സുശീൽ കുമാർ ഇന്ത്യക്ക് വേണ്ടി കോമൺ വെൽത്ത് ഗെയിംസിനിറങ്ങും

മുൻ ലോക ചാമ്പ്യനും ഒളിമ്പിക് മെഡൽ ജേതാവുമായ സുശീൽ കുമാർ കോമൺ വെൽത്ത് ഗെയിംസിനിറങ്ങും. ഇന്ത്യൻ ഗുസ്തി ഫെഡെറേഷൻ വെബ് സൈറ്റിലൂടെ ആദ്യം പുറത്ത് വിട്ട താരങ്ങളുടെ ലിസ്റ്റിൽ ഒളിമ്പിക് ജേതാവ് സുശീൽ കുമാർ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ സുശീൽ കുമാറിന്റെ പേര് ഉൾപ്പെടുത്താതിരുന്നത് വെബ്സൈറ്റിന്റെ ടെക്നിക്കൽ പ്രോബ്ലമാണെന്ന് വിശദീകരിച്ച ഗുസ്തി ഫെഡറേഷൻ സുശീൽ കുമാർ കോമൺ വെൽത്ത് ഗെയിംസിനിറങ്ങും എന്നും അറിയിച്ചു.

കഴിഞ്ഞ രണ്ട് കോമൺ വെൽത്ത് ഗെയിംസിലും സുശീൽ കുമാറിന് മെഡലുണ്ട്. ഒളിമ്പിക്സിൽ രണ്ട് വ്യക്തിഗത മെഡലുകൾ സ്വന്തമായുള്ള ഏക ഇന്ത്യൻ താരമാണ് സുശീൽ കുമാർ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial