ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദിന്. 48 കാരനായ ആനന്ദ് റിയാദിൽ വെച്ച് നടന്ന ചാമ്പ്യൻഷിപ്പാണ് സ്വന്തമാക്കിയത്. പതിനഞ്ച് റൗണ്ടുകളിൽ 10 .5 പോയന്റ് നേടി വിശ്വനാഥൻ ആനന്ദ് പോയന്റ് നിലയിൽ ഒന്നാമതെത്തിയിരുന്നു. എന്നാൽ റഷ്യക്കാരായ വ്ലാദിമിർ ഫെഡോസേവ്,ഇയാൻ നേപോംനിയച്ച്ചി എന്നി രണ്ടു താരങ്ങൾക്ക് കൂടി അതെ പോയന്റ് നേടിയപ്പോൾ ടൈ ബ്രെക്കെർ ആവശ്യമായി വന്നു.

ഫെഡോസീവിനെ 2 -0 ത്തിനു പരാജയപ്പെടുത്തിയാണ് വിശ്വനാഥൻ ആനന്ദ് കിരീടമുറപ്പിച്ചത്. ടൂർണമെന്റിന്റെ തുടക്കത്തിൽ ലോക ചാമ്പ്യനായ നോർവെയുടെ മാഗ്നെസ് കാൾസണിനെ ആനന്ദ് പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള മറ്റ് താരങ്ങളായ പി. ഹരികൃഷ്ണ 16മതായും , സൂര്യ ശേഖർ ഗാംഗുലി 60മതായും , വിദിത ഗുജറാത്തി 61മതായും, ബി. അഥിബാൻ 65മതായും  എസ് .പി. സേതുരാമൻ 96മതായും സ്ഥാനമുറപ്പിച്ചു. വുമൺസ് ടൈറ്റിൽ ചൈനയുടെ ജ്യൂ വുന്ജുൻ നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...