തത്സമയം സോണി ലൈവിലും ടെൻ 2 എച് ഡിയിലും കാണാം.

തിയാഗോയും ഫബിനോയും ചാമ്പ്യൻസ് ലീഗ് ഫൈനലിന് ഉണ്ടാകും

റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തിയാഗോയും ഫാബീനോയും ലിവർപൂളിന്റെ സ്ക്വാഡിൽ ഉണ്ടാകും. ഇരുവരും ഫിറ്റ്നെസ് വീണ്ടെടുത്തതായി ലിവർപൂൾ അറിയിച്ചു. ഫൈനലിനായി ലിവർപൂൾ ടീമുകൾ പാരീസിൽ എത്തി. വോൾവ്സിന് എതിരായ മത്സരത്തിനിടയിൽ ആയിരുന്നു തിയാഗോയ്ക്ക് പരിക്കേറ്റത്‌. ഫബിനോയ്ക്ക് ആസ്റ്റൺ വില്ലക്ക് എതിരായ മത്സരത്തിലും പരിക്കേറ്റു. ഇരുവരും ഇനി ഈ സീസണിൽ കളിച്ചേക്കില്ല എന്ന ഭയം ഉണ്ടായിരുന്നു.

സലാഹ്, വാൻ ഡൈക് എന്നിവരും പൂർണ്ണ ഫിറ്റ്നെസിൽ എത്തിയിട്ടുണ്ട്. പ്രീമിയർ ലീഗ് കിരീടം നഷ്ടപ്പെട്ട ലിവർപൂൾ നാളെ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്താൻ ആകും എന്ന പ്രതീക്ഷയിലാണ്‌.

ജോർദാന് എതിരായ മത്സരത്തിൽ ലിസ്റ്റൺ ഇന്ത്യക്ക് ഒപ്പം ഉണ്ടാകില്ല

നാളെ നടക്കുന്ന ജോർദാന് എതിരായ മത്സരത്തിൽ ലിസ്റ്റൺ കൊളാസോ ഇന്ത്യൻ ഫുട്ബോൾ ടീമിനൊപ്പം ഉണ്ടാകില്ല. ദോഹയിൽ ഉള്ള ഇന്ത്യൻ ടീമിനൊപ്പം ലിസ്റ്റൺ ചേർന്നു എങ്കിലും പരിക്ക് അനുഭവപ്പെട്ടത് കൊണ്ട് ലിസ്റ്റണെ നാളെ കളിപ്പിക്കില്ല. ലിസ്റ്റണും പ്രിതം കോട്ടാലും ഇന്നലെ മോഹൻ ബഗാൻ ക്യാമ്പ് വിട്ട് ദോഹയിൽ എത്തിയിരുന്നു. എന്നാൽ ഇരുവർക്കും ചെറിയ പരിക്ക് ഉള്ളതിനാൽ കളിപ്പിക്കേണ്ട എന്ന് സ്റ്റിമാച് തീരുമാനിച്ചു.

രാഹുൽ ബെഹ്കെയും പരിക്ക് കാരണം നാളെ ഉണ്ടാകില്ല. മൂന്ന് പേരും ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്ക് മുമ്പ് പൂർണ്ണ ഫിറ്റ്നസിൽ എത്തും.

ലക്ര നോർത്ത് ഈസ്റ്റിൽ കരാർ പുതുക്കി

ഡിഫൻഡർ പ്രൊവറ്റ് ലക്ര നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ തുടരും. താരം ക്ലബുമായി ഒരു വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ 16 മത്സരങ്ങൾ കളിച്ച പ്രൊവറ്റ് ലക്ര നോർത്ത് ഈസ്റ്റ, ടീമികെ പ്രധാനി ആണിപ്പോൾ. ഇപ്പോൾ ടീമിൽ ഉള്ളതിൽ ഏറ്റവും കൂടുതൽ കാലമായി നോർത്ത് ഈസ്റ്റിനൊപ്പം ഉള്ള താരമവും പ്രൊവറ്റ് ലക്ര ആണ്‌. അവസാന അഞ്ചു സീസണുകളിലും ലക്ര നോർത്ത് ഈസ്റ്റിനൊപ്പം ഉണ്ടായിരുന്നു.

മുമ്പ് ഗോകുലത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ് ലക്ര. 24കാരനായ താരം ലെഫ്റ്റ് ബാക്കായും സെന്റർ ബാക്കായും കളിക്കാൻ കഴിവുള്ള താരമാണ്. ഐ എസ് എല്ലിൽ ലക്ര നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി മാത്രമെ കളിച്ചിട്ടുള്ളൂ. കൊൽക്കത്തൻ ക്ലബായ പതചക്രയ്ക്ക് വേണ്ടിയും ഇതിനു മുമ്പ് ലക്ര കളിച്ചിട്ടുണ്ട്.

സാഞ്ചോയെ സ്വന്തമാക്കിയ പോലെ ഒരു മാഞ്ചസ്റ്റർ സിറ്റി യുവതാരത്തെ കൂടെ ഡോർട്മുണ്ട് റാഞ്ചുന്നു

ഇംഗ്ലണ്ടിൽ നിന്ന് യുവതാരങ്ങളെ സൈൻ ചെയ്ത് വലിയ താരങ്ങളാക്കി മാറ്റുന്ന ഡോർട്മുണ്ട് രീതിയിലേക്ക് ഒരു താരം കൂടെ. മുമ്പ് ജേഡൻ സാഞ്ചോയെ സ്വന്തമാാക്കിയത് പോലെ ജൂഡ് ബെല്ലിങ്ഹാമിനെ സ്വന്തമാക്കിയ പോലെ ഇപ്പോൾ ഡോർട്മുണ്ട് ഒരു യുവതാരത്തെ കൂടെ സ്വന്തമാക്കുകയാണ്. 19കാരനായ ജെയ്ഡൻ ബ്രാഫ് ആകും മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ഡോർട്മുണ്ടിലേക്ക് പോകുന്നത്.

കാല് മുട്ടിനേറ്റ പരിക്കിൽ നിന്ന് മോചിതനായ താരം മാഞ്ചസ്റ്റർ സിറ്റി വിടുമെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ താരം ഇപ്പോൾ ഡോർട്മുണ്ടിൽ കരാർ ഒപ്പുവെക്കുക ആണെന്ന് ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു.19 കാരനായ ബ്രാഫ്, 2019-ൽ ആയിരുന്നു സിറ്റിയിൽ എത്തിയത്. സിറ്റിയുടെ അണ്ടർ 23 ടീമിന്റെ മികച്ച താരമായി തിരിഅഞ്ഞെടുക്കപ്പെട്ട ബ്രാഫ് സീനിയർ ടീമിനൊപ്പം പരിശീലനം നടത്തി എങ്കിലും പെപ് അധികം അവസരം നൽകിയിരുന്നില്ല. അതാണ് താരം ക്ലബ് വിടാൻ തീരുമാനിക്കാൻ കാരണം.

ഇറ്റലിയിൽ ഉഡിനെസെയിൽ ലോണിൽ കളിച്ചിരുന്ന താരം അവിടെ തിളങ്ങി എങ്കിലും മുട്ടിനു പരിക്കേറ്റത് വലിയ തിരിച്ചടിയായി. ഇനി അടുത്ത സീസണിൽ ഡോർട്മുണ്ട് ജേഴ്സിയിൽ ബ്രാഫിനെ കാണാൻ ആകും.

ലീഡ്സ് യുണൈറ്റഡിന് ഓസ്ട്രിയയിൽ നിന്ന് ഒരു മിന്നും യുവതാരം

ലീഡ്സ് യുണൈറ്റഡ് ഒരു ഗംഭീര സൈനിംഗ് പൂർത്തിയാക്കി. ഓസ്ട്രിയൻ ക്ലബായ സാൽസ്ബർഗിന്റെ യുവതാരം ബ്രെൻഡൻ ആരോൺസണിനെ ആണ് ലീഡ്സ് സ്വന്തമാക്കിയത്. 2027-ലെ സമ്മർ വരെ നീളുന്ന ഒരു കരാറിൽ 21കാരൻ ഒപ്പുവെച്ചു.

കഴിഞ്ഞ സീസണിൽ സാൽസ്ബർഗിനായി 41 മത്സരങ്ങൾ ആരോൺസൻ കളിച്ചു. 10 അസിസ്റ്റുകളും ആറ് ഗോളുകളും താരം നേടി. തുടർച്ചയായി രണ്ടാം സീസണിലും ഓസ്ട്രിയൻ ബുണ്ടസ്ലിഗയും ഓസ്ട്രിയൻ കപ്പും നേടാൻ സാൽസ്ബർഗിനെ സഹായിക്കാനും ആരോൺസനായി. രണ്ട് വർഷം മുമ്പായിരുന്നു താരം ക്ലബിലേക്ക് എത്തിയത്.

അമേരിക്കൻ ദേശീയ ടീമിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ ആയ ആരോൺസൻ രാജ്യത്തിനായി 18 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അഞ്ച് ഗോളുകളും നേടി.

Exit mobile version