തലക്ക് ഏറ്റ ഗുരുതര പരിക്ക് വില്ലനായപ്പോൾ ഹൾ സിറ്റി താരം റയാൻ മേസൻ വിരമിക്കൽ പ്രഖ്യാപിച്ചു. വെറും 26 വയസ് മാത്രമുള്ള താരത്തിന്റെ പ്രഖ്യാപനം ഫുട്‌ബോൾ ലോകത്ത് ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. 2016-2017 സീസണിലാണ് ചെൽസി താരം ഗാരി കാഹിലുമായി കൂട്ടി ഇടിച്ച താരത്തിന് തലയോട്ടിയിൽ പൊട്ടൽ ഉണ്ടായത്. ഏറെ നാളത്തെ ചികിത്സക്ക് ഒടുവിൽ താരം സുഖം പ്രാപിച്ചെങ്കിലും ഇനി ഫുട്‌ബോൾ കളിക്കുന്നത് ഉചിതമാവില്ല എന്ന ഡോക്ടർമാരുടെ നിർദേശമാണ് താരത്തെ ബൂട്ട് അഴിക്കാൻ പ്രേരിപ്പിച്ചത്.

മുൻ ടോട്ടൻഹാം താരമായ മേസൻ 2016 ലാണ് ടോട്ടൻഹാമിൽ നിന്ന് ഹൾ സിറ്റിയിൽ എത്തുന്നത്. 2017 ജനുവരിയിൽ നടന്ന ചെൽസി- ഹൾ സിറ്റി എഫ് എ കപ്പ് മത്സരത്തിലാണ് താരത്തിന് പരിക്ക് പറ്റിയത്. 13 മാസത്തോളം ചികിത്സ തേടിയ താരത്തിന്റെ വിരമിക്കൽ തീരുമാനം ഹൾ സിറ്റിയും താരവും സംയുക്തമായാണ് പ്രഖ്യാപിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...