ഫിഫാ മഞ്ചേരിയുടെ ഈ സീസണിൽ ഫോമിന് സ്ഥിരത ലഭിക്കുന്നേ ഇല്ല. വീണ്ടു വിജയ വഴിയിൽ എത്താൻ കഴിയാതെ കഷ്ടപ്പെടുകയാണ് ഫിഫാ മഞ്ചേരി. ഇന്ന് വാണിയമ്പലം അഖിലേന്ത്യാ സെവൻസിൽ ഇറങ്ങിയ ഫിഫാ മഞ്ചേരിയെ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ആണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം എടപ്പാളിലും ഫിഫാ മഞ്ചേരി പരാജയം രുചിച്ചിരുന്നു. രണ്ടിനെതിരെ ഒരു ഗോളിനായിരുന്നു സൂപ്പറിന്റെ ജയം.

സൂപ്പറിനെതിരെ ഇത് സീസണിലെ രണ്ടാം പരാജയമാണ് ഫിഫാ മഞ്ചേരിക്ക്. മുമ്പ് കല്പകഞ്ചേരിയിൽ വെച്ചും ഫിഫ സൂപ്പറിനോട് തോറ്റിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...