ഹാട്രിക്കുമായി വീണ്ടും ഇമാനുവല്‍, ക്വാര്‍ട്സിനു തുടര്‍ച്ചയായ നാലാം ജയം

ഗോകുലത്തിനെതിരെ ഹാട്രിക് നേട്ടവുമായി തിളങ്ങിയ ഇമാനുവലിന്റെ മികവില്‍ വീണ്ടുമൊരു ജയം നേടി ക്വാര്‍ട്സ്. കേരള പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ നാലാം ജയമാണ് ക്വാര്‍ട്സ് ഇന്ന് സ്വന്തമാക്കിയത്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സെന്‍ട്രല്‍ എക്സൈസിനെ 5-1 എന്ന സ്കോറിനാണ് ക്വാര്‍ട്സ് തകര്‍ത്തത്. ഹാട്രിക്ക് ഉള്‍പ്പെടെ നാല് ഗോള്‍ നേടി ഇമാനുവലിനു പുറമേ ആയുഷ് വിജയികള്‍ക്കായി ഒരു ഗോള്‍ നേടി.

ഗ്രൂപ്പ് ബിയില്‍ 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ക്വാര്‍ട്സ് നിലവില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial