കേരള പ്രീമിയർ ലീഗ്; ക്വാർട്സ് വീണ്ടും വിജയ വഴിയിൽ

രണ്ട് തുടർ പരാജയങ്ങൾക്ക് ശേഷം ക്വാർട്സ് എഫ് സി കേരള പ്രീമിയർ ലീഗിൽ വിജയവഴിയിലേക്ക് എത്തി. ഇന്ന് നടന്ന മത്സരത്തിൽ എസ് ബി ഐയെ നേരിട്ട ക്വാർട്സ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ബെഞ്ചമിനും ഇമ്മാനുവലും നേടിയ ഗോളുകൾക്ക് ഒരു ഘട്ടത്തി രണ്ട് ഗോളിന് മുന്നിലായിരുന്ന ക്വാർട്സിനെതിരെ എസ് ബി ഐ മികച്ച പോരാട്ടം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

72ആം മിനുട്ടിൽ സീസൻ ഒരു ഗോൾ എസ് ബി ഐക്കായി മടക്കി മത്സരം 2-1 എന്നാക്കിയെങ്കിലും 73ആം മിനുട്ടിൽ തന്നെ ഇമ്മാനുവലിലൂടെ വീണ്ടു ഗോൾ നേടി ക്വാർട്സ് ലീഡുയർത്തി. 74ആം മിനുട്ടിൽ സജിത് പൗലോസിലൂടെ എസ് ബി ഐ രണ്ടാം ഗോൾ നേടി മത്സരം 3-2 എന്നാക്കി. പക്ഷെ അതിനപ്പുറം ഒരു സമനില ഗോൾ നേടാൻ എസ് ബി ഐക്കായില്ല. ജയത്തോടെ ക്വാർട്സിന് 7 മത്സരങ്ങളിൽ നിന്നായി 15 പോയന്റായി. ഗ്രൂപ്പിൽ ക്വാർട്സ് രണ്ടാമതും ഗോകുലം ഒന്നാമതുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial