- Advertisement -

കോളിക്കടവ് അഖിലേന്ത്യാ സെവൻസിൽ അട്ടിമറി. ഇന്നലെ നടന്ന മത്സരത്തിൽ ശക്തരായ ഫിഫാ മഞ്ചേരിയെ ഹണ്ടേഴ്സ് കൂത്തുപറമ്പാണ് അട്ടിമറിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു ഹണ്ടേഴ്സ് കൂത്തുപറമ്പിന്റെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോൾ വീതം അടിച്ച് സമനിലയിൽ നിക്കുകയായിരുന്നു. പെനാൾട്ടിയിൽ എത്തിയപ്പോൾ ഹണ്ടേഴ്സ് ഫിഫയെ വീഴ്ത്തി. അവസാന രണ്ടു സീസണുകൾക്കിടെ ആദ്യമായാണ് ഹണ്ടേഴ്സ് ഫിഫയെ തോൽപ്പിക്കുന്നത്.

ഇന്ന് കോളിക്കടവിൽ ഫ്രണ്ട്സ് മമ്പാട് ഓക്സിജൻ ഫാർമ ജയയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...