വനിതാ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ജനുവരി പ്ലയർ ഓഫ് ദി മന്ത് ആയി ബെതാനി ഇംഗ്ലണ്ടിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ മാസം ലിവർപൂളിനായി രണ്ടൂ മത്സരങ്ങളിൽ നിന്നായി ആറു ഗോളുകൾ സ്കോർ ചെയ്തതാണ് ബെതിനെ പുരസ്കാര ജേതാവാക്കിയത്. ചെൽസിയിൽ നിന്ന് വായ്പാടിസ്ഥാനത്തിലാണ് ബെത് ലിവർപൂളിൽ എത്തിയത്. ലിവർപൂളിന്റെ സീസണിലെ ടോപ്പ് സ്കോറും ബെതാനിയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial