കേരള പ്രീമിയർ ലീഗിലെ തങ്ങളുടെ സെമി ഫൈനൽ പ്രതീക്ഷികൾ സജീവമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് തിരൂരിൽ നടന്ന മത്സരത്തിൽ സാറ്റ് തിരൂരിന്റെ അപരാജിത കുതിപ്പിനാണ് ബ്ലാസ്റ്റേഴ്സ് അവസാനമിട്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഷൈബർലോങിന്റെ ഇരട്ട ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് ജയം നേടിക്കൊടുത്തത്.

ബ്ലാസ്റ്റേഴ്സിന്റെ ലീഗിലെ തുടർച്ചയായ മൂന്നാം ജയമാണിത്. ഇതോടെ അഞ്ചു മത്സരങ്ങളിൽ നിന്നായി 9 പോയന്റായി ബ്ലാസ്റ്റേഴ്സിന്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും വിജയിച്ചാൽ സാറ്റ് തിരൂരിനെ മറികടന്ന് ഗ്രൂപ്പ് എയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന് സെമിയിലേക്ക് കടക്കാം. ഏഴു മത്സരങ്ങളിൽ നിന്ന് 16 പോയന്റാണ് സാറ്റിന് ഇപ്പോഴുള്ളത്. സാറ്റിന്റെ അവസാന മത്സരവും ബ്ലാസ്റ്റേഴ്സിനെതിരെ ആണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...