അണ്ടർ പതിമൂന്ന് ഐ ലീഗിൽ കേരള ശക്തികൾ ഏറ്റുമുട്ടിയ മത്സരത്തിൽ എം എസ് പി മലപ്പുറത്തിന് ജയം. ഗോകുലം എഫ് സിയെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് എം എസ് പി മലപ്പുറം പരാജയപ്പെടുത്തിയത്. എം എസ് പിക്കായി കാർത്തിക്, ശ്രീരാഗ്, മുഹമ്മദ് ഇർഫാദ്, ക്യാപ്റ്റൻ ജിഷ്ണു എന്നിവരാണ് ഇന്ന് ഗോൾ നേടിയത്. ജയത്തോടെ എം എസ് പി ഗ്രൂപ്പിൽ ഒന്നാമതെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial