തോക്കുമായി കളിക്കളത്തിൽ എത്തിയ ഗ്രീക്ക് ഫുട്ബോൾ ക്ലബ്ബായ പാവോക് ഉടമ ഇവാൻ സവിഡി മാപ്പ് പറഞ്ഞു. ക്ലബ്ബിന്റെ വെബ്‌സൈറ്റിലാണ് സ്റ്റേറ്റ്മെന്റ് ഇറക്കിയത്. ഇവാൻ സവിഡി ഗ്രൗണ്ടിലേക്ക് തോക്കുമായി എത്തിയത് ഗ്രീക്ക് ലീഗിന്റെ സസ്പെൻഷനിൽ എത്തിച്ചിരുന്നു. ഇവാൻ സവിഡിനെതിരെ പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

90ആം മിനുട്ടിൽ പാവേക് നേടിയ വിജയ ഗോൾ ആദ്യം റഫറി അനുവദിക്കുകയും പിന്നീട് ഓഫ്സൈഡായി വിധിക്കുകയുമായിരുന്നു. റഫറിയുടെ തീരുമാനത്തിൽ രോഷം കൊണ്ട ക്ലബ് ഉടമ തന്റെ ബോഡിഗ്വാഡിനൊപ്പം തോക്കുമായി ഗ്രൗണ്ടിലേക്ക് ഇറങ്ങുക ആയിരുന്നു. നാടകീയ രംഗങ്ങൾക്ക് പിറകെ പാവോക് ആരാധകരും ഗ്രൗണ്ടിൽ എത്തി. മത്സരം ഫൈൻസൽ വിസിലിന് മുന്നേ റഫറിക്ക് ഉപേക്ഷിക്കേണ്ടിയും വന്നു.

ലൈസൻസുള്ള തോക്കായതിനാൽ ഗ്രൗണ്ട് കയ്യേറിയതിനു മാത്രം കേസ് രജിസ്റ്റർ ചെയ്ത പിഴയൊടുക്കി കേസ് അവസാനിപ്പിക്കാനാണ് പോലീസ് ശ്രമം. ഗ്രീക്ക് രാഷ്ട്രീയ സാമ്പത്തിക മേഖലകളിൽ ഒട്ടേറെ ബന്ധമുള്ള ഇവാൻ സവിഡിനെ സഹായിക്കാനുള്ള നീക്കമാണ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും നടക്കുന്നതെന്ന് വിമർശനം ഉയർന്നു കഴിഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial