കേരള പ്രീമിയർ ലീഗിൽ ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ കേരള പോലീസിന് വിജയം. ഇന്ന് കോട്ടപ്പടിയിൽ നടന്ന മത്സരത്തിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് കേരള പോലീസ് പരാജയപ്പെടുത്തിയത്. ഫിറോസിന്റെ ഹാട്രിക്കാണ് കേരള പോലീസിന് ലീഗിലെ രണ്ടാം വിജയം സമ്മാനിച്ചത്.

തികച്ചും ഏകപക്ഷീയമായിരുന്ന മത്സരത്തിൽ തുടക്കത്തിൽ 32 മിനുട്ടുകൾക്കകം തന്നെ പോലീസ് മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നി. 22, 26, 64 മിനുട്ടുകളിലായിരുന്നു ഫിറോസിന്റെ ഗോളുകൾ. ഫിറോസിന് ടൂർണമെന്റിൽ ഇതോടെ നാലു ഗോളുകളായി. ഇന്നത്തെ ബാക്കി രണ്ടു ഗോളുകൾ അഭിജിതിന്റെ ബൂട്ടിൽ നിന്നായിരുന്നു.

ജയത്തോടെ അഞ്ചു മത്സരങ്ങളിൽ 6 പോയന്റായി കേരള പോലീസിന്. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ആറാം പരാജയമാണിത്. ഇതോടെ പോർട്ട് ട്രസ്റ്റിന് സെമി ഫൈനലിലേക്ക് കടക്കാൻ കഴിയില്ല എന്ന് ഉറപ്പായി. ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാലും പോർട്ട് ട്രസ്റ്റിന് സെമി യോഗ്യത ലഭിക്കില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...