- Advertisement -

സീസണിലെ അവസാന ഫൈനലായ ഗുരുവായൂർ അഖിലേന്ത്യാ സെവൻസും വിജയിച്ച് റോയൽ ട്രാവൽസ് കോഴിക്കോട് സീസൺ അവസാനിപ്പിച്ചു. ഇന്നലെ ഫൈനലിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെയാണ് റോയൽ ട്രാവൽസ് വീഴ്ത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ വിജയം. സെമി ഫൈനലിൽ വൻ വിജയത്തോടെ ലിൻഷയെ മറികടന്നാണ് റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിലേക്ക് കടന്നത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു സെമി ജയം.

സീസണിലെ പതിനൊന്നാം കിരീടമാണ് റോയൽ ട്രാവൽസ് കോഴിക്കോട് ഗുരുവായൂരിൽ ഉയർത്തിയത്. സീസണിൽ ഏറ്റവും കൂടുതൽ കിരീടം എന്ന റെക്കോർഡ് റോയൽ ട്രാവൽസ് കോഴിക്കോടിന് തന്നെയാണ്. 7 കിരീടമുള്ള സബാൻ കോട്ടക്കൽ ആണ് കിരീടത്തിന്റെ കാര്യത്തിൽ രണ്ടാമത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...