കേരള പ്രീമിയർ ലീഗിലെ ഇന്നത്തെ മത്സരം മോശം കാലാവസ്ഥ കാരണം തടസ്സപ്പെട്ടു. എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന ഗോകുലം എഫ് സിയും സെൻട്രൽ എക്സൈസും തമ്മിലുള്ള പോരാട്ടമാണ് മഴ കാരണം മുടങ്ങിയത്. കളി രണ്ടാം പകുതിയിൽ എത്തിയപ്പോൾ വന്ന മഴ കാരണം ബാക്കി മത്സരം നടന്നില്ല. തുടർന്ന് മത്സരത്തിന്റെ ബാക്കി മിനുട്ടുകൾ നാളെ രാവിലെ 10 മണിക്ക് കളിക്കാൻ തീരുമാനിച്ചു. മത്സരം 54മിനുട്ടാണ് പിന്നിട്ടത്. ഇരുടീമും ഗോളൊന്നും നേടിയില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...