കേരള പ്രീമിയർ ലീഗ്; കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് എഫ് സി തൃശ്ശൂർ തുടങ്ങി

കേരള പ്രീമിയർ ലീഗിന് തൃശ്ശൂരിൽ ആവേശകരമായ തുടക്കം. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ എഫ് സി തൃശ്ശൂരിന്റെ തിരിച്ചുവരവ് ജയത്തോടെയാണ് കെ പി എല്ലിന് തുടക്കമായത്. കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനെ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം 2-1 എന്ന സ്കോറിന് പരാജയപ്പെടുത്തുകയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് ആണ് മത്സരത്തിൽ ആദ്യ ലീഡ് എടുത്തത്. 8ആം മിനുട്ടിൽ ഷൈബോറിലൂടെ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോൾ. എന്നാൾ ജാലിയുടെ യുവ സംഘം പതറാതെ തിരിച്ചുവന്നു. ആദ്യ പകുതി അവസാനിക്കും മുമ്പ് 39ആം മിനുട്ടിൽ ആഷിഖിന്റെ സ്ട്രൈക്കിലൂടെ എഫ് സി തൃശ്ശൂർ സമനില പിടിച്ചു. രണ്ടാം പകുതിയിൽ 57ആം മിനുട്ടിൽ ആഷിഖ് തന്നെ മറ്റൊരു മികച്ച ഫിനിഷിലൂടെ എഫ് സി തൃശ്ശൂരിന് ലീഡും നേടിക്കൊടുത്തു.

നാളെ നടക്കുന്ന മത്സരങ്ങളിൽ എഫ് സി കേരള ക്വാർട്സിനെയും, കൊച്ചിൻ പോർട്ട് ട്രസ്റ്റ് കേരള പോലീസിനെയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial