- Advertisement -

പ്രീമിയർ ലീഗിൽ നിന്ന് പുറത്തായ സ്വാൻസി സിറ്റി പരിശീലകൻ കാർലോസ് കാർവഹാലിന്റെ കരാർ പുതുക്കേണ്ട എന്ന് തീരുമാനിച്ചു. സീസൺ അവസാനം വരെയായിരുന്നു കാർവഹാലുമായി സ്വാൻസിക്ക് കരാർ ഉണ്ടായിരുന്നത്.

2017 ഡിസംബറിൽ പോൾ ക്ലമന്റിന്റ്റ് പിൻഗാമിയായി എത്തിയ കാർവഹാലിന് തുടക്കത്തിൽ മികച്ച ഫലം നേടാൻ ആയെങ്കിലും പിന്നീട് സ്വാസ്ൻസിയെ റെലഗേഷനിൽ നിന്ന് തടയാൻ ആയിരുന്നില്ല. 2 വർഷത്തിനിടെ പുറത്താക്കപെടുന്ന നാലാമത്തെ സ്വാൻസി പരിശീലകനാണ് കാർവഹാൽ.

അവസാന 9 മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാനാവാതെ വന്നതോടെയാണ് സ്വാൻസിക്ക് ചാംപ്യൻശിപ്പിലേക്ക് തരം താഴേണ്ട ഗതി വന്നത്. 7 വർഷത്തിന് ശേഷമാണ് സ്വാൻസി പ്രീമിയർ ലീഗിൽ നിന്ന് പുറത്തായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...