ബയേൺ മ്യൂണിക്ക് വനിതകൾ ഇന്നലെ പുതിയ ചരിത്രം കുറിച്ചു. ഡി എഫ് ബി കപ്പിലെ ഏറ്റവും വലിയ ജയമെന്ന റെക്കോർഡാണ് ഇന്നലെ ഡി എഫ് ബി കപ്പ് ക്വാർട്ടർ ഫൈനലിലെ ബയേൺ കുറിച്ചത്. ഇന്നലെ എഫ് സി സാർബ്രുകണെ നേരിട്ട ബയേൺ എതിരില്ലാത്ത 15 ഗോളിന് വിജയിച്ച് സെമി ഫൈനൽ ഉറപ്പിച്ചു.

2006ൽ ഫ്രാങ്ക്ഫർട് കുറിച്ച 12-0 എന്ന സ്കോറിന്റെ വിജയമാണ് ബയേൺ ഇന്നലെ മറികടന്നത്. ബയേണിനായി ജിൽ റൂഡ് ഇന്നലെ ആറു ഗോളുകൾ നേടി.നികോളൊ റോൽസർ നാലു ഗോളുകളും ഇസ്ലാക്കർ മൂന്നു ഗോളുകളും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial