മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജേഴ്സിയിൽ തകർപ്പൻ ഫോമിൽ തുടരുന്ന സ്പാനിഷ് ഗോൾകീപ്പർ ഡി ഹിയ യുണൈറ്റ്ഡിൽ തന്നെ തുടരുമെന്ന് സൂചന നൽകി ഹോസെ മൗറീന്യോ. ഡി ഹിയ മാഞ്ചസ്റ്ററിനു വേണ്ടി തന്നെ കളിക്കുന്നതാണ് തനിക്ക് കാണാൻ കഴിയുന്നത് എന്നും ഡി ഹിയ യുണൈറ്റഡിൽ സന്തോഷവാനാണെന്നും മൗറീന്യോ പറഞ്ഞു.

താൻ ആണ് റയൽ മാഡ്രിഡിന്റെ സ്ഥാനത്താണെങ്കിൽ ഡി ഹിയയെ മറന്ന് വേറെ ഗോൾകീപ്പറെ ടീമിലെടുക്കാൻ നോക്കും എന്ന് റയൽ മാഡ്രിഡിനെ യുണൈറ്റഡ് കോച്ച് ഉപദേശിക്കുകയും ചെയ്തു. യുണൈറ്റഡിൽ ഡി ഹിയ എത്തിയ കാലം മുതൽ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുകയാണ് റയൽ മാഡ്രിഡ്. മുമ്പ് റയലിലേക്കുള്ള ഡി ഹിയയുടെ നീക്കം അവസാന നിമിഷം ഫാക്സ് മെഷീനിന്റെ പിഴവു കാരണം പരാജയപ്പെടുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial