2023 റഗ്ബി ലോകകപ്പ് ഫ്രാന്‍സില്‍ നടത്താന്‍ തീരുമാനിച്ചു. വേള്‍ഡ് റഗ്ബി ദക്ഷിണാഫ്രിക്കയ്ക്ക് ടൂര്‍ണ്ണമെന്റ് നടത്തിപ്പിനുള്ള അവകാശം നല്‍കണമെന്ന് അറിയിച്ചുവെങ്കിലും ഒടുവില്‍ നറുക്ക് വീണത് ഫ്രാന്‍സിനായിരുന്നു. 450 മില്യണ്‍ ഡോളര്‍ വേള്‍ഡ് റഗ്ബിയ്ക്ക് നല്‍കാമെന്ന ഫ്രാന്‍സിന്റെ വാഗ്ദാനമാണ് ടൂര്‍ണ്ണമെന്റിന്റെ നടത്തിപ്പവകാശം ഫ്രാന്‍സിനു ലഭിക്കാന്‍ തുണയായത്. ഇതിന്‍ പ്രകാരം ഏകദേശം 10 ഓളം വരുന്ന മുന്‍ നിര റഗ്ബി രാജ്യങ്ങള്‍ക്ക് 30 മില്യണ്‍ യുഎസ് ഡോളറോളം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇത്തരത്തിലുള്ള വരുമാന സാധ്യതയാണ് ദക്ഷിണാഫ്രിക്കയെ മറികടന്ന് ഫ്രാന്‍സിനു ലോകകപ്പ് അവസരം നല്‍കുവാന്‍ മറ്റു രാജ്യങ്ങള്‍ക്ക് സമ്മതം നല്‍കുവാന്‍ അനുകൂല ഘടകമായി മാറിയത്. ഇത്തരത്തില്‍ നല്‍കുന്ന തുകയ്ക്ക് ശേഷം ബാക്കിയുള്ള രൂപ റഗ്ബിയിലെ ചെറു രാജ്യങ്ങളായ ജര്‍മ്മനി, ബ്രസീല്‍, ചൈന, ഇന്ത്യ തുടങ്ങിയിടത്ത് കളിയുടെ വികസനത്തിനായി ചെലവഴിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

24-15 എന്ന മാര്‍ജിനിലാണ് ഫ്രാന്‍സ് ദക്ഷിണാഫ്രിക്കയെ മറികടന്ന് ലോകകപ്പിനു ആതിഥേയത്വം വഹിക്കുവാനുള്ള അവകാശം നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial