ദീപ കര്‍മാകര്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനു ഇല്ല

2017ല്‍ പിടിപെട്ട് പരിക്ക് പബര്‍ണ്ണമായി ഭേദമാകാത്തതിനാല്‍ ദീപ കര്‍മാകര്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി. ഇന്ന് താരത്തിന്റെ കോച്ചാണ് തീരുമാനം അറിയിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസ് പോലുള്ള ടൂര്‍ണ്ണമെന്റിനു ദീപ തയ്യാറല്ലെന്നും ഏഷ്യന്‍ ഗെയിംസ് ആണ് ലക്ഷ്യം വയ്ക്കുന്നതെ്നനാണ് കോച്ച് ഭിശ്വേഷര്‍ നന്ദി പറഞ്ഞത്. താരം ഫിറ്റാണ് പക്ഷേ മത്സരങ്ങള്‍ക്ക് തയ്യാറാകാന്‍ കുറച്ച് സമയം കൂടി വേണം.

കഴിഞ്ഞ ഏപ്രിലിലാണ് താരം ശസ്ത്രക്രിയക്ക് വിധേയമായത്. 2014 ഗ്ലാസ്കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം നേടി ചരിത്രം സൃഷ്ടിച്ച വനിതയാണ് ദീപ കര്‍മാകര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial