മേജർ ലീഗ് സോക്കറിലെ വെറ്ററൻ ഡിഫെൻഡർ ബോബി ബോസ്‌വെൽ വിരമിച്ചു. 34കാരനായ ബോസ്‌വെൽ 13 സീസണുകൾക്ക് ശേഷമാണ് കളിക്കളത്തോട് വിട പറയുന്നത്. 2006 മികച്ച എംഎൽഎസ് പ്രതിരോധതാരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബോസ്‌വെൽ മൂന്നു ടീമുകളിലായാണ് മേജർ ലീഗ് സോക്കർ കരിയർ പിന്നിട്ടത്. ആറ് വർഷത്തോളം ഡിസി യുണൈറ്റഡിലും പിന്നീട് ആറു സീസൺ ഹൂസ്റ്റൺ ഡൈനാമോസിലും അദ്ദേഹം തുടർന്നു.

അറ്റ്ലാന്റ യുണൈറ്റഡിൽ വെച്ചാണ് ബോബി ബോസ്‌വെൽ തന്റെ കരിയറിനോട് വിട പറയാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നത്. കരിയറിൽ 366 MLS മത്സരങ്ങൾ ബോബി ബോസ്‌വെൽ കളിച്ചിട്ടുണ്ട്. അമേരിക്കൻ ദേശീയ ടീമിന് വേണ്ടിയും ബോബി ബോസ്‌വെൽ കളിച്ചിട്ടുണ്ട്. കളിക്കളത്തിനോട് വിട പറഞ്ഞ ശേഷം കുടുംബത്തോടൊപ്പം മുൻപ് കളിച്ചിരുന്ന ഹൂസ്റ്റൺ സിറ്റിയിൽ താമസിക്കാൻ താൽപര്യം എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...