ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിൽ സബാൻ കോട്ടക്കൽ സെമി ഫൈനലിൽ. കരുത്തരായ ഫിഫാ മഞ്ചേരിയ്ർ തോൽപ്പിച്ചാണ് സ്മാക്ക് മീഡിയ സബാൻ സെമിയിലേക്ക് കടന്നത്. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു സബാൻ കോട്ടക്കലിന്റെ ജയം.

നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോൾ വീതം അടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. കളി പെനാൾട്ടിയിൽ എത്തിയപ്പോൾ സബാനെ ഭാഗ്യം തുണയ്ക്കുക ആയിരുന്നു. ഇന്ന് സെമിയിൽ സബാൻ കോട്ടക്കൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ നേരിടും

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...