കേരള പോലീസിനോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷയ്ക്ക് അവസാനം

തങ്ങളുടെ ആദ്യ കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് സെമി ഫൈനൽ കാണാൻ കഴിയാതെ മടക്കം. ഇന്ന് നിർബന്ധമായും ജയിച്ചിരിക്കേണ്ട മത്സരത്തിൽ കേരള പോലീസിനോട് പരാജയപ്പെട്ടതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ അവസാനിപ്പിച്ചത്. ഇന്ന് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെ കേരള പോലീസ് തോൽപ്പിച്ചത്.

മുൻ ഇന്ത്യൻ അണ്ടർ 17 താരം ഋഷി ദത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ആണ് ആദ്യം ലീഡ് എടുത്ത് എങ്കിലും അവസാന 20 മിനുട്ടിൽ രണ്ട് ഗോളുകൾ മടക്കി കേരള പോലീസ് ലീഗിലെ തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കുകയായിരുന്നു. അഭിജിത്തും അനീഷുമാണ് കേരള പോലീസിനായി സ്കോർ ചെയ്തത്. ബ്ലാസ്റ്റേഴ്സിന്റെ പരാജയത്തോടെ സാറ്റ് തിരൂർ സെമി ഫൈനൽ ഉറപ്പിച്ചു. 16 പോയന്റുള്ള സാറ്റ് തിരൂരിനെ മറികടക്കാൻ ബ്ലാസ്റ്റേഴ്സിന് ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാലും ആകില്ല.

ഇതോടെ കേരള പ്രീമിയർ ലീഗിലെ സെമി ലൈനപ്പും തീരുമാനമായി. ഗ്രൂപ്പ് എയിൽ നിന്ന് എഫ് സി തൃശ്ശൂരും സാറ്റ് തിരൂരും യോഗ്യത നേടിയപ്പോൾ ഗ്രൂപ്പ് ബിയിൽ നിന്ന് ഗോകുലം എഫ് സിയും ക്വാർട്സുമാണ് യോഗ്യത നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial