കോട്ടപ്പടിയിൽ ഗോകുലത്തെ ഞെട്ടിച്ച് കെ എസ് ഇ ബിയുടെ തേരോട്ടം

കോട്ടപ്പടിയിൽ ഗോകുലം എഫ് സിക്ക് ഇന്ന് ഷോക്കേറ്റു. കെ എസ് ഇ ബിയുടെ തകർപ്പൻ പ്രകടനത്തിൽ വിറച്ച ഗോകുലം അവരുടെ പ്രീമിയർ ലീഗിലെ ആദ്യ പരാജയം ഇന്ന് സ്വന്തം കാണികൾക്ക് മുന്നിൽ ഏറ്റുവാങ്ങി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കെ എസ് ഇ ബുയുടെ വിജയം.

പതിനേഴാം മിനുട്ടിൽ അലക്സിലൂടെ കെ എസ് ഇ ബിയാണ് കോട്ടപ്പടിയിൽ ഇന്നാദ്യം വല കുലുക്കിയത്. ആദ്യ പകുതിയിൽ ഉടനീളം കെ എസ് ഇ ബി ലീഡ് നിലനിർത്തിയ. രണ്ടാം പകുതിയി 67ാം മിനുട്ടിലെ സുഹൈറിന്റെ ഫിനിഷിലൂടെ ഗോകുലം ഒപ്പമെത്തിയെങ്കിലും ആ മികവ് നിലനിർത്താൻ ഗോകുലത്തിന് പിന്നീടായില്ല. കളി തീരാൻ മൂന്നു മിനുട്ട് മാത്രം ശേഷിക്കേ രാകേഷിന്റെ ഫിനുഷിലൂടെ കെ എസ് ഇ ബി തങ്ങളുടെ ലീഗിലെ രണ്ടാം വിജയം സ്വന്തമാക്കുകായിരുന്നു.

ആദ്യ മത്സരത്തിൽ കെ എസ് ഇ ബി എഫ് സി കേരളയേയും പരാജയപ്പെടുത്തിയിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് ആറു പോയന്റുള്ള കെ എസ് ഇ ബി ഗ്രൂപ്പ് എയിൽ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. ഒരു കളി അധികം കളിച്ച ഗോകുലമാണ് ഗ്രൂപ്പിൽ ഒന്നാമത്. മികച്ച ഗോൾ ശരാശരിയാണ് ഗോകുലത്തെ മുന്നിലെത്തിച്ചത്. മെയ് ഒന്നിന് ക്വാർട്ട്സ് എഫ് സിയുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.