ഫോമില്ലാതെ വിഷമിക്കുന്ന എവർട്ടന് പുതിയ തിരിച്ചടി. മധ്യനിര താരം ഗിൽഫി സിഗേഴ്‌സൻ കാലിനേറ്റ പരിക്ക് കാരണം ഈ സീസണിലെ ബാക്കിയുള്ള മത്സരങ്ങളിൽ കളിക്കില്ല. സീസൺ അവസാനിച്ചെങ്കിലും താരം ഐസ്ലാൻഡ് ലോകകപ്പ് ടീമിൽ ഇടം നേടിയേക്കും. ലോകകപ്പിൽ താരത്തിന് കളിക്കാനാവും എന്നാണ് പ്രതീക്ഷ. ബ്രയിറ്റന് എതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.

പ്രീമിയർ ലീഗിൽ ഒൻപതാം സ്ഥാനത്തുള്ള എവർട്ടന്റെ പ്രധാന താരങ്ങളിൽ ഒരാളാണ് സിഗേഴ്‌സൻ. സ്വാൻസിയിൽ നിന്ന് സീസൺ തുടക്കത്തിൽ ഗൂഡിസൻ പാർക്കിൽ എത്തിയ താരം ഫോം ഇല്ലാതെ വിഷമിച്ചെങ്കിലും പിന്നീട് ഫോം വീണ്ടെടുത്തിരുന്നു. കുഞ്ഞൻ രാജ്യമായ ഐസ്ലന്റിന് റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ മികച്ച പ്രകടനം നടത്താൻ സിഗർസന്റെ പ്രകടനം അത്യാവശ്യമാണ്. എവർട്ടൻ ഔദ്യോഗിക കുറിപ്പിലൂടെയാണ് താരത്തിന്റെ പരിക്ക് വിവരം സ്ഥിരീകരിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial