ജയം തുടർന്ന് സാറ്റ് തിരൂർ

കേരള പ്രീമിയർ ലീഗിൽ രണ്ടാം മത്സരത്തിലും സാറ്റ് തിരൂരിന് വിജയം. ഇന്ന് തിരൂരിൽ നടന്ന ആവേശ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കേരള പോലീസിനെയാണ് സാറ്റ് തിരൂർ പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ രണ്ടു ഗോളിന് പിറകിൽ പോയ കേരള പോലീസ് ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും അവരുടെ ലീഗിലെ രണ്ടാം പരാജയം ഒഴിവാക്കാൻ പറ്റിയില്ല.

45ആം മിനുട്ടിൽ ശശാങ്കും, 47ആം മിനുട്ടിൽ ഉനൈസും നേടിയ ഗോളുകൾ 2-0 എന്ന സ്കോറിന് സാറ്റിനെ മുന്നിൽ എത്തിച്ചതായിരുന്നു‌. എന്നാൾ ശക്തമായി തിരിച്ചടിച്ച കേരള പോലീസ് രണ്ടു ഗോളുകളും മടക്കി 72ആം മിനുട്ടിലേക്ക് ഒപ്പമെത്തി. ശരത് ലാലും അഭിജിതുമാണ് പോലീസിനായി ഗോളുകൾ നേടിയത്. പക്ഷെ പോലെസിന്റെ പൊരുതൽ 76ആം മിനുട്ടിൽ തകർന്നു. ഫസലു റഹ്മാന്റെ ഉജ്ജല ഫിനിഷിൽ മൂന്ന് പോയന്റും വിജയവും സാറ്റ് സ്വന്തമാക്കി.

രണ്ട് മത്സരങ്ങളിൽ നിന്ന് ആറു പോയന്റുമായി സാറ്റ് ഗ്രൂപ്പിൽ രണ്ടാമതാണ്. മൂന്ന് മത്സരങ്ങളിൽ രണ്ട് തോൽവിയും ഒരു ജയവുമായി പോലീസ് മൂന്നാമതും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial