‘ഫാൻപോർട്ട്’ : മലയാളത്തിന്റെ സ്പോർട്സ് പോർട്ടൽ | About Us

ഫുട്ബോൾ ക്രിക്കറ്റ് ടെന്നീസ് തുടങ്ങി എല്ലാ കായിക ഇനങ്ങൾക്കും നല്ല വേരുള്ള മണ്ണാണ് കേരളം. വളപട്ടണം സെവൻസ് മുതൽ ഫിഫ ലോകകപ്പു വരെയും, സ്കൂൾ ഗെയിംസ് മുതൽ ഒളിംപിക്സ് വരെയും ഉള്ള വാർത്തകളെയും വിശകലനങ്ങളേയും ഒരേ ആകാംക്ഷയോടെ ഉറ്റു നോക്കുന്നവരാണ് നമ്മൾ. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഒന്നോ രണ്ടോ പത്ര കോളങ്ങളിൽ സ്ഥാനം ലഭിച്ചു കൊണ്ടാരംഭിച്ച കേരളത്തിലെ കായിക വാർത്താ വിശകലനങ്ങൾ ഇന്ന് രണ്ടു കളർ പേജുകളും മാസികകളും കണക്കെ വളർന്നു.

എങ്കിലും വാർത്തകൾക്ക് വേണ്ടി കടലാസുകൾ തേടിപോകാൻ മടിക്കുന്ന നവയുഗത്തിന്, കായിക ഭ്രാന്ത് ആവശ്യത്തിലധികമുള്ള കേരളത്തിന്  ഒരു സ്പോർട്സ് പോർട്ടൽ ഇല്ല എന്നതാണ് വസ്തുത. അതിനൊരു പരിഹാരമാവുകയാണ് ‘ഫാൻപോർട്ട്’ എന്നു ഞങ്ങൾ പേരു നൽകിയിരിക്കുന്ന ഈ ചെറിയ സംരംഭത്തിലൂടെ. മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെ മുഴുവൻ വിശേഷങ്ങളും ഒരൊറ്റ കൂരയിൽ കൊണ്ടു വരികയാണ്  ‘ഫാൻപോർട്ട്’ എന്ന വെബ് സൈറ്റിലൂടെ ഞങ്ങൾ. കായിക രംഗത്തെ ഓരോ തുടിപ്പും അർഹിക്കുന്ന നീതിയോടെ മലയാളി മനസ്സുകളിലേക്ക് എത്തിക്കാനുള്ള ഞങ്ങളുടെ ശ്രമമായ ഈ ഫാൻപോർട്ടിനെ എല്ലാ കായിക ഇനങ്ങളുടെയും ഫാൻസ് ആയ മലയാളികൾക്ക് സമർപ്പിക്കുന്നു.