കേരള പോലീസിനെ വീഴ്ത്തി സാറ്റ് മുന്നോട്ട്

കേരള പ്രീമിയർ ലീഗിൽ സാറ്റ് തിരൂരിന് നാലാം ജയം. ഇന്ന് കോട്ടപ്പടിയിൽ നടന്ന മത്സരത്തിൽ കേരള പോലീസിനെ തകർത്താണ് സാറ്റ് തിരൂർ സെമിയിലേക്ക് അടുത്തത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു സാറ്റിന്റെ വിജയം. സാറ്റിനായി തബ്ഷീർ, ഫസലു റഹ്മ്മാൻ, മുസമ്മിൽ എന്നിവരാണ് ഇന്ന് ഗോളുകൾ നേടിയത്. പെനാൾട്ടിയിൽ നിന്നായിരുന്നു ഫസലു റഹ്നാന്റെ ഗോൾ.

ഇത് സാറ്റിന്റെ നാലാം ജയമാണ്. ഇതുവരെ ലീഗിൽ സാറ്റ് പരാജയം അറിഞ്ഞിട്ടില്ല. 5 മത്സരങ്ങളിൽ നിന്നായി 13 പോയന്റാണ് സാറ്റിനിപ്പോൾ ഉള്ളത്. ഇനി കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഒരു ജയം മതിയാകും സാറ്റിന് തുടർച്ചയായ രണ്ടാം സെമി ഉറപ്പിക്കാൻ. ഇന്നത്തെ പരാജയത്തോടെ കേരള പോലീസിന്റെ സെമി പ്രതീക്ഷ അവസാനിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial