എടപ്പാൾ അഖിലേന്ത്യാ സെവൻസിൽ ഏകപക്ഷീയ ജയത്തോടെ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫൈനലിൽ. ഇന്നലെ നടന്ന സെമിയിൽ ലക്കി സോക്കർ ആലുവയെ ആണ് സൂപ്പർ സ്റ്റുഡിയോ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു സൂപ്പറിന്റെ വിജയം. സൂപ്പർ സ്റ്റുഡിയോ മലപ്പുറം സീസണിൽ ഇതുവരെ കിരീടം ഒന്നും ഉയർത്തിയിട്ടില്ല. ആ ക്ഷീണം എടപ്പാളിൽ തീർക്കാം എന്നാണ് സൂപ്പർ പ്രതീക്ഷിക്കുന്നത്.

അൽ മദീന ചെർപ്പുള്ളശ്ശേരി, അൽ ശബാബ് തൃപ്പനച്ചി എന്നിവരേയും സൂപ്പർ സ്റ്റുഡിയോ എടപ്പാളിൽ ഫൈനലിലേക്കുള്ള വഴിയിൽ പരാജയപ്പെടുത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...