ടോട്ടൻഹാം യുവതാരം ജർമ്മൻ ലീഗിലേക്ക്. ടോട്ടൻഹാമിന്റെ 19കാരനായ യുവ ലെഫ്റ്റ് ബാക്ക് കീനൻ ബെന്നറ്റ്സിനെ ജർമ്മൻ ക്ലബായ ബൊറൂസിയ മോൻചൻഗ്ലാഡ്ബചാണ് സ്വന്തമാക്കിയിരിക്കുന്നത്. ട്രാഫൻസ് ടോട്ടൻഹാം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടോട്ടൻഹാമിനു വേണ്ടി യൂത്ത് പ്രീമിയർ ലീഗിലും, യൂത്ത് ചാമ്പ്യൻസ് ലീഗിലും ബെനറ്റ്സ് കളിച്ചിരുന്നു.

ഇടതു വിങ്ങിലും ഇടതു വിങ്ബാക്കായും കളിക്കാൻ കഴിവുള്ള താരമാണ് ബെന്നെറ്റ്സ്. ഡോർട്മുണ്ടിനായി സാഞ്ചോ തിളങ്ങിയതോടെ ഇംഗ്ലീഷ് യവതാരങ്ങളെ ജർമ്മൻ ക്ലബുകൾ റാഞ്ചാൻ തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ആറ് യുവ ഇംഗ്ലീഷ് താരങ്ങൾ ബുണ്ടസ് ലീഗയിൽ കളിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...