- Advertisement -

കാരത്തോട് അഖിലേന്ത്യാ സെവൻസിന്റെ ഫൈനലിൽ വമ്പന്മാരായ ഫിഫാ മഞ്ചേരിയെ തോൽപ്പിച്ച് റോയൽ ട്രാവൽസ് കിരീടം ഉയർത്തി. ഇന്നലെ നടന്ന ആവേശ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഫിഫാ മഞ്ചേരിയെ റോയൽ വീഴ്ത്തിയത്. റോയൽ ട്രാവൽസിന്റെ സീസണിലെ പത്താം കിരീടമാണിത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാടിലും റോയൽ ട്രാവൽസ് കോഴിക്കോട് കിരീടം ഉയർത്തിയിരുന്നു.

സീസണിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമാണ് റോയൽ ട്രാവൽസ് കോഴിക്കോട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...