23കാരനായ ബെൽജിയൻ സൈക്കിളിസ്റ്റ് മൈക്കിൾ ഗൂളേർട്ട്സ് റൈസിനിടെ അപകടത്തിൽ പെട്ട് മരണപ്പെട്ടു. ഫ്രാൻസിൽ നടന്ന വൺ ഡേ ക്ലാസിക്ക് റൈസിനിടെ ആയിരുന്നു അപകടം. താരത്തെ കഴിഞ്ഞ ദിവസം അബോധാവസ്ഥയിൽ ട്രാക്കിനു സമീപം കണ്ടെത്തുകയായിരുന്നു.

കാർഡിയാക് അറസ്റ്റാണ് മരണകാരണം എന്നാണ് ഡോക്ട്ർമാർ പറയുന്നത്. 257കിലോമീറ്റർ റൈസിൽ 107 കിലോമീറ്റർ പിന്നിട്ട ശേഷമായിരുന്നു അപകടം സംഭവിച്ചത്. പാരിസ് റൊബൈക്സിലെ മൈക്കിളിന്റെ ആദ്യ സീനിയർ റൈസ് ആയിരുന്നു ഇത്. നേരത്തെ അണ്ടർ 23 കാറ്റഗറിൽ മൈക്കിൾ ഇവിടെ മത്സരിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial