ക്വാർട്സിന് വീണ്ടും തോൽവി, ഗോകുലം ഒന്നാമത്

കേരള പ്രീമിയർ ലീഗിൽ ക്വാർട്സ് എഫ് സിക്ക് തുടർച്ചയായ രണ്ടാം പരാജയം. ഇന്ന് കോഴിക്കോട് നടന്ന മത്സരത്തിൽ ഗോകുലം എഫ് സിയാണ് ക്വാർട്സിനെ പരാജയപ്പെടുത്തിയത്. അവസാന നിമിഷം വീണ രണ്ടു ഗോളുകളാണ് ഗോകുലം എഫ് സിക്ക് ജയവും ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും നൽകിയത്. 89, 91 മിനുട്ടുകളിലായിരുന്നു ഗോകുലത്തിന്റെ ഗോളുകൾ. സാലയും ഉസ്മാൻ ആഷിഖുമാണ് ഗോകുലത്തിനായി അവസാന നിമിഷങ്ങളിൽ ഗോളുകൾ നേടിയത്.

ജയത്തോടെ ഗോകുലം 5 മത്സരങ്ങളിൽ 12 പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമതെത്തി. ക്വാർട്സിനും 12 പോയന്റ് ഉണ്ട് എങ്കിലും മെച്ചപ്പെട്ട ഗോൾശരാശരി ഗോകുലത്തെ ഒന്നാമതാക്കുകയായിരു‌ന്നു. ആദ്യ നാലു മത്സരങ്ങളും വിജയിച്ച ക്വാർട്സ് ഇപ്പോൾ അവസാന രണ്ടു മത്സരങ്ങളും തോറ്റിരിക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial