സെക്കൻഡ് ഡിവിഷൻ ഐലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് മികച്ച വിജയം. ഇന്ന് ഗോവയിൽ വെച്ച് എഫ് സി ഗോവയെ നേരിട്ട ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. സഹൽ അബ്ദുൽ സമദിന്റെ ഇരട്ടഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സിന് സെക്കൻഡ് ഡിവിഷനിലെ മൂന്നാം ജയം നൽകിയത്.

രണ്ടാം പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ രണ്ട് ഗോളുകളും പിറന്നത്. 59ആം മിനുട്ടിലും 86ആം മിനുട്ടിലുമാണ് കണ്ണൂരുകാരൻ സഹൽ വലകുലുക്കിയത്‌. അഞ്ച് മലയാളി താരങ്ങളെ ആദ്യ ഇലവനിൽ ഇറക്കിയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങിയത്. ജയത്തോടെ ബ്ലാസ്റ്റേഴ്സിന് ലീഗിൽ 9 പോയ്ന്റായി. എന്നാൽ ഇപ്പോഴും ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തു തന്നെയാണ്. ഇനി ഏപ്രിൽ 21ന് മധ്യഭാരതിനെതിരെ ആണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial