സെക്കൻഡ് ഡിവിഷൻ ഐലീഗിലെ ഗ്രൂപ്പ് ബിയിൽ ചെന്നൈയിൻ റിസേർവ്സിനു പരാജയം. ഇന്ന് രണ്ടാമത്തെ ഐ എസ് എൽ റിസേർവ്സാണ് പരാജയപ്പെടുന്നത്. നേരത്തെ ഗ്രൂപ്പ് ബിയിൽ തന്നെ ജംഷദ്പൂർ റിസേർവ് ടീമും ഇന്ന് പരാജയപ്പെട്ടൊരുന്നു. ലജോംഗ് ക്ലബായ ലാംഗ്സ്നിംഗ് ആണ് ചെന്നൈയിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ജയം. ടൂറെയും കിറ്റ്ബോക്കുമാണ് ലാംഗ്സ്നിംഗിനായി ഗോൾ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial