കോപ അമേരിക്ക ഫൈനൽ ലീഗിൽ ജയിച്ച് ബ്രസീലും അർജന്റീനയും

വനിതാ കോപ അമേരിക്കയുടെ ഫൈനൽ ലീഗ് മത്സരങ്ങളിൽ ബ്രസീലിനും അർജന്റീനയ്ക്കും മികച്ച തുടക്കം. ഇന്ന് പുലർച്ചെ നടന്ന മത്സരങ്ങളിൽ ബ്രസീൽ കൊളംബിയയെയും അർജന്റീന ചിലിയെയും ആണ് തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് അർജന്റീന വിജയിച്ചു കയറിയത്. അർജന്റീനയ്ക്കായി ബോൺസെഗുണ്ടോ, ജെയിംസ്, കൊറോനൽ എന്നിവർ ഗോളുകൾ നേടി.

ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തന്നെ ആയിരുന്നു ബ്രസീലിന്റെ കൊളംബിയക്കെതിരായ വിജയവും. ബ്രസീലിനായി മൊണിക്ക, ബിയ സെനെരാറ്റൊ, തായിസ് എന്നിവരാണ് ഇന്ന് ഗോളുകൾ നേടിയത്. ഫൈനൽ ലീഗിൽ എത്തിയ നാലു ടീമുകളും ഏറ്റുമുട്ടി ഏറ്റവും കൂടുതൽ പോയന്റ് നേടുന്നവരാണ് കോപ സ്വന്തമാക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial