സെൻട്രൽ എക്സൈസിനെ വീഴ്ത്തി കേരള പോലീസിന് മൂന്നാം ജയം

കേരള പ്രീമിയർ ലീഗിൽ ഞായറാഴ്ച മഴ കാരണം മാറ്റിവെച്ച മത്സരത്തിൽ സെൻട്രൽ എക്സൈസിനെ പരാജയപ്പെടുത്തി കൊണ്ട് കേരള പോലീസ് തങ്ങളുടെ സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സെൻട്രൽ എക്സൈസിനെ പോലീസ് പരാജയപ്പെടുത്തിയത്. ജയത്തോടെ 10 പോയന്റായ പോലീസിന് ഒന്നാം സ്ഥാനത്തുള്ള എഫ് സി തൃശ്ശൂരുമായുള്ള പോയന്റ് വ്യത്യാസം ഒന്നാക്കി കുറച്ചു.

കേരള പോലീസിന് വേണ്ടി 44ാം മിനുട്ടിൽ ബിബിൻ തോമസും 78ാം മിനുട്ടിൽ ഫിറോസുമാണ് ലക്ഷ്യം കണ്ടത്. കൊച്ചിയിക് നടന്ന എക്സൈസിന്റെ ഹോം മാച്ചിലും കേരള പോലീസ് സമാനമായ സ്കോറിന് എക്സൈസിനെ പരാജയപ്പെടുത്തിയിരുന്നു. എക്സൈസ് ഗ്രൂപ്പ് ബിയിൽ ഏറ്റവും അവസാനത്താണ്. അഞ്ചു മത്സരങ്ങളിൽ നാലിലും എക്സൈസ് പരാജയപ്പെട്ടു.