ടോട്ടൻഹാമിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായുള്ള പോരാട്ടത്തിന് കനത്ത തിരിച്ചടിയാകും ഹാരി കെയ്നിന്റെ പരിക്ക്. ബോണ്മൗതിനെതിരായ അവസാന മത്സരത്തിനിടെ ആയിരുന്നു കെയിനിന്റെ ആങ്കിളിന് പരിക്കേറ്റത്. പരിക്ക് സാരമുള്ളതാണെന്ന് ഇന്ന് ടോട്ടൻഹാം അറിയിച്ചു.

കെയിനിന്റെ ലാറ്റെരൽ ലിഗമെന്റിനാണ് പരിക്കേറ്റത്. താരം ഒരു മാസം കഴിയും പരിശീലനം ആരംഭിക്കാൻ എന്നും ടോട്ടൻഹാം അറിയിച്ചു. ലീഗിലെ ടോപ്പ് സ്കോററായ ഹാരി കെയിനിന്റെ അഭാവം വലിയ തിരിച്ചടിയാകും ടോട്ടൻഹാമിന്. ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കായി ചെൽസി, ലിവർപൂൾ, യുണൈറ്റഡ് എന്നീ ടീമുകളാണ് സ്പർസിനൊപ്പം പൊരുതുന്നത്. ഇപ്പോൾ മൂന്നാം സ്ഥാനത്താണ് ടോട്ടൻഹാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial